Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈദരാബാദിൽ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും; വിഷയം പരിശോധിക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ

ഹൈദരാബാദിൽ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും; വിഷയം പരിശോധിക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹൈദരാബാദിൽ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കും. അടിയന്തര ഹർജി പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അറിയിച്ചു. സമാന ഹർജി തെലങ്കാന ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.

നിയമവിരുദ്ധമായ ഏറ്റുമുട്ടലാണ് ഹൈദരാബാദിൽ പൊലീസ് നടത്തിയതെന്നാരോപിച്ച് ജി.എസ്.മണിയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിഷയം തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അടിയന്തര ഹർജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണി വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP