Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ സ്ഥാനം 129 ആവുമ്പോൾ ഏറ്റവും സുഖമായ ജീവിതം നോർവേയിലും സ്വിറ്റ്‌സർലൻഡിലും അയർലൻഡിലും; 36-ാമതെത്തി സൗദി; ഏറ്റവും കൂടുതൽ കാശുള്ളത് ഖത്തറികൾക്ക്; ജീവിതം കൂടുതൽ നീളാൻ ഹോങ്കോങ്; പഠനത്തിന് നല്ലത് ഓസ്‌ട്രേലിയയും ജർമനിയും; പട്ടിണിയുടെയും സങ്കടത്തിൻെയും കാര്യത്തിൽ മുന്നിലെത്തി നൈജീരിയയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും; ലോകരാജ്യങ്ങളുടെ യഥാർഥ അവസ്ഥ

ഇന്ത്യയുടെ സ്ഥാനം 129 ആവുമ്പോൾ ഏറ്റവും സുഖമായ ജീവിതം നോർവേയിലും സ്വിറ്റ്‌സർലൻഡിലും അയർലൻഡിലും; 36-ാമതെത്തി സൗദി; ഏറ്റവും കൂടുതൽ കാശുള്ളത് ഖത്തറികൾക്ക്; ജീവിതം കൂടുതൽ നീളാൻ ഹോങ്കോങ്; പഠനത്തിന് നല്ലത് ഓസ്‌ട്രേലിയയും ജർമനിയും; പട്ടിണിയുടെയും സങ്കടത്തിൻെയും കാര്യത്തിൽ മുന്നിലെത്തി നൈജീരിയയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും; ലോകരാജ്യങ്ങളുടെ യഥാർഥ അവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തേറ്റവും സന്തുഷ്ടമായ ജീവിതം നയിക്കുന്നത് നോർവെക്കാരെന്ന് ഐക്യരാഷ്ട്രസഭ. രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സർലൻഡും മൂന്നാമത് അയർലൻഡുമാണ്. വാർഷിക ഹ്യുമൻ ഡവലപ്‌മെന്റ് ഇൻഡക്‌സിലാണ് ഈ കണക്കുകൾ. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളുപയോഗിച്ച് തയ്യാറാക്കിയ ഇൻഡക്‌സിൽ, ബ്രിട്ടൻ 15-ാം സ്ഥാനത്തും അമേരിക്ക 16-ാം സ്ഥാനത്തുമാണ്. ഇന്ത്യയാകട്ടെ 129-ാം സ്ഥാനത്തും. ഏറ്റവും പണക്കാരായ ജനത ഖത്തറിലാണ്. ഒരാളുടെ വാർഷിക വരുമാനം 83,600 പൗണ്ടാണ്.

ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളത് ഹോങ്കോങ്ങിലാണ്. 85 വർഷം. ആഗോളറാങ്കിങ്ങിൽ അഞ്ചാമതെത്താനും ഹോങ്കോങ്ങിനായി. എന്നാൽ, ചൈന ആഗോള റാങ്കിങ്ങിൽ 85-ാം സ്ഥാനത്താണുള്ളത്. ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യം കിട്ടുന്നത് ഓസ്‌ട്രേലിയയിലും ജർമനിയിലുമാണ്. ഏറ്റവും കൂടുതൽ കാലം പഠനത്തിനുപയോഗിക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്. 22 വർഷം. ശരാശരി പഠന കാലയളവിൽ ജർമനിയാണ് മുന്നിൽ. 14 വർഷം.

ബ്രിട്ടനിൽ ആയുർദൈർഘ്യം 81 വർഷവും വിദ്യാഭ്യാസ കാലയളവ് 17 വർഷവും ശരാശരി പഠന കാലയളവ് 13 വർഷവുമാണ്. ശരാശരി വരുമാനം 30,000 പൗണ്ടും. അമേരിക്കയിൽ ആയുർദൈർഘ്യം 79 വയസ്സാണ്. വിദ്യാഭ്യാസ കാലയളവ് 16 വർഷവും ശരാശരി പഠന കാലയളവ് 13 വർഷവും ശരാശരി പ്രതിശീർഷ വരുമാനം 42,600 പൗണ്ടുമാണ്.

ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ്. 53 വർഷമാണ് ഇവിടെ ആയുർദൈർഘ്യം. സൗത്ത് സുഡാനിൽ അഞ്ചുവർഷവും ബുർക്കിന ഫാസോയിൽ രണ്ടുവർഷവുമാണ് പഠനകാലയളവ്. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർ ബുറൂണ്ടിയിലാണ്. 500 പൗണ്ടുമാത്രമാണ് ഒരുവർഷത്തെ പ്രതിശീർഷ വരുമാനം.

2017-ലെ ഹ്യൂമൻ ഇൻഡക്‌സിൽ 130-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തി 129-ാം സ്ഥാനത്തേക്ക് കയറി. പാക്കിസ്ഥാൻ 150-ൽനിന്ന് 152-ലേക്കും അഫ്ഗാനിസ്ഥാൻ 168-ൽനിന്ന് 170-ലേക്കും വീണപ്പോൾ, ശ്രീലങ്ക അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ൽനിന്ന് 71-ലേക്കെത്തി. ഭൂട്ടാൻ 134-ാം സ്ഥാനത്തും നേപ്പാൾ 147-ാം സ്ഥാനത്തും ബംഗ്ലാദേശ് 135-ാം സ്ഥാനത്തുമാണുള്ളത്.

മനുഷ്യവികസന കാര്യത്തിൽ ലോകത്തേറ്റവും വലിയ വളർച്ച കൈവരിക്കുന്ന മേഖല സൗത്ത് ഏഷ്യയാണെന്ന് പഠനത്തിൽ പറയുന്നു. 1990 മുതൽ 2018 വരെയുള്ള കാലയളവിൽ ഈ മേഖലയിൽ 46 ശതമാനം വളർച്ചുണ്ടായി. 2019-ലെ ഹ്യൂമൻ ഡവലപ്‌മെന്റ് ഇൻഡക്‌സിൽ ആദ്യ 20 സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ ഇവയാണ്.

നോർവെ, സ്വിറ്റ്‌സർലന്ഡ്, അയർലൻഡ്, ജർമനി, ഹോങ്കോങ്, ഓസ്‌ട്രേലിയ, ഐസ്‌ലൻഡ്, സ്വീഡൻ, സിംഗപ്പുർ, നെതർലൻഡ്‌സ്, ഡെന്മാർക്ക്, ഫിൻലൻഡ്, കാനഡ, ന്യൂസീലൻഡ്, ബ്രിട്ടൻ, അമേരിക്ക, ബെൽജിയം, ലെക്റ്റൻസ്റ്റെയിൻ, ജപ്പാൻ, ഓസ്ട്രിയ.

2019 Human Development Index Ranking 

1. Norway

2. Switzerland

3. Ireland

4. Germany

5. Hong Kong

6. Australia

6. Iceland

8. Sweden

9. Singapore

10. Netherlands

11. Denmark

12. Finland

13. Canada

14. New Zealand

15. United Kingdom

16. United States

17. Belgium

18. Liechtenstein

19. Japan

20. Austria  

29. Italy

36. Saudi Arabia 

49. Russia 

59. Turkey 

85. China 

129. India 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP