Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രത്യാശയുടെ വെളിച്ചം വിതറി കെ.എം.സി.സി കാമ്പസ് കോൺഫറൻസ് സമാപിച്ചു

പ്രത്യാശയുടെ വെളിച്ചം വിതറി കെ.എം.സി.സി കാമ്പസ് കോൺഫറൻസ് സമാപിച്ചു

സ്വന്തം ലേഖകൻ

ദുബൈ:ശാസ്ത്ര-സാങ്കേതിക മേഖലകളിലും അക്കാദമിക-വ്യക്തിത്വ വികസന മേഖലകളിലും പുതിയ ആകാശങ്ങൾ കണ്ടെത്താനുള്ള പ്രചോദനമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച 'ഇൻസ്പെരിയ' കാമ്പസ് കോൺഫറൻസ്.യു.എ.യിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനം എം.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് മിസ്ബാഹ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

ആത്മവിശ്വാസത്തോടെ, വെല്ലുവിളികൾ ഏറ്റെടുത്ത പുതിയ കാലത്തെ വിദ്യാർത്ഥികൾ കരുത്തു കാട്ടുകയാണെന്ന് മിസ്ബാഹ് പറഞ്ഞു.ചെറിയ ക്ലാസ്സുകളിൽ നിന്നുതന്നെ പുതിയ വിപ്ലവകാരികളും പരിഭാഷകരും ശാസ്ത്രജ്ഞരും പിറവി കൊള്ളുകയാണ്.സാമൂഹ്യ പ്രതിബദ്ധത കൂടി ഒത്തുചേർന്നാൽ വരും തലമുറ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മിസ്ബാഹ് അഭിപ്രായപ്പെട്ടു. ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡനറും പരിശീലകനും ഷെയ്ഖ് ഹംദാൻ അവാർഡ് ജേതാവുമായ ഡോ.സംഗീത് ഇബ്രാഹിം 'അറിവിന്റെയും മികവിന്റെയും ലോകം' സെഷന് നേതൃത്വം നൽകി. ബ്രില്യൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.കെ ഹർഷാദ്,ഐക്യരാഷ്ട്ര സഭയുടെ മോഡൽ ഉച്ചകോടിയിൽ പങ്കടുത്ത മലയാളി വിദ്യാർത്ഥിനി റിദ സഹർ മഹമൂദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ദുബൈ കെ.എം.സി.സി കാമ്പസ് വിഭാഗം ചെയർമാൻ ഒ.മൊയ്തു അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, എൻ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ,യൂസുഫ് മാസ്റ്റർ, മജീദ് മടക്കിമല, അഡ്വ.സാജിദ് അബൂബക്കർ, അബ്ദുല്ല ആറങ്ങാടി, സൈനുദ്ധീൻ ചേലേരി, ടി.ആർ ഹനീഫ് ക്യാമ്പസ് വിഭാഗം ഭാരവാഹികളായ മുബാറക് അരീക്കോടൻ, അസീസ് കുന്നോത്ത്, സിദ്ദീഖ് കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ സലാം കന്യപ്പാടി സ്വാഗതവും കൺവീനർ ഇസ്മായിൽ നാലാംവാതുക്കൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP