Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജപ്തി ഭീഷണി നേരിടുന്ന ലാൽസൺ കുടുംബത്തെ സഹായിക്കാൻ ബഹ്‌റിൻ മലയാളികൾ ഒരുമിക്കുന്നു; അകാലത്തിൽ പൊലിഞ്ഞ ബഹ്‌റിൻ പ്രവാസി ലാൽസന്റെ കുടുംബത്തിനായി കൈകൊർക്കാം

ജപ്തി ഭീഷണി നേരിടുന്ന ലാൽസൺ കുടുംബത്തെ സഹായിക്കാൻ ബഹ്‌റിൻ മലയാളികൾ ഒരുമിക്കുന്നു; അകാലത്തിൽ പൊലിഞ്ഞ  ബഹ്‌റിൻ പ്രവാസി  ലാൽസന്റെ കുടുംബത്തിനായി കൈകൊർക്കാം

സ്വന്തം ലേഖകൻ

ണ്ടര വർഷക്കാലം അർബുദ രോഗത്തോട് മല്ലടിച്ച് മരണത്തിന് കീഴടങ്ങിയ ബഹ്റൈൻ പ്രവാസി ആയിരുന്ന തൃശൂർ ജില്ലയിലെ പുള്ള് സ്വദേശിയായ ലാൽസൺ ന്റെ കുടുംബത്തെ സഹായിക്കുവാൻ ബഹ്റൈനിലെ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. പത്ത് വർഷത്തോളം ഈ പവിഴ ദ്വീപിൽ ജോലി ചെയ്യുകയും ,സാമൂഹിക ,ജീവകാരുണ്യ പ്രവർത്തനങ്ങളിലും , കലാ - കായിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്ന ഒരു വ്യക്തിയായിരുന്നു ലാൽസൺ.

തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവർക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ അതീവ താല്പര്യമുള്ള യുവാവായിരുന്നു ലാൽസൺ ,എന്നാൽ പെട്ടെന്ന് അദ്ദേഹം ശരീരത്തെ കാർന്ന് തിന്നുന്ന അർബുദം എന്ന രോഗത്തിന് അടിമപ്പെടുകയും , മരണപ്പെടുകയും ചെയ്തു.

അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് അദ്ദേഹത്തിന് ആകെ ഉണ്ടായിരുന്നത്. ചികിത്സക്കായി വീടും, സ്ഥലവും പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു .ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ് ഉള്ളത് അസുഖ ബാധിതയായ അമ്മയും ,ഭാര്യയും രണ്ട് വയസ്സ് പ്രായമായ ഒരു മകനുമാണ് ലാൽസന് ഉള്ളത് രണ്ട് വർഷത്തെ ചികിത്സക്കായി ഏകദേശം അറുപത് ലക്ഷം രൂപയോളം ചെലവായി ,നല്ലവരായ ആളുകളുടെ സഹായം കൊണ്ടാണ് ചികിത്സ മുന്നോട്ട് പോയത് ,അദ്ദേഹം ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ച് വരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തിന്റെ ജീവൻ കവർന്നത്.

ചികിത്സയുടെ സമയങ്ങളിൽ അസാമാന്യ ധൈര്യം കാണിച്ച് അർബുദ രോഗികൾക്ക് തന്നെ ഒരു പ്രചോദനമായിരുന്നു ലാൽസൺ.സോഷ്യൽ മീഡിയ വഴി അദ്ദേഹം തന്റെ വാക്കുകളിലൂടെ മറ്റ് രോഗികൾക്കും ,സമൂഹത്തിനും പകർന്ന് നൽകിയ ഊർജ്ജം ചെറുതല്ല ,ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല എന്നതാണ് യാഥാർഥ്യം

അദ്ദേഹത്തെ സഹായിക്കുന്നതിനായി നമുക്ക് ഒരുമിക്കാം.

Ac no 21200200001528
Ac name STEPHY TS
IFSC: FDRL0002120
SWIFT : FDRLINBBIBD
Federal bank

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP