Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം ഇല്ലാതാക്കാൻ പെൺകുട്ടിയെ മാനസികരോഗ ആശുപത്രിയിൽ ആക്കിയത് സത്യമെങ്കിൽ അതിന് കൂട്ടുനിന്ന ഡോക്ടർമാരുടെ ക്രൂരത ഒറ്റവാക്കിൽ പറയാൻ വയ്യ! കട്ടിൽ ഒഴിഞ്ഞു കിടക്കരുതെന്ന് മാനേജ്‌മെന്റ് നിർദേശവും പ്രാവർത്തികമാക്കാൻ സ്വന്തം അച്ഛനും സഹോദരനും കൂട്ട് നിൽക്കുമ്പോൾ ആശുപത്രിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടറിന് എളുപ്പമായി; പ്രണയം എന്നത് ഒരു അസുഖം അല്ല; സിനിമകളിൽ കാണുന്ന മനഃശാസ്ത്ര ജീവിതം മറ്റൊന്നാണ്: സൈക്കോളജിസ്റ്റ് കല എഴുതുന്നു

പ്രണയം ഇല്ലാതാക്കാൻ പെൺകുട്ടിയെ മാനസികരോഗ ആശുപത്രിയിൽ ആക്കിയത് സത്യമെങ്കിൽ അതിന് കൂട്ടുനിന്ന ഡോക്ടർമാരുടെ ക്രൂരത ഒറ്റവാക്കിൽ പറയാൻ വയ്യ! കട്ടിൽ ഒഴിഞ്ഞു കിടക്കരുതെന്ന് മാനേജ്‌മെന്റ് നിർദേശവും പ്രാവർത്തികമാക്കാൻ സ്വന്തം അച്ഛനും സഹോദരനും കൂട്ട് നിൽക്കുമ്പോൾ ആശുപത്രിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടറിന് എളുപ്പമായി; പ്രണയം എന്നത് ഒരു അസുഖം അല്ല; സിനിമകളിൽ കാണുന്ന മനഃശാസ്ത്ര ജീവിതം മറ്റൊന്നാണ്: സൈക്കോളജിസ്റ്റ് കല എഴുതുന്നു

ഡോ. കല

മീഡിയ വൺexclusive ആയി ഒരു വാർത്ത കൊടുത്തിരുന്നു.. പ്രണയം ഇല്ലാതാക്കാൻ ബി. ഡി. എസ് വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും അച്ഛനും സഹോദരനും ചേർന്നു, മൂന്ന് പുരുഷ നഴ്‌സുമാരുടെ സഹായത്തോടെ കുത്തി വെച്ചു കടത്തി കൊണ്ട് പോയി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.. രണ്ടു ദിവസത്തിന് ശേഷം, ബോധം വന്നപ്പോൾ കയ്യും കാലും ശരീരവും കട്ടിലിൽ വരിഞ്ഞു കെട്ടിയിട്ടിരിക്കുക ആയിരുന്നു.. പരാതിക്കാരൻ ആയ പെൺകുട്ടിയുടെ കാമുകന്റെ habeascorpus ഹർജിമേൽ കുട്ടിയെ കോടതി അദ്ദേഹത്തോടൊപ്പം വിട്ടയച്ചു.. ആശുപത്രി മേൽ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു..

ഈ സംഭവം, ചാനലിൽ ചർച്ച ചെയ്തവർ, പെൺകുട്ടി,കുട്ടി, വനിതാ നേതാവ്, സൈക്കിയാട്രിസ്‌റ് മോഹൻ റോയ്, അഭിഭാഷകൻ എന്നിവർ ആയിരുന്നു.. അഭിഭാഷകൻ പ്രഗത്ഭൻ തന്നെയാണ്..അദ്ദേഹം മെഡിക്കൽ ആക്ട് ഇന്റെ ഓരോ വശങ്ങളും നന്നായി, വിശദമായി പങ്കു വെച്ചു.. അഭിനന്ദനം..? പ്രൈവറ്റ് ആശുപത്രികളിൽ target ഓരോ ഡോക്ടർമാർക്കും ഉള്ളത് പോൽ സൈക്കിയാട്രിക് വിഭാഗത്തിനും ഉണ്ടെങ്കിൽ, അവിടെ എന്തൊക്കെ അനീതികൾ നടക്കാമെന്നു ഓർക്കാറുണ്ട്.. ഞെട്ടൽ ഉണ്ടാകുന്ന ഒന്നാണ്.. അതന്നെ ആണല്ലോ പ്രസ്തുത സംഭവത്തിൽ നടന്നതും.. കട്ടിൽ ഒഴിഞ്ഞു കിടക്കരുതെന്ന് മാനേജ്‌മെന്റ് നിർദ്ദേശം, പ്രാവർത്തികമാക്കാൻ സ്വന്തം അച്ഛനും സഹോദരനും കൂട്ട് നില്കുമ്പോ ആശുപത്രിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടറിന് എളുപ്പമായി..

പെൺകുട്ടി പറഞ്ഞത് സത്യം എങ്കിൽ, അതൊരു ക്രൂരത എന്ന് ഒറ്റവാക്കിൽ പറയാൻ വയ്യ! ചർച്ച നന്നായി, നടപടി എത്രയും പെട്ടന്ന് ഉണ്ടാകട്ടെ..

ഇനി അടുത്ത പ്രശ്‌നം..
പ്രണയം എന്നത് ഒരു അസുഖം അല്ല..
ശെരി തന്നെ.. പ്രഫഷണൽ ആയ
ഒരു കൗൺസിലറും അതിനെതിരെ നിൽക്കില്ല..
എന്നാൽ, പതിനെട്ടു വയസ്സിനു താഴെ ഉള്ള പെൺകുട്ടി, അത്തരം ഒരു ബന്ധത്തിൽ അകപ്പെട്ടാൽ, അവൾക്കു അനുയോജ്യമായ നേർവഴി കാട്ടി കൊടുക്കാൻ കൗൺസിലറുടെ സേവനം ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ അതുകൊടുക്കാറുണ്ട്..

പ്രായപൂർത്തി ആയ പെൺകുട്ടികളെയും കൊണ്ട് വരാറുണ്ട്.. ചതിക്കുഴിയിൽ ആണവർ എന്ന് ഉത്തമ ബോധം ഉണ്ടെങ്കിൽ, അതിനുള്ള തെളിവ് നിരത്തി, പിന്തിരിപ്പിച്ചു മാതാപിതാക്കളുടെ ഒപ്പം ചേര്ത്ത് വെച്ച ഒട്ടനവധി അനുഭവങ്ങൾ എന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... എത്ര തെളിവ് നിരത്തിയാലും ഗുണ്ട ആയാലും കാമുകന്റെ ഒപ്പം പോകു എന്ന് പറഞ്ഞു പോയ പെൺ്കുട്ടികളുമുണ്ട്..

ഇതേ തരത്തിൽ ഡോക്ടർ മോഹന്റോയ് വളരെ പ്രഫഷണൽ ആയി വിശദീകരിച്ചു പറയുമ്പോൾ, അഭിഭാഷകൻ അദ്ദേഹത്തോട് പറഞ്ഞ ചില കമന്റ്‌സ്, മനഃശാസ്ത്ര മേഖലയിൽ തന്നെ ജോലി ചെയ്യുന്നതുകൊണ്ടാകാം,
എന്നിൽ ഒരുപാട് നിരാശയുണ്ടാക്കി.. ഇത്തരം ചർച്ചകൾ ചാനലുകളിൽ നടക്കുമ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു വാദിക്കുക സാധാരണം.. പക്ഷെ, ഇന്ന് അഭിഭാഷകൻ പറഞ്ഞ ഒരു കാര്യം, സൈക്കിയാട്രിസ്‌റ് നു മനോബലം ഇല്ലല്ലോ, പിന്നെ എങ്ങനെ അദ്ദേഹം ഈ ചർച്ചയിൽ പങ്കെടുക്കുക എന്ന്..

വിരുദ്ധ അഭിപ്രായങ്ങൾ പറയുമ്പോൾ,എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന വികാരം സൈക്കിയാട്രിസ്‌റ് നും സൈക്കോളജിസ്റ്റിനും ഉണ്ടാകില്ലേ? ഞങ്ങളും മനുഷ്യരാണ്.. മനസ്സുകൾ കൈകാര്യം ചെയ്യും തോറും വൈകാരികമായ ചലനങ്ങൾ ഉണ്ടാകരുത് എന്നുണ്ടോ? ഔദ്യോഗിക ജീവിതം വേറെ, വ്യക്തി ജീവിതം വേറെ ആണെങ്കിൽ കൂടി... എന്ത് അസ്വസ്ഥത നിറഞ്ഞ സമീപനം ഉണ്ടായാലും, ചിരിച്ചു കൊണ്ട് നേരിടാൻ മറ്റു തലങ്ങൾ എത്തണം..സാധാരണ മനുഷ്യരായ സൈക്കിയാട്രിസ്റ്റിനും സൈക്കോളജിസ്റ്റിനും, തങ്ങളുടെ വ്യക്തിത്വത്തെ ചൊറിഞ്ഞാൽ അസഹ്യത ഉണ്ടാകും.. സാധാരണ മനുഷ്യരുടെ ചിന്തകൾ ആയതുകൊണ്ടാണ്, മനുഷ്യന്റെ മനസ്സിനെ അറിയാൻ ശ്രമിക്കുന്നതും കഴിയുന്നതും..

സിനിമകളിൽ കാണുന്ന മനഃശാസ്ത്ര ജീവിതം മറ്റൊന്നാണ്... അത് വെച്ചു, രോഗം മനസ്സിലാക്കാൻ ശ്രമിക്കരുത്.. ഇന്ന്, ഓരോ നിയമ വശങ്ങളും നന്നായി വിശദീകരണം നൽകുന്ന അഭിഭാഷകൻ താളവട്ടം സിനിമ എവിടെയോ പരാമർശിച്ചത് കേട്ടു..
താളവട്ടം ഒരു നല്ല 'സിനിമ 'ആണ്.. സിനിമയിൽ സോമന്റെ കഥാപാത്രമായ സൈക്കിയാട്രിസ്‌റ്, ലാലിന്റെ കഥാപാത്രത്തിന്, Schizhophrenia എന്ന് പറയുന്നുണ്ട്.. ഞാൻ പഠിച്ച സൈക്കോളജി വെച്ച് അത് പാടെ തെറ്റാണു.. ആ സിനിമയിൽ schizophrenia ലക്ഷണങ്ങൾ ഒന്നും ആ കഥാപാത്രം കാണിക്കുന്നില്ല..

ഒരുപാട് തെറ്റിദ്ധാരണകൾ സൈക്കോളജിയെ പറ്റിയും, അത് കൈകാര്യം ചെയ്യുന്നവരെ പറ്റിയും ഉണ്ട്.. ഞങ്ങൾ ഉപദേശികൾ അല്ല.. മന്ത്രവാദികൾ അല്ല.. എന്തും കേട്ടു സഹിക്കാൻ ആൾദൈവങ്ങളും അല്ല.. ??
സൈക്കോളജി പഠിച്ചിട്ടും എന്താ അങ്ങനെ,ഇങ്ങനെ എന്നൊക്കെ പൊട്ടൻ ചോദ്യം കേൾക്കുമ്പോൾ അസഹിഷ്ണുത തോന്നാറുണ്ട്.. ഈ മേഖലയിൽ ഒരുപാട്, കുറ്റകൃത്യങ്ങൾ നടക്കുന്നു എങ്കിൽ അതിനനുസരിച്ചു നിയമങ്ങൾ കൊണ്ട് വരണം..
അഴിച്ചു പണി നടത്തണം.. ഇല്ലാത്ത രോഗത്തിനു കുട്ടിയെ ദ്രോഹിച്ച പ്രവർത്തിക്കു എതിരെ നടപടി സ്വീകരിക്കണം.. പല പ്രൈവറ്റ് ആശുപത്രിയിലും ഇത്തരം ബിസിനസ് ഉണ്ടെന്നാണ് അറിവും..

ഈ കുറിപ്പിനോടൊപ്പം ഒന്ന് കൂടി ചേർക്കുന്നു... കൗൺസലിങ് നടത്തി എന്നതിന്റെ സർട്ടിഫിക്കറ്റ് തരാനും നിർവാഹമില്ല.. മരുന്ന് കൊടുക്കുന്നില്ല, ഞാൻ കൗൺസലിങ്, ചില therapies എന്നിവ ആണ് ചെയ്യാറ്..
കൗൺസലിങ് സൈക്കോളജിസ്‌റ് ആണ്.. സർട്ടിഫിക്കറ്റ് നായി എന്നെ സമീപിക്കരുത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP