Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"സബ് ഇൻസ്പെക്ടർ ,ഡെന്റൽ സർജൻ"; തുടങ്ങി 73 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്‌സി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) അസിസ്റ്റന്റ് ഡെന്റൽ സർജൻ തുടങ്ങി 73 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ചീഫ് (ഇവാല്യൂവേഷൻ ഡിവിഷൻ) ലക്ചറർ ഗ്രേഡ് 2 (അഗ്രികൾച്ചർ) ഡയറ്റീഷ്യൻ ഗ്രേഡ് 2, ചെയർ സൈഡ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫിസർ (പാർട്ട് 1–ജനറൽ കാറ്റഗറി) അക്കൗണ്ട്സ് ഓഫിസർ (പാർട്ട് 2–സൊസൈറ്റി കാറ്റഗറി) അഗ്രികൾച്ചറൽ ഓഫിസർ (പാർട്ട് 1–ജനറൽ) അഗ്രികൾച്ചറൽ ഓഫിസർ (പാർട്ട് 2–സൊസൈറ്റി) ബൈൻഡർ, അസിസ്റ്റന്റ് (പാർട്ട് 1–ജനറൽ) അസിസ്റ്റന്റ് (പാർട്ട് 2–സൊസൈറ്റി) വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, അക്കൗണ്ടന്റ്/കാഷ്യർ (നേരിട്ടുള്ള നിയമനം) അക്കൗണ്ടന്റ്/കാഷ്യർ (തസ്തികമാറ്റം) ഫിനാൻസ് അസിസ്റ്റന്റ്, വർക്ക് അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം) ഓവർസിയർ (സിവിൽ), ഡ്രൈവർ (പാർട്ട് 1–ജനറൽ) ഡ്രൈവർ (പാർട്ട് 2– സൊസൈറ്റി) ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) മെക്കാനിക്, അക്കൗണ്ടന്റ്, ഡ്രൈവർ (എൽഡിവി,പാർട്ട് 2–സൊസൈറ്റി) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുക.

ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്- തമിഴ് മീഡിയം) സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) യുപി സ്കൂൾ ടീച്ചർ (കന്നട മീഡിയം–തസ്തികമാറ്റം), ജൂനിയർ ഹെൽത്ത്് ഇൻസ്പെക്ടർ ഗ്രേഡ് 2, പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) ഫിറ്റർ, ബോട്ട് ലാസ്കർ, കുക്ക് എന്നീ തസ്തികകളിലേക്കു ജില്ലാതല വിജ്ഞാപനം ഇറക്കും. പുറമേ സംസ്ഥാന തല സ്പെഷൽ റിക്രൂട്ട്മെന്റ്, എൻസിഎ റിക്രൂട്ട്മെന്റ്, ജില്ലാതല എൻസിഎ റിക്രൂട്ട്മെന്റ് എന്നിവയ്ക്കായി വിവിധ തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കുമെന്ന് യോ​ഗം തീരുമാനിച്ചു.

എൻസിസി വകുപ്പിൽ ബോട്ട്കീപ്പർ (എൻസിഎ- പട്ടികജാതി) തസ്തികയിലേക്കു നീന്തലും പ്രായോഗികപരീക്ഷയും നടത്തും. സംസ്ഥാന കയർ കോർപറേഷനിൽ സിസ്റ്റം അനലിസ്റ്റ് (പട്ടികവർഗം) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഫാമിങ് കോർപറേഷനിൽ ഷിഫ്റ്റ് സൂപ്പർവൈസർ (ഫാക്ടറി) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP