Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ പിറകെ ചുറ്റി തിരിയുന്നത് നിർത്തൂ; എന്നും പ്രധാന ആകർഷണമായി നിലകൊള്ളാൻ താൻ ആഗ്രഹിക്കുന്നില്ല'; പത്രക്കാരോട് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് റിപ്പോർട്ടുകൾ എഴുതാനും ആവശ്യപ്പെട്ട് 16കാരിയായ ഗ്രെറ്റ തൻബർഗ്

'എന്റെ പിറകെ ചുറ്റി തിരിയുന്നത് നിർത്തൂ; എന്നും പ്രധാന ആകർഷണമായി നിലകൊള്ളാൻ താൻ ആഗ്രഹിക്കുന്നില്ല'; പത്രക്കാരോട് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് റിപ്പോർട്ടുകൾ എഴുതാനും ആവശ്യപ്പെട്ട് 16കാരിയായ ഗ്രെറ്റ തൻബർഗ്

സ്വന്തം ലേഖകൻ

മാഡ്രിഡ്ര്: കഴിഞ്ഞ വെള്ളിയാഴ്ച മാഡ്രിഡിൽ കാലു കുത്തിയത് മുതൽ ലോകത്തുള്ള മുഴുവൻ പത്രക്കാരുടെയും ആകർഷണമാണ് ഗ്രെറ്റ തൻബർഗ് എന്ന 16കാരി. മാഡ്രിഡിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ പങ്കെടുക്കാനെത്തിയത് മുതൽ 420 പത്രക്കാരുടെയും പ്രധാന വാർത്താ കേന്ദ്രമാണ് ഗ്രെറ്റാ തൻബർഗ്.

 

വിമാന യാത്ര പ്രകൃതിക്ക് ദോഷകരമായതിനാൽ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ മൂന്നാഴ്ച സഞ്ചരിച്ച് മാഡ്രിഡിൽ എത്തിയ ഈ കൊച്ചു മിടുക്കിയെ കുറിച്ച് മത്സരിച്ചാണ് പത്രക്കാർ വാർത്തകൾ എഴുതിയത്. എന്നാൽ തന്നെ കുറിച്ച് വാർത്തകൾ എഴുതുന്നത് നിർത്താൻ പത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രെറ്റ.

തനിക്ക് കിട്ടുന്ന വാർത്താ പ്രാധാന്യത്തിൽ താൻ മടുത്തതായും ആ സമയത്ത് കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ച് വാർത്തകൾ എഴുതാനും പത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രെറ്റ. ഇന്നലെ മാഡ്രിഡിൽ നടന്ന മീറ്റിങിൽ ജെർമൻ ആക്ടിവിസ്റ്റിനൊപ്പം എത്തിയാണ് തനിക്ക് കിട്ടുന്ന വാർത്താ പ്രാധാന്യം താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.

തന്റെ കഥകൾ പറഞ്ഞു പറഞ്ഞ് മടുത്തില്ലേ എന്നും ഗ്രെറ്റ പത്രക്കാരോട് ചോദിക്കുന്നു. ഇനിയും തങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ശരിയല്ലെന്നും ഗ്രെറ്റ പറയുന്നു. അമേരിക്ക, ഫിലിപ്പൈൻസ്, റഷ്യ, ഉഗാണ്ട, ചിലി, മാർഷൽ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരായ ആക്ടിവിസ്റ്റുകളാണ് കാലാവസ്ഥാ വ്യതിയാന ചർച്ചകളിൽ പങ്കെടുക്കുന്നത്.

420 പത്രക്കാരും ഗ്രെറ്റയെ വിടാതെ പിന്തുടർന്ന് ചോദ്യങ്ങൾ ചോദിച്ചതോടെയാണ് മറ്റുള്ളവർക്ക് ലഭിക്കാത്ത വാർത്താ പ്രാധാന്യം തനിക്ക് വേണ്ടെന്നും ഒരു വലിയ പ്രക്ഷോഭത്തിലെ ഒരു ചെറിയ ഘടകം മാത്രമാണ് താനെന്നും ഗ്രെറ്റ പറഞ്ഞത്. വാർത്തകൾ വളരെ പോസിറ്റീവ് എനർജി നൽകുന്നതാണെങ്കിലും ഇത് അസംബന്ധമാണെന്നും എല്ലാ സമയത്തും വാർത്താ കേന്ദ്രമായി ഇരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഗ്രെറ്റ സ്വീഡിഷ് പത്രത്തോട് വ്യക്തമാക്കി. തന്നെ കുറിച്ച് എഴുതാൻ മത്സരിക്കുന്ന പത്രക്കാർ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ച് എഴുതണമെന്നും ഗ്രെറ്റ പറഞ്ഞു. 25,000 പേരാണ് കാലാവസ്ഥാ മാർച്ചിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP