Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീലാനി ശരീഫ് മാനവ കുലത്തിനു ആശാ കേന്ദ്രമെന്ന് സയ്യിദ് സഖലൈൻ ചിസ്തി

സ്വന്തം ലേഖകൻ

ആലുവ : അധാർമ്മികതയും അസാന്മാർഗിക പ്രവർത്തനങ്ങളും അരങ്ങു വാഴുന്ന വർത്തമാന കാല ലോകത്ത്, യഥാർത്ഥ ആത്മീയതയിലൂടെ മാത്രമേ ശാന്തിയും സമാധാനവും കൈവരികയുള്ളൂ എന്നും, ജാതി മത ഭേദമന്യേ മാനവിക കുലത്തിന്റെ ആശാകേന്ദ്രമായി ഖുതുബുസ്സമാൻ മഹാനവർകളുടെ ആസ്ഥാനമായ ജീലാനി ശരീഫ് എക്കാലവും നിലനിൽക്കുമെന്നും അജ്മീർ ദർഗാ ശരീഫ് ഖാദിം സയ്യിദ് സഖലൈൻ ഹസ്സൻ ചിശ്തി പ്രസ്താവിച്ചു.

പ്രമുഖ സൂഫീ പണ്ഡിതനും ആഗോള ഇസ്ലാമിക ആധ്യാത്മിക ഗുരു വര്യനുമായ ശൈഖ് മുഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ വാർഷിക അനുസ്മരണ സമ്മേളനം ആലുവ ജീലാനി ശരീഫിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിശുദ്ധി യും ആത്മവിശുദ്ധിയും നഷ്ടപ്പെടുന്ന ലോകത്ത് ജീലാനി സന്ദേശങ്ങളുടെ പ്രസക്തി അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും, ഖുതുബുസ്സമാൻ ഉൃ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി നടത്തിയ ആത്മീയ വിപ്ലവം ആഗോള തലത്തിൽ തന്നെ ജീലാനി സന്ദേശത്തിന്റെ വ്യാപനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജീലാനി ട്രസ്റ്റ് ചെയർമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി കൊടി ഉയർത്തി. 

സമ്മേളനത്തോടനുബന്ധിച്ചു മൗലിദ് സദസ്സ്, സമൂഹ സിയാറത്, കൊടിയേറ്റൽ, സ്വലാത്ത് മജ്ലിസ് തുടങ്ങി ചടങ്ങുകൾ നടന്നു. കേരത്തിനകത്തും പുറത്തു നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സയ്യിദ് ഹുസൈൻ കോയ തങ്ങൾ തിരുവനന്തപുരം, സയ്യിദ് പൂക്കോയ തങ്ങൾ കോഴിക്കോട്, ഇജ ഹുസൈൻ അൽ കാസിമി കൊടുവള്ളി, ഉസ്താദ് അബ്ദുറഹീം അഹ്‌സനി കൊട്ടപ്പുറം, മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ കിടങ്ങഴി, പ്രൊഫ. കൊടുവള്ളി അബ്ദുൽ ഖാദിർ സാഹിബ്, അബ്ദുൽ ജബ്ബാർ ജീലാനി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP