Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരുമിച്ച് ഭരിച്ചിട്ടും മത്സരിച്ച് പരസ്പ്പരം ശത്രുക്കളായി; ഒരു സ്ഥാനാർത്ഥിക്ക് വീഴേണ്ട വോട്ടുകൾ ചിതറിപ്പോയതോടെ തോൽവി ഇരന്നു വാങ്ങി ജെഡിഎസും കോൺഗ്രസും; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു; പകരക്കാരനായി ഉയർന്നു കേൾക്കുന്നത് ഡി കെ ശിവകുമാറിന്റെ പേര്

ഒരുമിച്ച് ഭരിച്ചിട്ടും മത്സരിച്ച് പരസ്പ്പരം ശത്രുക്കളായി; ഒരു സ്ഥാനാർത്ഥിക്ക് വീഴേണ്ട വോട്ടുകൾ ചിതറിപ്പോയതോടെ തോൽവി ഇരന്നു വാങ്ങി ജെഡിഎസും കോൺഗ്രസും; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു; പകരക്കാരനായി ഉയർന്നു കേൾക്കുന്നത് ഡി കെ ശിവകുമാറിന്റെ പേര്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ ബിജെപിയുടെ ശക്തമായ തിരിച്ചു വരനാണ് നടന്നിരിക്കുന്നത്. ഇതിന് വഴിവെച്ചതിൽ ഒരു പ്രധാന കാര്യം കോൺഗ്രസും ജെഡിഎസും പരസ്പ്പരം മത്സരിച്ചതു തന്നെയാണ്. 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ബിജെപി നേടിയത്. 12 സീറ്റുകളിലും ബിജെപി വിജയമുറപ്പിച്ച് മുന്നേറുകയാണ്. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിനെ അട്ടിമറിച്ച് അധികാരത്തിൽ വന്ന യെദിയൂരപ്പക്ക് വിജയം നിർണായകമായിരുന്നു. 105 എംഎ‍ൽഎമാരുടെ പിന്തുണയുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഏഴ് സീറ്റുകളിലെ വിജയമെങ്കിലും അനിവാര്യമായിരുന്നു. 12 സീറ്റുകളിൽ വിജയമുറപ്പിച്ചതോടെ നില സുരക്ഷിതമായിരിക്കുകയാണ്.

അതേസമയം കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. ജനാധിപത്യത്തെ ബഹുമാനിക്കുന്നുവെന്നും ജനവിധി അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പകരക്കാരനായി ഡികെ ശിവകുമാർ നേതൃസ്ഥാനത്തേക്ക് വന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 15 മണ്ഡലങ്ങളിൽ 12എണ്ണത്തിലും ബിജെപി ജയിച്ചപ്പോൾ 2 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് സ്വന്തമാക്കാനായത്. എന്നാൽ ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല. പതിനഞ്ച് മണ്ഡലങ്ങളിൽ 12 എണ്ണം കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. ഇതിൽ കോൺഗ്രസ് നേടിയത് ഒരു സിറ്റിങ് സീറ്റും മറ്റൊന്ന് ജെഡിഎസിന്റേതുമാണ്.

തോൽവിയായായലും ജയമായാലും ഒറ്റയ്ക്കു നേരിടുമെന്ന് പ്രഖ്യാപിച്ചാണ് കോൺഗ്രസിനൊപ്പം മത്സരിക്കാനില്ലെന്ന് ജെഡിഎസ് പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സഖ്യത്തിലെ പാകപിഴകളാണ് ജെഡിഎസിനെ അകറ്റിയത്. കോൺഗ്രസുമായി സഖ്യം ചേർന്ന് രൂപീകരിച്ച് സർക്കാർ അധികാരത്തിലേറിയെങ്കിലും എംഎൽഎമാർ മറുകണ്ടം ചാടിയതോടെ കാലാവധി പൂർത്തിയാക്കാതെ സർക്കാർ താഴെ വീഴുകയും മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി രാജിവക്കുകയാണുണ്ടായത്. കോൺഗ്രസും ജെഡിഎസും വെവ്വേറെ മത്സരിച്ചതോടെ വോട്ടുകൾ പലവഴിക്കും നഷ്ടമായി. 17-ൽ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സർക്കാരിനെ ബാധിക്കില്ല. ഭരണം നിലനിർത്താൻ ആറു സീറ്റ് വേണമെന്നായിരുന്ന ബിജെപി വിജയത്തോടെ ഭരണസ്ഥിരത ഉറപ്പിച്ചു.

കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്താണ് ബിജെപിയുടെ മുന്നേറ്റം.ഉപതെരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ 11 സ്ഥാനാർത്ഥികളും കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേർക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് അറിയുന്നത്. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കർണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎൽഎമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോൾ 118 പേരുടെ പിന്തുണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP