Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ.എം വിജോർജിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന്; അന്തരിച്ചത് പ്രകാശ രസതന്ത്ര മേഖലയിൽ ബൃഹത് സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ; ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ പ്രഫ.എം വിജോർജിന്റെ മരണം കേരളത്തിന് തീരാനഷ്ടം

പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ.എം വിജോർജിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന്; അന്തരിച്ചത് പ്രകാശ രസതന്ത്ര മേഖലയിൽ ബൃഹത് സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ; ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ പ്രഫ.എം വിജോർജിന്റെ മരണം കേരളത്തിന് തീരാനഷ്ടം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ.എം വിജോർജിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് നെട്ടയം മലമുകൾ സെമിത്തേരിയിൽ നടക്കും. പ്രകാശ രസതന്ത്ര മേഖലയിൽ ബൃഹത് സംഭാവനകൾ നൽകിയ പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ മണപ്പുറത്ത് പ്രഫ.എം വിജോർജി (91) ന്റെ മരണം കേരളത്തിന് തീരാനഷ്ടമായിരിക്കുകയാണ്. 

മൃതദേഹം ഇന്നു രാവിലെ 8.30 ന് നന്തൻകോട് ജറുസലം മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. 10.15 ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം 11.30 ന് നെട്ടയം മലമുകൾ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതിനായി കൊണ്ടു പോകും. ഐഐടി കാൺപൂർ രസതന്ത്ര വിഭാഗം മുൻ മേധാവിയായി ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം ശാസ്ത്ര ലോകത്തിന് നൽകിയത് ബൃഹത് സംഭാവനകളാണ്. ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ്, ടിഡബ്ല്യുഎഎസ് അവാർഡ്, സിആർഎസ്‌ഐ ലൈഫ് ടൈം അച്ചീവ്‌മെന്റ് സ്വർണ മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രഫ.ജോർജ് ഐഐടി കാൺപൂരിൽ നിന്നാണു വിരമിച്ചത്.

പാപ്പനംകോട് റീജനൽ റിസർച് ലബോറട്ടറിയിൽ (സിഎസ്‌ഐആർഎൻഐഐഎസ്ടി) പ്രകാശ രസതന്ത്ര ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചത് പ്രഫ.എം വിജോർജാണ്.
റീജനൽ റിസർച് ലാബിനെ രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനമാക്കി വളർത്തുന്നതിനും നിസ്തുല സംഭാവനkൾ നൽകി. അക്കാദമിക് തലങ്ങളിൽ സയൻസ് വിദ്യാഭ്യാസം ജനപ്രിയമാക്കുന്നതിൽ പ്രഫ.സി.എൻ.ആർ.റാവുവിന്റെ സഹകാരിയായിരുന്നു. വിതുരയിൽ ഐസർ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തതും പ്രഫ.ജോർജ് ആയിരുന്നു.

കൊല്ലം അഷ്ടമുടി മണപ്പുറം പരേതരായ എം.ഒ.വർഗീസിന്റെയും ചാത്തന്നൂർ നെടുഞ്ചിറ കൈതക്കുഴി സാറാമ്മ മാമ്മന്റെയും മകനാണ്. സഹോദരങ്ങൾ: എം വിതോമസ് (ചെന്നൈ), റവ.ഡോ.എം വിഏബ്രഹാം (കോട്ടയം), ഡോ.എം വിമാത്യു (ഷിക്കാഗോ), പരേതയായ തങ്കമ്മ ജേക്കബ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP