Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൈന്യം ദൃഡം നിശ്ചയം! രാജ്യസുരക്ഷയ്ക്കും സൈനിക ബലത്തിനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം നാളെ കുതിക്കും; റിസാറ്റ്-2ബി ആർ1 ഉപഗ്രഹത്തെ വഹിക്കുന്നത് പി.എസ്.എൽ.വി സി-48; കൂടെ യാത്രയ്‌ക്കൊരുങ്ങി ഒൻപത് വിദേശ ഉപഗ്രഹങ്ങളും

സൈന്യം ദൃഡം നിശ്ചയം! രാജ്യസുരക്ഷയ്ക്കും സൈനിക ബലത്തിനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം നാളെ കുതിക്കും; റിസാറ്റ്-2ബി ആർ1 ഉപഗ്രഹത്തെ വഹിക്കുന്നത് പി.എസ്.എൽ.വി സി-48; കൂടെ യാത്രയ്‌ക്കൊരുങ്ങി ഒൻപത് വിദേശ ഉപഗ്രഹങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യ സുരക്ഷ വർധിപ്പിക്കാനും സൈനികർക്ക് ശക്തി പകരാനുമായി ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു. റിസാറ്റ്-2ബിആർ1 ആണ് ഡിസംബർ 11 ന് വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

ഡിസംബർ 11 ന് വൈകീട്ട് 3.25 നായിരിക്കും വിക്ഷേപണം പിഎസ്എൽവി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാർ ഇമേജിങ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആർ 1. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിൽ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു.

പിഎസ്എൽവി-ക്യുഎൽ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങൾ വഹിക്കുക എന്നാണ ഐഎസ്ആർഒ നൽകുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്എൽവി-ക്യുഎൽ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം ആണ് ഡിസംബർ 11 ന് നടക്കുക.
വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആർ1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങൾ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൗത്യം പൂർത്തിയാവും. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുള്ളത്. ഡിസംബർ 11 ലെ വിക്ഷേപണം പൂർത്തിയാകുന്നതോടെ ഇത് 319 ആവും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP