Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിമിനൽ നടപടിച്ചട്ടം ഏത് പൗരനെ പോലെ മോഹൻലാലിനും ബാധകം; ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി; ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നും നിയമനടപടി നേരിടണം? വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് ശരിവെച്ച് വനം വകുപ്പ് മന്ത്രി കെ രാജു

ക്രിമിനൽ നടപടിച്ചട്ടം ഏത് പൗരനെ പോലെ മോഹൻലാലിനും ബാധകം; ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി; ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നും നിയമനടപടി നേരിടണം? വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് ശരിവെച്ച് വനം വകുപ്പ് മന്ത്രി കെ രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനക്കൊമ്പ് കേസ് തനിക്കെതിരെ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ വനം മന്ത്രി കെ രാജുവിന് നൽകിയ അപേക്ഷ തള്ളി. ആനക്കൊമ്പ് കേസിൽ കൈവശാവകാശ രേഖ ഉണ്ടെങ്കിലും തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ ഗുഢാലോചന നടത്തി എന്നാണ് നടന്റെ പരാതി. എന്നാൽ ഈ സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നും നിയമനടപടി നേരിടണമെന്നും ഫയലിൽ കുറിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ക്രിമിനൽ നടപടിച്ചട്ടം ഏത് പൗരനെ പോലെയും മോഹൻലാലിനും ബാധകമാണ്. വനംവകുപ്പ് നൽകിയതാണെങ്കിലും ആനക്കൊമ്പ് കൈവശം വെക്കാനുള്ള സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് മന്ത്രി ശരിവെക്കുകയായിരുന്നു. അഭിഭാഷകർ മുഖേന മോഹൻലാൽ നൽകിയ കത്തിലെ എല്ലാ വാദങ്ങളും വനം വകുപ്പ് മന്ത്രി കെ രാജു തള്ളി കളഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോടനാട് വനം റേഞ്ച് ഓഫീസറടക്കമുള്ളവർ തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു മോഹൻലാൽ സർക്കാരിനെ സമീപിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാൻ തനിക്കു വനംവകുപ്പുതന്നെ അനുമതി നൽകുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തശേഷവും പെരുമ്പാവൂർ കോടതിയിൽ ചില ഉദ്യോഗസ്ഥർ കുറ്റപത്രം നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മോഹൻലാലിന്റെ ആരോപണം. കേസിൽ മോഹൻലാലിനോടുനേരിട്ടു ഹാജരാകാൻ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനാകും ഹാജരാവുക എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

2011 ലാണ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മുൻപ് മൂന്ന് പ്രാവശ്യം മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷമാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ല എന്നായിരുന്നു ലാലിന്റെ വാദം.ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് തനിക്ക് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ട് എന്ന് കാട്ടി മോഹൻലാൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ തന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് വേണ്ടിയുള്ളതാണെന്നും സത്യവാങ്മൂലത്തിൽ മോഹൻലാൽ ആരോപിച്ചിരുന്നു.

2015ലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്. മോഹൻലാലിന്റെ പരാതിയിൽ യുഡിഎഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസിൽ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP