Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വഭേദഗതി ബിൽ: അമിത് ഷായ്ക്ക് ഉപരോധമേ‍ർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ കമ്മീഷന്റെ പ്രതികരണം

പൗരത്വഭേദഗതി ബിൽ: അമിത് ഷായ്ക്ക് ഉപരോധമേ‍ർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ കമ്മീഷന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡൽ കമ്മീഷൻ (യു.എസ്.സിഐ.ആർ.എഫ്) അറിയിച്ചു.

പൗരത്വ ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ യുഎസ് ഫെഡറൽ സർക്കാർ പരിഗണിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ കമ്മീഷന്റെ പ്രതികരണം. അമിത് ഷാ അവതരിപ്പിച്ച ബിൽ 80നെതിരേ 311 വോട്ടുകൾക്കാണ് സഭ പാസാക്കിയത്.

മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാരോപിച്ച് ബിൽ അവതരണത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. . അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിങ്ങളെ ഒഴിവാക്കുന്ന നയം ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ചുവടുവെയ്‌പ്പാണെന്നുമാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.

ബിൽ നിയമമായാൽ 2014 ഡിസംബർ 31ന് മുൻപായി ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് വോട്ടവകാശം ലഭിക്കും. അതേസമയം, ബില്ലിന് 130 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അമിത് ഷാ ബിൽ മുസ്ലിം വിരുദ്ധമാണെന്ന ആരോപണം തള്ളിക്കളഞ്ഞു. ബിൽ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP