Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കോളജ് അദ്ധ്യാപിക പരാതി നൽകിയിട്ടും കേസെടുത്തില്ല; കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലൈമാനെ സസ്‌പെൻഡ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കോളജ് അദ്ധ്യാപിക പരാതി നൽകിയിട്ടും കേസെടുത്തില്ല; കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലൈമാനെ സസ്‌പെൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോളജ് അദ്ധ്യാപികയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലൈമാനെ സസ്‌പെന്റ് ചെയതു. പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി കോളജ് അദ്ധ്യാപിക കുറ്റിപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം പൊലീസ് അത് ഗൗരവമായി എടുത്തില്ല. തുടർന്ന് യുവതി മലപ്പുറം എസ്‌പിയെ സമീപിക്കുകയായിരുന്നു.

എസ്‌പിക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കോളേജ് അദ്ധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മേൽവിലാസവും ഫോൺനമ്പറും സഹിതം നഗ്‌നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന് കിട്ടിയ പരാതി.

ഫോൺ നമ്പറും അഡ്രസും നൽകിയതോടെ യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നതെന്നും പരാതിയിൽ പറയുന്നു. വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്.

മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിർമ്മാണശാലയിൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP