Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഹ്ലാദത്തിമിർപ്പിൽ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷനു പുതിയ നേതൃത്വം; എല്ലാവർക്കും നന്ദിയർപ്പിച്ച് പ്രസിഡന്റ് സാം ജോസഫ്

ആഹ്ലാദത്തിമിർപ്പിൽ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷനു പുതിയ നേതൃത്വം; എല്ലാവർക്കും നന്ദിയർപ്പിച്ച് പ്രസിഡന്റ് സാം ജോസഫ്

സ്വന്തം ലേഖകൻ

 ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്റെ (മാഗ്) പുതിയ പ്രസിഡന്റായി ഡോ. സാം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതിൽ മലയാളികൾ ആഹ്ലാദത്തിമർപ്പിൽ. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ഡോ. സാം ജോസഫിന്റെ പാനൽ സ്വന്തമാക്കിയത്. ഇന്നലെ നടന്ന വിക്ടറി പാർട്ടിയിൽ നിരവധി പേർ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിലും മലയാളികളുടെ യശസ് ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വിജയമാണ് ഡോ. സാം ജോസഫ് നടത്തിയതെന്ന് പരിപാടിയുടെ ഉദ്ഘാടനകനായ ശശിധരൻ നായർ അഭിപ്രായപ്പെട്ടു. മലയാളികളെ ഒരു കുടക്കീഴീൽ നിർത്തിക്കൊണ്ടു മുന്നോട്ടു കൊണ്ടു പോകാൻ പുതിയ ഭരണസമിതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കെൻ മാത്യു കീനോട്ട് സ്പീക്കർ ആയിരുന്നു. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നും സണ്ണി കാരിക്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.എം എബ്രഹാം എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് പുഷ്പങ്ങൾ നൽകി ആശംസകൾ നേരാൻ നിരവദി പേർ എത്തിയിരുന്നു. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധിയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായി ഡോ. ജോർജ് എം. കാക്കനാട്ട് വിജയികൾക്ക് ഹാരാർപ്പണം നടത്തി. പരിപാടിയിൽ നിരവധി പേർ ആശംസകൾ അർപ്പിച്ചു.

ഹൂസ്റ്റണിലെ മലയാളികളുടെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടതെന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സാം ജോസഫ് പറഞ്ഞു. മത്സരബുദ്ധിയെന്നതിലുപരി ചിട്ടയോടു കൂടി നടത്തിയ പ്രവർത്തനമാണ് ഈ വിജയത്തിനു നിദാനമെന്നും ഇതിനു വേണ്ടി പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി ഹ്യൂസ്റ്റണിലുള്ള മുഴുവൻ മലയാളികളെയും അണിനിരത്തി കൊണ്ടു പുതിയൊരു യുഗപിറവിക്കു വേണ്ടിയുള്ള ശ്രമമാണ് ഉണ്ടാവുന്നതെന്നും അതിനു വേണ്ടിയുള്ള ഭഗീരഥപ്രയത്നമാണ് തുടരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആരും പരാജയപ്പെട്ടിട്ടില്ല, മത്സരിച്ച് തോറ്റിട്ടുമില്ല, എല്ലാവരും ഒരേമനസ്സോടെ മുന്നോട്ടു പോകുവാനുള്ള ഒരു വേദിയായി മാഗിനെ മാറ്റിയെടുക്കുക എന്നതിനാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും ഡോ. സാം ജോസഫ് നന്ദിപ്രസംഗത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പങ്കെടുത്ത മുഴുവൻ മലയാളി സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. മലയാളി അസോസിയേഷന്റെ വാതിൽ ഹൂസ്റ്റണിലെ മുഴുവൻ മലയാളികൾക്ക് വേണ്ടി തുറന്നിടുകയാണ്. മുതിർന്നവർക്ക് വേണ്ടി പുതിയ പദ്ധതികൾ കൊണ്ടു വരും. മലയാളികളുടെ തറവാടായി ഇത് മാറ്റും. പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ തനതു സംസ്‌ക്കാരം പഠിക്കാനുള്ള അവസരമൊരുക്കും. ഇതൊരു പുതിയ ഉദയമാണ്. അതിനു വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇനി ഉണ്ടാവാൻ പോകുന്നതെന്നും സാം ജോസഫ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP