Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലാന്റ് അഗ്നിപർവ്വത സ്ഫോടനം: മരിച്ച അഞ്ചുപേരിൽ മൂന്ന് ഓസ്‌ട്രേലിയക്കാർ: പത്തോളം വിനോദ സഞ്ചാരികൾ സംഘത്തിലുണ്ടായിരുന്നതായി റിപ്പോർട്ട്: കാണാതായവരിൽ 15 വയസുള്ള പെൺകുട്ടിയും മാതാപിതാക്കളും

ന്യൂസിലാന്റ് അഗ്നിപർവ്വത സ്ഫോടനം: മരിച്ച അഞ്ചുപേരിൽ മൂന്ന് ഓസ്‌ട്രേലിയക്കാർ: പത്തോളം വിനോദ സഞ്ചാരികൾ സംഘത്തിലുണ്ടായിരുന്നതായി റിപ്പോർട്ട്: കാണാതായവരിൽ 15 വയസുള്ള പെൺകുട്ടിയും മാതാപിതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ:  ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായ അഗ്നിപർവ്വത വിസ്ഫോടനത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ ആസട്രേലിയയിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ട്. എട്ട് വിനോദ സഞ്ചാരികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ബാക്കിയുള്ള 15 വയസുള്ള പെൺകുട്ടിയും രക്ഷിതാക്കളെയുമാണ് സംഭവത്തിന് ശേഷം കാണാതായിരിക്കുന്നത്.

പ്രദേശത്ത് നിന്ന് 23 പേരെ രക്ഷിച്ചതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പൂ‌ർണ്ണതോതിൽ നടത്താനാകുന്നില്ലെന്നും പൊലീസ് പറയുന്നു. ന്യൂസിലൻഡ് സെെന്യവും ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്. വക്കാരി എന്ന് കൂടി അറിയിപ്പെടുന്ന വൈറ്റ് ഐലൻഡ് ന്യൂസിലാൻഡിലെ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് വിനോദസഞ്ചാര മേഖലയാണ്.

ന്യുസിലൻഡുകാരും വിദേശികളുമായി നിരവധി വിനോദസഞ്ചാരികൾ ദ്വീപിലുണ്ടായിരുന്നതായി പ്രധാനമന്ത്രി ജസിൻഡ ആൻഡേഴ്സൺ പറഞ്ഞു. 2001 ന് ശേഷം ഇതാദ്യമായാണ് അ​ഗ്നിപർവ്വത സ്ഫോടനമുണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. 3600 മീറ്ററിൽ അധികം ഉയരത്തിൽ അഗ്നിപർവ്വതത്തിൽ നിന്ന് പുക ഉയർന്നതായി പ്രാദേശിക കാലാവസ്ഥാ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ വാർത്താ ഏ‍ജൻസി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‍തു.

വലിയ പൊട്ടിത്തെറിയല്ല ഉണ്ടായതന്നാണ് റിപ്പോർട്ടുകൾ. അഗ്നിപർവതം സജീവമാകുന്നതായുള്ള സൂചനകൾ അടുത്തിടെ ഉണ്ടായിരുന്നു. ന്യൂസിലാൻഡിലെ ഏറ്റവും സജീവമായ അഗ്നിപർവത ദ്വീപാണ് വൈറ്റ് ഐലൻഡ്‍. ഇതിന്റെ 70 ശതമാനവും കടലിന് അടിയിലാണ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ സൾഫർ ഖനനം നടന്നിരുന്നു. 1914ൽ ഖനനസ്ഥലത്ത് ഉണ്ടായ അപകടത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 1953 മുതലാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ എത്തിച്ചു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP