Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

"പാസഞ്ചർ ട്രെയിൻ ഇന്നു മുതൽ മെമു"; ട്രെയിൻ സർവീസിന്റെ സമയത്തിൽ മാറ്റമില്ല; എന്നാൽ നമ്പറുകൾ മാറി; പകരമെത്തിച്ച മെമു റേക്കുകൾ പഴക്കമേറിയവയാണെന്ന് യാത്രക്കാരുടെ ആരോപണം ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : കോട്ടയം – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഇന്നു മുതൽ മെമു. ഇതിനായി ചെന്നൈയിൽ നിന്നു മെമു റേക്കുകൾ എത്തിച്ചു. നിലവിൽ സാധാരണ (ഐസിഎഫ്) കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകളാണ് ഇന്നു മുതൽ മെമു റേക്കിലേക്കു മാറ്റുന്നത്. ട്രെയിൻ സർവീസിന്റെ സമയത്തിൽ മാറ്റമില്ല. എന്നാൽ നമ്പറുകൾ മാറിയിട്ടുണ്ട്.

ട്രെയിൻ നമ്പർ – 56394 – കൊല്ലം – കോട്ടയം പാസഞ്ചർ ഇനി മുതൽ മെമു നമ്പർ 66318 (കൊല്ലത്തു നിന്നു പുറപ്പെടുന്ന സമയം – രാവിലെ 9.15 കോട്ടയത്ത് – 12.10, ട്രെയിൻ നമ്പർ – 56393 – കോട്ടയം – കൊല്ലം പാസഞ്ചർ ഇനി മുതൽ മെമു നമ്പർ 66317 (കോട്ടയത്തു നിന്നു പുറപ്പെടുന്ന സമയം – വൈകിട്ട് 6.00 കൊല്ലത്ത് – 8.40

പാസഞ്ചർ ട്രെയിനുകളുടെ പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്കു പകരമെത്തിച്ച മെമു റേക്കുകൾ പഴക്കമേറിയവയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ചെന്നൈയിൽ അടക്കം ഉപയോഗിച്ച് മോശം അവസ്ഥയിലായ കോച്ചുകളാണു കൊല്ലം – കോട്ടയം റൂട്ടിലോടാൻ ഉപയോഗിക്കുന്നതെന്നാണു പ്രധാന ആക്ഷേപം. ഇതിനൊപ്പം മെമുവിനു പഴയ കോച്ചിനെ അപേക്ഷിച്ച് സീറ്റിങ് ശേഷി കുറവാണെന്നു യാത്രക്കാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP