Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴിയാക്കാം; സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ വിദേശികൾക്ക് ഓൺലൈൻ സൗകര്യം നിലവിൽ

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴിയാക്കാം; സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ വിദേശികൾക്ക് ഓൺലൈൻ സൗകര്യം നിലവിൽ

സ്വന്തം ലേഖകൻ

വിദേശികൾക്ക് അവരുടെ ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈനിൽ പുതുക്കാനും മാറ്റിസ്ഥാപിക്കാനും ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഇന്നലെ മുതലാണ് പൗരന്മാർക്കും സ്ഥിര താമസക്കാർക്കിയ വിദേശികൾക്കും മസിംഗപ്പൂർ യോഗ്യതയുള്ള ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈനിൽ പുതുക്കാൻ സൗകര്യം നിലവിൽ വന്നത്.

ഊ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് www.police.gov.sg/e-services ലെ പൊലീസ് ഇ-സർവീസ് പോർട്ടൽ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് കൂടാതെ പൊലീസ് @ എസ്ജി മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്, ഇതിൽ വിദേശികളുടെ സിങ്പാസ് അക്കൗണ്ടുകൾ ആവശ്യമായി വന്നേക്കും.സിങ്പാസ് അക്കൗണ്ടുകളുടെ ഇല്ലാത്തവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കംണമെങ്കൽ അവരുടെ വിദേശ തിരിച്ചറിയൽ നമ്പറും ജനനത്തീയതിയും ഉപയോഗിക്കാം.

വിദേശ ഡ്രൈവിങ് ലൈസൻസ് സിംഗപ്പൂർ യോഗ്യതയുള്ള ഡ്രൈവിങ് ലൈസൻസാക്കി മാറ്റുന്ന കേസുകളൊഴികെ യോഗ്യതയുള്ള ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഉള്ള അപേക്ഷകൾ ഇനി നേരിട്ട് സ്വീകരിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.വിദേശ ഡ്രൈവിങ് ലൈസൻസ് സിംഗപ്പൂർ ലൈസൻസാക്കി മാറ്റാൻ പദ്ധതിയിടുന്ന വ്യക്തികൾക്ക് ട്രാഫിക് പൊലീസ് ആസ്ഥാനത്ത് വ്യക്തിപരമായി ഇത് ചെയ്യേണ്ടിവരും, കാരണം വിദേശ ഡ്രൈവിങ് ലൈസൻസുകളുടെയും മറ്റ് പ്രസക്തമായ രേഖകളുടെയും സാധുത പരിശോധിക്കേണ്ടത് ആവശ്യമായതിനാലാണത്.

ഡ്രൈവിങ് ലൈസൻസിനായുള്ള ഓൺലൈൻ അപേക്ഷ വിജയകരമാണെങ്കിൽ, തപാൽ വഴി ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ അവർക്ക് പുതിയ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കാനുള്ള ലൈസൻസ് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP