Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസിൽ സ്ഥിരം യാത്ര ചെയ്യുന്ന പതിനാറുകാരിയെ ഒപ്പം കൂട്ടിയത് പ്രണയം നടിച്ച്; സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ആളൊഴിഞ്ഞ കനാൽ പുറംപോക്കിൽ വച്ച്; കൊല്ലം സ്വദേശികളായ നിഖിലിനെയും ഹരിനാരായണനെയും അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്

ബസിൽ സ്ഥിരം യാത്ര ചെയ്യുന്ന പതിനാറുകാരിയെ ഒപ്പം കൂട്ടിയത് പ്രണയം നടിച്ച്; സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ആളൊഴിഞ്ഞ കനാൽ പുറംപോക്കിൽ വച്ച്; കൊല്ലം സ്വദേശികളായ നിഖിലിനെയും ഹരിനാരായണനെയും അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സ്വകാര്യബസ് ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്ന പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയാണ് സ്വകാര്യബസ് ജീവനക്കാരനായ കൊല്ലം ഭരണിക്കാവ് സ്വദേശിയായ നിഖിൽ ബലാത്സംഗം ചെയ്തത്. ഇയാൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തതിനാണ് സുഹൃത്തായ ഹരിനാരായണനെ അറസ്റ്റ് ചെയ്തത്.

കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ, ഹരിനാരായണൻ എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്. എഴാം തിയ്യതിയാണ് നിഖിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത്. സ്‌കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ അടൂരിൽ നിന്ന് കൂട്ടികൊണ്ട് പോയി കനാൽ പുറംപോക്കിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് രാത്രി ഹരിനാരായണന്റെ വീട്ടിൽ താമസിപ്പിച്ചു. കുട്ടിയുമായി പ്രണയത്തിലാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

അതിനിടെ പെൺകുട്ടിയെ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടി ഹരിനാരായണന്റെ വിട്ടിൽ എത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാൽസംഘം ചെയ്യപ്പെട്ടതായി തെളിഞ്ഞു. പ്രതികൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ബസ്സ് ജീവനക്കാരനായ മറ്റൊരാൾക്ക് കൂടി കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു, അടൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP