Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻകോപിയും കണിശക്കാരനുമാണ് മാങ്കുന്നത്ത് അച്ചൻ; ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന കുഞ്ഞച്ചൻ ആംബ്രാസ്; ഇന്ദ്രജിത്തും മുരളിഗോപിയും അഭിനയിച്ച ചിത്രം മികച്ച റേറ്റിംഗോട് മുന്നോട്ട്; വൈഡ് റിലീസിംഗിലെ തിയേറ്റർ പ്രതികരണങ്ങളും ആശാവഹം; കുടുംബ സദസുകൾക്ക് പ്രിയങ്കരമായി ഷാജി കൈലാസ്-കിരൺ പ്രഭാകർ ടീമിന്റെ താക്കോൽ

മുൻകോപിയും കണിശക്കാരനുമാണ് മാങ്കുന്നത്ത് അച്ചൻ; ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന കുഞ്ഞച്ചൻ ആംബ്രാസ്; ഇന്ദ്രജിത്തും മുരളിഗോപിയും അഭിനയിച്ച ചിത്രം മികച്ച റേറ്റിംഗോട് മുന്നോട്ട്; വൈഡ് റിലീസിംഗിലെ തിയേറ്റർ പ്രതികരണങ്ങളും ആശാവഹം; കുടുംബ സദസുകൾക്ക് പ്രിയങ്കരമായി ഷാജി കൈലാസ്-കിരൺ പ്രഭാകർ ടീമിന്റെ താക്കോൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വെള്ളിയാഴ്ച റിലീസ് ചെയ്ത താക്കോൽ കുടുംബ സദസുകൾക്ക് പ്രിയങ്കരമായി മാറുന്നു. കൗമാരത്തിന്റെ വിഹ്വലതകൾ കലുഷിതമാക്കുന്ന കുടുംബങ്ങൾ വർദ്ധിച്ചു വരുന്ന കേരളത്തിൽ ശ്രദ്ധേയമായ സന്ദേശം നൽകുകയാണ് താക്കോൽ. പ്രശസ്ത സംവിധായകനായ ഷാജി കൈലാസ് ആദ്യമായി സ്വതന്ത്ര നിർമ്മാതാവാകുന്നു എന്ന പ്രത്യേകതയും താക്കോലിനുണ്ട്. ഷാജി കൈലാസ് നിർമ്മിക്കുകയും എഴുത്തുകാരനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് താക്കോൽ.

മുന്നൂറോളം തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ ആശാവഹമെന്നാണ് സിനിമയുടെ അണിയറ വൃത്തങ്ങൾ നൽകുന്ന സൂചന. അഛനമ്മമാർ മക്കളെ കാണിക്കേണ്ട സിനിമ എന്നാണു താക്കോൽ വിലയിരുത്തപ്പെടുന്നത്. റേറ്റിംഗിൽ താഴെ പോകാത്തതും സിനിമയ്ക്ക് അനുകൂല ഘടകങ്ങളായി മാറുന്നു. മോൻസിഞ്ഞോർ മാങ്കുന്നത്ത് പൈലിയും ചെറുപ്രായത്തിൽ സെമിനാരിയിൽ എത്തിയ അംബ്രോസ് എന്ന ബാലനും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് താക്കോൽ പറയുന്നത്.

മുൻകോപിയും കണിശക്കാരനുമാണ് മാങ്കുന്നത്ത് അച്ചൻ. ഈ അച്ചൻ എന്ന ഭയപ്പാടിലൂടെ കടന്നു പോകേണ്ടി വരുന്ന അംബ്രോസിന്റെ ജീവിതമാണ് സിനിമ. യൗവനത്തിലെത്തിയിട്ടും വൈദികനായിട്ടും മാങ്കുന്നത്ത് അച്ചൻ പറയുന്നതു മാത്രം കേട്ടു ജീവിക്കാൻ വിധിക്കപ്പെട്ട അന്തർമുഖനാണ് അംബ്രോസ്. എന്നാൽ അംബ്രോസിനെ മറ്റൊരു ഇടവകയിൽ വികാരിയായി നിയമിക്കുന്നു. നിഗൂഡതകളുടെ ഒരു താക്കോലാണ് അവിടെ അംബ്രോസിനെ കാത്തിരുന്നത്. മരണങ്ങളും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും ചേർന്ന് ഒരു ലോകം അയാൾക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നു.

ആ താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്ര കൂടുതൽ സങ്കീർണതകളിലേക്കാണ് അംബ്രോസിനെ എത്തിക്കുന്നത്. ഒടുവിൽ പൂട്ടുകൾ ഒന്നൊന്നായി തുറക്കപ്പെടുന്ന കഥയാണ് താക്കോൽ പറയുന്നത്. മുരളി ഗോപിയുടെ മാങ്കുന്നത്തച്ചൻ എന്ന കഥാപാത്രത്തിനും ഇന്ദ്രജിത്തിന്റെ ആംബ്രോസ് എന്ന കൊച്ചച്ചൻ കഥാപാത്രത്തിനും നിറഞ്ഞ സ്വീകാര്യതായാണ് തിയേറ്ററുകളിൽലഭിക്കുന്നത്. ആൽബിയുടെ ഛായാഗ്രഹണത്തിൽ ഒരു യൂറോപ്യൻ സിനിമയുടെ ഫീലുണ്ട്. ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദസംവിധാനം... എം ജയചന്ദ്രന്റെ സംഗീതവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP