Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീധനം ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല; സ്ത്രീധന പീഡനവും നടന്നിട്ടില്ലെന്ന് പുനലൂരിലെ ഭർതൃമാതാവ്; കാൻസറും സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ പറ്റില്ലെന്നും മാമന്റെ വീട്ടിൽ നിന്നും എങ്ങിനെ അനാഥാലയത്തിൽ എത്തിയെന്നു ചോദിച്ച് ദുബായിലുള്ള ഭർത്താവും; സ്ത്രീധനപീഡന ആരോപണവുമായി യുവതി രംഗത്തുവന്നപ്പോൾ ആരും തങ്ങളുടെ വിശദീകരണം ചോദിച്ചില്ലെന്നും ഭർതൃവീട്ടുകാർ; ഗാന്ധിഭവൻ ഏറ്റെടുത്ത യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മാത്രം തുടർ നടപടിയെന്നെ് പൊലീസും

സ്ത്രീധനം ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല; സ്ത്രീധന പീഡനവും നടന്നിട്ടില്ലെന്ന് പുനലൂരിലെ ഭർതൃമാതാവ്; കാൻസറും സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ പറ്റില്ലെന്നും മാമന്റെ വീട്ടിൽ നിന്നും എങ്ങിനെ അനാഥാലയത്തിൽ എത്തിയെന്നു ചോദിച്ച് ദുബായിലുള്ള ഭർത്താവും; സ്ത്രീധനപീഡന ആരോപണവുമായി യുവതി രംഗത്തുവന്നപ്പോൾ ആരും തങ്ങളുടെ വിശദീകരണം ചോദിച്ചില്ലെന്നും ഭർതൃവീട്ടുകാർ; ഗാന്ധിഭവൻ ഏറ്റെടുത്ത യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മാത്രം തുടർ നടപടിയെന്നെ് പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: സ്ത്രീധനപ്രശ്‌നത്തിന്റെ പേരിൽ ഇറക്കിവിട്ടതിനെ തുടർന്നു പത്തനാപുരം ഗാന്ധി ഭവൻ ഏറ്റെടുത്ത യുവതിയുടെ വാദങ്ങൾ ശരിയല്ലെന്ന വിശദീകരണവുമായി ഭർതൃവീട്ടുകാർ. യുവതിയിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ ആദ്യം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും തുടർന്നു പുനലൂർ സ്റ്റേഷനിലും പരാതി നൽകുകയും ഇതേ പ്രശ്‌നത്തിൽ പുനലൂർ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നതായും ഭർതൃവീട്ടുകാർ മറുനാടനോട് പറഞ്ഞു. ഞങ്ങൾ നൽകിയ കേസും മരുമകൾ നൽകിയ കേസുമുണ്ട്. എല്ലാം പുനലൂർ കോടതിയിൽ. ഇതിൽ ഒരു തീർപ്പും വന്നിട്ടില്ല. സ്ത്രീധന പ്രശ്‌നത്തിന്റെ പേരിൽ ഒരു പീഡനവും വീട്ടിൽ നടന്നിട്ടില്ല. സ്ത്രീധനം ഒന്നും ഞങ്ങൾ ചോദിച്ചിട്ടില്ല. അവർ ഒന്നും തന്നിട്ടുമില്ല. പ്രായമായ താനും കാൻസർ രോഗത്തെ തുടർന്ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് ബാലചന്ദ്രൻ പിള്ളയുമാണ് പുനലൂരെ വീട്ടിലുള്ളത്. കാൻസർ ചികിത്സ തുടരുന്നതിനാൽ ഭർത്താവും താനും തിരുവനന്തപുരത്താണ്. യുവതി ആരോപണം ഉന്നയിച്ച ഭർതൃമാതാവ് ശ്യാമള മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീധന പീഡനം ആരോപിച്ച് യുവതി ഫെയ്‌സ് ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഭർത്താവിനും വീട്ടുകാർക്കും എതിരെ ശക്തമായ സൈബർ ആക്രമണവും നടന്നിരുന്നു. ഒട്ടനവധി പേർ യുവതിയുടെ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് തങ്ങൾ നൽകിയ പരാതിയും വിശദീകരണവുമായി ഭർതൃവീട്ടുകാർ രംഗത്ത് വന്നത്.

വീട് അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ തങ്ങൾക്ക് എതിരെ പരാതി നൽകിയ മകന്റെ ഭാര്യ ഇടയ്ക്കിടെ ആത്മഹത്യാ ഭീഷണി നടത്തിയിരുന്നു. യുവതിയുടെ സഹോദരന്റെ വിവാഹം ഈയിടെ കഴിഞ്ഞതിന് ശേഷമാണ് ഈ സംഭവങ്ങൾ. തങ്ങൾക്ക് പേടിയുണ്ട്. അതിനാലാണ് യുവതിയെ മാറ്റി നിർത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അതിനാൽ യുവതിയിൽ നിന്നും ഈ ആത്മഹത്യാ ഭീഷണി വരുമ്പോൾ പേടിയുണ്ട്. ആത്മഹത്യാ ഭീഷണി മാത്രമല്ല ഇപ്പോൾ യുവതിയുടെ കുടുംബത്തിൽ നിന്ന് ഞങ്ങൾക്ക് ഭീഷണിയും വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങൾ ശ്രീകാര്യം, പുനലൂർ സ്റ്റെഷനുകളിൽ പരാതി നൽകിയത്. പ്രായമായ എനിക്കും കാൻസർ രോഗിയായ ഭർത്താവിനും ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ അത് നേരിടാൻ കഴിയില്ല. ഇതിൽ പേടിയുള്ളതിനാലാണ് മരുമകളെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. മകൾ ഇങ്ങിനെ ഭീഷണി മുഴക്കി പ്രശ്‌നമുണ്ടാക്കിയപ്പോൾ അദ്ദേഹത്തിനു സ്‌ട്രോക്കും വന്നു. അതിനെ തുടർന്ന് തിരുവനന്തപുരം പൾസ് മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റ് ചെയ്തു. ഞങ്ങൾ ബന്ധുവീട്ടിൽ താമസിക്കുകയും ചെയ്തു. ഫോർത്ത് സ്റ്റേജിലുള്ള കാൻസർ ആണ് ഭർത്താവിന്. കാൻസറും ഹൃദയാഘാതവുമാണ് ഭർത്താവിന്. അതിനാൽ ഞങ്ങൾ വീട് മാറി താമസിക്കുകയാണ്. സ്ത്രീധന പ്രശ്‌നമൊന്നും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. മകന് എഴുതിയിട്ടുണ്ട്. ഭാര്യയെ വേറെ വീട്ടിൽ താമസിപ്പിക്കാൻ. അതിനു അവൻ തയ്യാറുമാണ്. പക്ഷെ മകൾ പലപ്പോഴും ഫോൺ എടുക്കുന്നില്ല. മകൻ ദുബായിലുമാണ്. അതിനാൽ മകന് എത്താൻ കഴിയുന്നുമില്ല-ശ്യാമള പറയുന്നു.

കഴിഞ്ഞ ദിവസമാണ് സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ട് വയസുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി വാർത്ത വന്നത്. പുനലൂർ കരവാളൂർ സ്വദേശിയാണ് പുനലൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് വീട് വിട്ടുപോകാൻ തന്നോട് ആവശ്യപ്പെട്ടതായും അതിനാൽ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ് പരാതി വന്നത്. ബന്ധു വീടുകളിലും ഷെൽറ്റർ ഹോമിലുമായി കഴിഞ്ഞിരുന്ന യുവതിയെയും കുഞ്ഞിനെയും ഒടുവിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും പറഞ്ഞിരുന്നു.

കരവാളൂർ സ്വദേശിയായ ബാലചന്ദ്രൻ പിള്ള ഭാര്യ ശ്യാമള എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം ഭർതൃപിതാവും മാതാവും വീട് പൂട്ടിപ്പോയെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവർ പരാതിയിൽ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സിജി ചന്ദ്രനുമായി മൂന്നുവർഷം മുൻപായിരുന്നു വിവാഹം. അന്ന് തന്നെ വിവാഹം ചെയ്തതും കളവു പറഞ്ഞാണെന്ന് യുവതി ആരോപിക്കുന്നു. യുവതിയുടെ ഈ പരാതിക്കെതിരെയാണ് ഭർതൃമാതാവ് രംഗത്ത് വന്നത്.

മരുമകളുടെ പരാതിക്കെതിരെ ശ്യാമളയുടെ പ്രതികരണം:

2016 സെപ്റ്റംബറിലാണ് എന്റെ മകൻ സിജി ചന്ദ്രനും യുവതിയുമായുള്ള വിവാഹം നടക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ഇതിൽ ഒരു മകളുമുണ്ട്. യുവതിയുടെ വീട് തിരുവനന്തപുരത്ത് ആയതിനാലാണ് വിവാഹം തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. പത്ത് വർഷമായി അവൻ ദുബായിലാണ്. ഫോർമാൻ ആയാണ് അവൻ ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞു ആദ്യം ഒന്നും പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് പ്രശ്‌നങ്ങൾ തുടങ്ങി. എന്താണ് മരുമകളുടെ പ്രശ്‌നം എന്ന് ഞങ്ങൾക്ക് അറിയില്ല. വീട്ടിലെ കാര്യങ്ങളിൽ ഒന്നും മരുമകൾ ശ്രദ്ധിക്കാറില്ല. ഞങ്ങൾക്ക് ഈ കാര്യത്തിൽ പരാതിയുമില്ല. രണ്ടര വയസുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ 23 നായിരുന്നു സഹോദരന്റെ വിവാഹം. അതിനു ശേഷമാണ് പ്രശ്‌നം തുടങ്ങുന്നത്. ഒരു മൊബൈൽ ആയാണ് മരുമകൾ വന്നത്. മകൾ അതിനു ശേഷം ഫോണിൽ കളിക്കും. മകൻ വിളിച്ചാൽ ആ സമയം ഫോൺ കൊച്ചു മകളുടെ കയ്യിലായിരിക്കും. അതിനാൽ വിളിച്ചാൽ മരുമകളെ കിട്ടില്ല. ഈ പ്രശ്‌നം ഇവർ തമ്മിലുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഈ പ്രശ്‌നത്തിന്റെ പേരിലാണ് മരുമകൾ വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്നത്. ഈ സമയത്ത് ഇതെല്ലാം കണ്ടിട്ടാണ് എന്റെ ഭർത്താവിനു സ്‌ട്രോക്ക് വന്നത്. ഭർത്താവ് കീമോ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ഈ പ്രശ്‌നം നടക്കുന്നത്.

അതിനാൽ അന്ന് തന്നെ ആശുപത്രിയിൽ ഭർത്താവ് അഡ്‌മിറ്റ് ആയി. പുനലൂർ ആശുപത്രിയിൽ ബെഡ് ഒഴിവില്ലാത്തതിനാൽ പൾസ് മെഡിക്കൽ സെന്ററിൽ ആണ് അഡ്‌മിറ്റ് ചെയ്തത്. ആ സമയത്ത് മരുമകളെ വീട്ടിൽ ആക്കാം എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ മാമന്റെ വീട്ടിൽ നിൽക്കാം എന്നാണ് മരുമകൾ പറഞ്ഞത്. അത് പ്രകാരം മാമന്റെ വീട്ടിലാക്കിയാണ് ഞങ്ങൾ പോയത്. വീട്ടിൽ പോയ സമയത്ത് എല്ലാം പ്രശ്‌നമായിരുന്നുവെന്നാണ് വീട്ടുകാർ ഞങ്ങളോട് പറഞ്ഞത്. ആ വീട്ടിൽ നിന്ന് തന്നിഷ്ടത്തിനാണ് മരുമകൾ ഇറങ്ങിപ്പോയത്. നേരെ ഹോസ്പ്പിറ്റലിൽ വന്നു. മരുമകളുടെ വീട്ടുകാർ വന്നു പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതോടെയാണ് ഞങ്ങളും ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ ആയത്. ഇതിനു ശേഷമാണ് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയാണ് പിന്നെ പുനലൂർ പൊലീസിലേക്ക് ഫോർവേഡ് ചെയ്തത്. മരുമകൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നതാണ് ഞങ്ങൾ നേരിടുന്ന പ്രശ്‌നം. എനിക്ക് പ്രായമായി ഭർത്താവിനു കാൻസർ. ഹാർട്ട് അറ്റാക്ക്. ഞങ്ങൾ ഇതെങ്ങിനെ നേരിടും. മരുമകൾ ഇപ്പോൾ പത്തനാപുരം ഗാന്ധി ഭവനിലാണ് ഉള്ളത് ഞങ്ങൾ അറിയുന്നത്. മകനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ അവർ പരിഹരിക്കണം. അതിനു ഞങ്ങളെ കരുവാക്കരൂത്. ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്. മകൻ ഭാര്യയെ വേറെ വീട് എടുത്ത് താമസിപ്പിക്കാൻ തയ്യാറാണ്. അതിനു അവർ തമ്മിൽ ധാരണ വേണം-ശ്യാമള പറയുന്നു.

പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ മകൻ സിജി ചന്ദ്രൻ ഭാര്യയ്ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശം:

ഞാൻ അഞ്ചലിൽ ഒരു വീട് ഇന്ന് തന്നെ ശരിയാക്കാൻ നോക്കുകയാണ്, നമുക്ക് അവിടെ താമസിക്കാം, എല്ലാ ചിലവുകളും ഞാൻ തന്നെ എടുക്കാം, ഇതു മുൻപ് തന്നെ നിന്നോടും നിന്റെ ആങ്ങളയോടും പറഞ്ഞതാണ്. അച്ഛനെയും അമ്മയെയും നീയും നിന്റെ വീട്ടുകാരും ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതുകൊണ്ടാണ് അവർ പേടിച്ചു വീട്ടിൽ വരാത്തത്. അതു അവരുടെ വീടാണ്, എനിക്ക് രമിരലൃ രോഗിയായ അച്ഛനെ അവിടുന്ന് ഇറക്കി വിടാൻ പറ്റില്ല. നിനക്ക് ഇന്നലെയും 3000 രൂപ അയച്ചിരിന്നു. അച്ചനും അമ്മയും പുനലൂർ പൊലീസിലും, കോടതിയിലും കേസ് കൊടുത്തിട്ടുണ്ട്. നിന്റെയും കുഞ്ഞിന്റെയും ഉത്തരവാദിത്തം എനിക്ക് തന്നെയാണ്, കഴിഞ്ഞ ദിവസങ്ങളിലൊന്നും തന്നെ നീ എന്റെ ഫോൺ എടുത്തിട്ടില്ല. ഞാൻ നിന്നെ അയിലറയിലെ മാമന്റെ വീട്ടിൽ ആക്കിയിട്ടല്ലേ പോയത്.

അവിടുന്ന് എങ്ങനെയാണു നീ അനാഥാലയത്തിൽ എത്തിയത്, അവിടുന്ന് നീ ഇറങ്ങി പോയതല്ലേ. അതിനും, ആശുപത്രിയിൽ വന്നു വഴക്ക് ഉണ്ടാക്കിയതിനും, ശ്രീകാര്യം പൊലീസിൽ പരാതി നല്കിയതിനുമൊക്ക തെളിവ് ഉണ്ടല്ലോ. എന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഞാൻ ഉറങ്ങിയിട്ടില്ല. എത്രയും കാര്യങ്ങൾ മറച്ചു വെച്ച് എന്തിനാണ് ഫെയ്‌സ് ബുക്ക് വീഡിയോ?. ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കു. ഒരു കാർ ഞാൻ ഏർപ്പാടാക്കാം. വിളിക്കു പ്ലീസ് ഫോർത്ത് സ്റ്റേജ് കാൻസറും അതിന്റെ കൂടെ സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ വിടാൻ പറ്റില്ല. വീടിന്റ അവകാശം ഒക്കെ തെളിയിക്കാൻ ഈ നാട്ടിൽ നിയമ സംവിധാനം ഉണ്ടല്ലോ. അഞ്ചലേയും, പുനലൂരിലെയും, പൊലീസും, വക്കീലുമാരുമൊക്ക ഇടപെട്ടല്ലോ. ഇതു വരെ ഇല്ലാത്ത സ്ത്രീധന പ്രശ്‌നം ഒക്കെ ഇതിന്റ ഭാഗമായി ഉണ്ടാവുന്നതാണെന്നു സാധാരണ ആളുകൾക്ക് മനസ്സിലാകും. 16 വയസ്സ് മുതൽ ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്....

പുനലൂർ പൊലീസ് പറയുന്നത് ഇങ്ങിനെ:

മരുമകൾ നൽകിയ പരാതി പൊലീസിന്റെ കൈവശമുണ്ട്. ശ്യാമള നൽകിയ പരാതിയുമുണ്ട്. ഈ കാര്യത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ല. സിവിൽ പരാതിയാണ് നിലവിലുള്ളത്. ശ്യാമള നൽകിയ പരാതി ഒരു കരുതൽ പരാതിയാണ്. മരുമകളെ മാറ്റി താമസിപ്പിക്കണം. ഭീഷണി ഒഴിവാക്കണം. ഇതാണ് ശ്യാമളയുടെ പരാതിയിൽ പറയുന്നത്.

ശ്രീകാര്യം പൊലീസിൽ നൽകിയ ശേഷം അതേ പരാതി പുനലൂർ പൊലീസിന് കൈമാറിയതാണ്. തനിക്ക് വീട് തുറന്നു നൽകണം എന്നാണു മരുമകൾ നൽകിയ പരാതിയിൽ പറയുന്നത്. വീട് തുറന്നു കൊടുക്കണം എന്ന് തത്ക്കാലം ഞങ്ങൾക്ക് പറയാൻ കഴിയില്ല. ഭർതൃമാതാവും പിതാവും തിരുവനന്തപുരത്ത് കാൻസർ ചികിത്സയിലാണ്. ഈ പരാതിയിൽ തത്ക്കാലം പൊലീസിന് ഒന്നും ചെയ്യാനില്ല. ഇവർ രണ്ടുപേരും പുനലൂർ മുൻസിഫ് കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. . ഈ കേസിൽ ഒരു സിറ്റിങ് കഴിഞ്ഞിട്ടുണ്ട്. പക്ഷെ കോടതി നിർദ്ദേശം ഒന്നും വന്നിട്ടില്ല. ഞങ്ങൾ കോടതി നിർദ്ദേശം കാക്കുകയാണ്. കോടതി നിർദ്ദേശ പ്രകാരം മാത്രമേ ഈ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ-പുനലൂർ പൊലീസ് വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP