Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും മുസ്ലിം സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടോ? ഔദ്യോഗിക മുസ്ലിം രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി കുടിയേറിയവർക്ക് എന്തിന് ഇന്ത്യ പൗരത്വം കൊടുക്കണം? പൗരത്വ ഭേദഗതി ബില്ലിനെതിരെ വാളെടുക്കും മുമ്പ് അമിത്ഷാ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയട്ടെ

പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും മുസ്ലിം സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടോ? ഔദ്യോഗിക മുസ്ലിം രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി കുടിയേറിയവർക്ക് എന്തിന് ഇന്ത്യ പൗരത്വം കൊടുക്കണം? പൗരത്വ ഭേദഗതി ബില്ലിനെതിരെ വാളെടുക്കും മുമ്പ് അമിത്ഷാ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയട്ടെ

മറുനാടൻ ഡെസ്‌ക്‌

ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്നലെ ലോക്‌സഭ പാസാക്കിയിരിക്കുന്നു. 311 പേരുടെ പിന്തുണയോട് കൂടി ലോക്‌സഭ ഈ ബിൽ പാസാക്കിയപ്പോൾ എതിർക്കാൻ കേവലം 80 എംപിമാർ മാത്രമാണ് വോട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലേയും തമിഴ്‌നാട്ടിലെയും ഒഡീഷയിലേയുമൊക്കെ ഏറ്റവും പ്രധാനപ്പെട്ട ഭരണം പങ്കുവെക്കുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പോലും ഈ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെതിരെ ഉണർന്ന് നിന്നിട്ടും കേവലം 80 പേരിൽ ഒതുങ്ങുകയായിരുന്നു പിന്തുണ. ഒറ്റക്കേൾവിയിൽ അതിശയം തോന്നുകയും അത്ഭുതപ്പെടുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പരിഷ്‌കാരമാണ് ഇത്.

അതായത്, മുസ്ലിം സമുദായത്തിന് ഒഴികെ ബാക്കി ആറ് സമുദായങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള ബില്ലാണ്. സ്വാഭാവികമായും ഇന്ത്യൻ ഭരണഘടന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതുകൊ്ണ്ടുതന്നെ ഇന്ത്യയിലെ ഒരു നിയമം ഏതെങ്കിലും ഒരു മതത്തിന് വിവേചനം കല്പിച്ചുകൊണ്ടാകുമ്പോൾ സ്വാഭാവികമായും ഭരണഘടനയെ സ്‌നേഹിക്കുന്നവർക്ക് വേദന തോന്നും. അതുകൊണ്ടാണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത് ഇതൊരു ക്രിമിനൽ കുറ്റമാണ് ഈ നിയമ നിർമ്മാണത്തിലൂടെ ഇന്ത്യ ചെയ്തത് എന്ന്. എന്നാൽ, അമിത് ഷാ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുകയും ചില ചോദ്യങ്ങൾ പ്രതിപക്ഷത്തോട് ഉയർത്തുകയും ചെയ്തപ്പോൾ ജാതിയുടെ പേരിൽ അല്ലെങ്കിൽ മതത്തിന്റെ പേരിൽ ഒരു നിയമനിർമ്മാണം നടത്തുന്നു എന്ന ആരോപണത്തിന്റെ മുന ഒടിയുകയാണ് ചെയ്തത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയെ മതത്തിന്റെ അടിസ്ഥാനത്തിൽ ഈ നാട്ടിൽ നിന്ന് പുറത്താക്കാനോ ജയിലിൽ അടക്കാനോ ഉള്ള നീക്കം ഒഴിവാക്കണം എന്നതാണ്. അത് പൗരത്വ രജിസ്റ്റർ എന്ന അമിത് ഷായുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായി സംഭവിക്കുമ്പോൾ തീർച്ചയായും കരുതലെടുക്കേണ്ട വിഷയമാണ്. എന്നാൽ, ഇന്നലെ പാർലമെന്റ് പാസാക്കിയ ബിൽ നമ്മൾ രോഷം കൊള്ളുന്ന പോലെ ഭയപ്പെടേണ്ട ഒന്നാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അമിത്ഷായുടെ പ്രസംഗത്തിൽ അമിത്ഷാ ചോദിച്ച ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നില്ലേ? ഇല്ലെങ്കിൽ എങ്ങനെയാണ് സ്വാതന്ത്ര്യകാല സമയത്ത് ഓമ്പത് ശതമാനം ഉണ്ടായിരുന്ന മുസ്ലിം സമൂഹം 14 ശതമാനമായി ഉയർന്നത്?

അതായത്, ഇവിടെ മുസ്ലീങ്ങൾ സംരക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രമാണ് മുസ്ലിം ജനസംഖ്യ ഉയർന്നത്. അതേസമയം, 84 ശതമാനം ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 79 ശതമാനമായി കുറഞ്ഞതും ഇക്കൂട്ടത്തിൽ കൂട്ടി വായിക്കേണ്ടേ എന്ന് അമിത്ഷാ ചോദിക്കുമ്പോൾ വിമർശിക്കുന്നവർ മറുപടി പറയേണ്ടതുണ്ട്. അതേസമയം, 23-30 ശതമാനം ഉണ്ടായിരുന്ന പാകിലസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം മൂന്നോ നാലോ ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇത് രണ്ടും അമിത് ഷാ ഉയർത്തിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ തന്നെയാണ്. പൗരത്വ ഭേദഗതി ബില്ലിനെ വിമർശിക്കുന്നവർ അതിന് കൃത്യമായ മറുപടി പറയേണ്ടിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP