Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉദ്ദവിനെ താഴെയിറക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾ പാളിയെങ്കിലും കന്നഡ മണ്ണിൽ കാവിക്കൊടി പാറുന്നത് ഉറപ്പാക്കിയത് യെദ്യൂരിയപ്പയുടെ ഒറ്റയാൾ പ്രചരണം; വിമതർക്ക് മന്ത്രിസ്ഥാനം എന്ന മുദ്രാവാക്യം ഉയർത്തി ഇരച്ചു കയറിയത് കോൺഗ്രസിന്റേയും ജെഡിഎസിന്റേയും കോട്ട കൊത്തളങ്ങളിൽ; 15ൽ 12ഉം വിജയിക്കുമ്പോൾ കർണ്ണാടക നിയമസഭയിൽ ചരിത്രത്തിൽ ആദ്യമായി കേവല ഭൂരിപക്ഷം നേടി ബിജെപി; ഇനി ബംഗളൂരുവിൽ യെദ്യൂരിയപ്പയുടെ സ്വന്തം കാലിൽ നിന്നുള്ള ഭരണം

ഉദ്ദവിനെ താഴെയിറക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾ പാളിയെങ്കിലും കന്നഡ മണ്ണിൽ കാവിക്കൊടി പാറുന്നത് ഉറപ്പാക്കിയത് യെദ്യൂരിയപ്പയുടെ ഒറ്റയാൾ പ്രചരണം; വിമതർക്ക് മന്ത്രിസ്ഥാനം എന്ന മുദ്രാവാക്യം ഉയർത്തി ഇരച്ചു കയറിയത് കോൺഗ്രസിന്റേയും ജെഡിഎസിന്റേയും കോട്ട കൊത്തളങ്ങളിൽ; 15ൽ 12ഉം വിജയിക്കുമ്പോൾ കർണ്ണാടക നിയമസഭയിൽ ചരിത്രത്തിൽ ആദ്യമായി കേവല ഭൂരിപക്ഷം നേടി ബിജെപി; ഇനി ബംഗളൂരുവിൽ യെദ്യൂരിയപ്പയുടെ സ്വന്തം കാലിൽ നിന്നുള്ള ഭരണം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഇനി കർണ്ണാടകയെ യെദ്യൂരിപ്പ നയിക്കും. ദക്ഷിണേന്ത്യയിൽ കാവിക്കെടി പാറുന്നുവെന്ന് ഉറപ്പാക്കിയത് യെദ്യൂരിയപ്പയുടെ സമർത്ഥമായ നീക്കങ്ങളാണ്. മഹാരാഷ്ട്രയിൽ പാളിയ ബിജെപിക്ക് വലിയ ആശ്വാസമാണ് കർണ്ണാടകയിലെ ഭരണം ഉറപ്പിക്കൽ. തന്റെ കസേരയുടെ ഭാവിക്ക് നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയത് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ തന്നെയാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന 15-ൽ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇതെല്ലാം കോൺഗ്രസിന്റേയും ജെഡിഎസിന്റേയും സിറ്റിങ് സീറ്റുകളാണ്. കൂറുമാറി എത്തിയ വിമതരെ മുൻനിർത്തി കോൺഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാൻ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്. വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ് ഇനി വലിയ പ്രതിസന്ധിയെ നേരിടും. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകർന്നു. ബിജെപി സഭയിൽ കേവല ഭൂരിപക്ഷം നേടുകയും ചെയ്തു.

ഒരിടത്ത് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രൻ ശരത് കുമാർ ബച്ചെഗൗഡയാണ് ജയിച്ചത്. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തിയ എം ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധമായിരുന്നു ശരത് കുമാറിന്റെ സ്ഥാനാർത്ഥിത്വം. ശരത് കുമാറിനെ ജെഡിഎസ് പിന്തുണച്ചിരുന്നു. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോൺഗ്രസിന് ജയിക്കാനായത്. ശിവാജി നഗർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിങ് സീറ്റുമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി.

2008ൽ ബിജെപി കർണ്ണാടകയിൽ 110 സീറ്റ് നേടി സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിൽ എത്തിയിരുന്നു. അതിലും കൂടുതൽ സീറ്റ് കർണ്ണാടകയിൽ നേടുകയാണ് യെദ്യൂരിയപ്പ. ഇത് ആദ്യമായാണ് കർണ്ണാടക സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്നത്. ഇതോടെ സ്വതന്ത്രരുടെ പിന്തുണ യെദ്യൂരിയപ്പയ്ക്ക് വേണ്ടാതെയായി. അങ്ങനെ സ്വന്തം കാലിൽ നിൽക്കാൻ യെദ്യൂരിയപ്പയ്ക്ക് കഴിയുന്നു. മഹാരാഷ്ട്രയിൽ ശിവസേന അധികാരത്തിൽ എത്തുന്നത് തടയാൻ ബിജെപി നടത്തിയ നീക്കം പൊളിഞ്ഞിരുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി. ഇതിന് ശേഷമാണ് കർണ്ണാടകയിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇതൊന്നും അന്തിമ ഫലത്തെ സ്വാധീനിച്ചില്ല.

കർണ്ണാടക നിയമസഭയിൽ 106 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ 12 സ്ഥാനാർത്ഥികളും കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേർക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തും. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം. ഇനി രണ്ടിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടേയും ബിജെപി സ്ഥാനാർത്ഥികൾക്ക് ഈ ഫലം കൂടുതൽ സാധ്യത നൽകും.

സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എംഎ‍ൽഎ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 17-ൽ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സർക്കാരിനെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കർണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎൽഎമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോൾ 118 പേരുടെ പിന്തുണയായി.

ഹൊസെകോട്ടയിൽ വിജയിച്ച ശരത് കുമാർ ബച്ചെഗൗഡ ചിക്കബല്ലാപുരിലെ ബിജെപി എംപി ബി.എൻ.ബച്ചെ ഗൗഡയുടെ മകനാണ്. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയവർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് വിമതസ്വരം ഉയർത്തിയാണ് ശരത് കുമാർ സ്വതന്ത്രനായി നിന്നത്. ഇതിനിടെ ബി.എൻ ബച്ച ഗൗഡ മകന് വേണ്ടി പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് കർണാകട മന്ത്രി അശോക് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്ന് അശോക് പറഞ്ഞു. ഇത് ബിജെപിയിൽ വിവാദങ്ങളുണ്ടാക്കാൻ ഇടയുണ്ട്.

ബിഎസ് യെദ്യൂരപ്പ സർക്കാരിന് ഭരണം നിലനിർത്താൻ മിനിമം ആറ് സീറ്റായിരുന്നു വേണ്ടത്. എന്നാൽ 12 സീറ്റുകൾ സ്വന്തമാക്കി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എക്സിറ്റ്പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു.ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 11 സ്ഥാനാർത്ഥികളും കോൺഗ്രസിൽ നിന്നും കൂറുമാറിയവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP