Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ആദ്യ വനിതാ ക്രിക്കറ്റ് ടൂർണമെന്റ്: ഫൈനലിൽ ശ്രീലങ്കൻ ടീം ബഹ്റൈൻ റെഡ്‌നെ നേരിടും

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ആദ്യ വനിതാ ക്രിക്കറ്റ് ടൂർണമെന്റ്:  ഫൈനലിൽ ശ്രീലങ്കൻ ടീം ബഹ്റൈൻ റെഡ്‌നെ നേരിടും

സ്വന്തം ലേഖകൻ

വർഷത്തെ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ (ഐഎസ്ബി) മെഗാ ഫെയറിനോട് അനുബന്ധിച്ച് ആദ്യമായി വനിതാ ക്രിക്കറ്റ് മേളയും അരങ്ങേറുന്നു. ഇസ ടൗണിലെ സ്‌കൂൾ മൈതാനത്ത് വനിതകൾക്കായുള്ള ആദ്യ സോഫ്റ്റ്‌ബോൾ നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ശ്രീലങ്കൻ സ്റ്റാർസ് ഫൈനലിൽ ബഹ്റൈൻ റെഡിനെ നേരിടും.

ഫൈനൽ മത്സരങ്ങൾ ഡിസംബർ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കും. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടുകളിൽ ആവേശകരമായ ചില മത്സരങ്ങൾക്ക് സ്‌കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ടൂർണമെന്റിൽ ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളായാണ് പങ്കെടുത്തത്.ഒന്നാം ഗ്രൂപ്പിൽ ബഹ്റൈൻ റെഡ്, ബഹ്റൈൻ വൈറ്റ്, ഐഎസ്ബി ജൂനിയേഴ്‌സ് എന്നീ ടീമുകളും രണ്ടാം ഗ്രൂപ്പിൽ ഐ എസ് ബി ടീം റിഫ, കർണാടക സോഷ്യൽ ക്ലബ്, ശ്രീലങ്കൻ സ്റ്റാർസ് എന്നീ ടീമുകളും കളിക്കുന്നു. ആവേശകരമായ ഒരു മത്സരത്തിൽ, ശ്രീലങ്കൻ സ്റ്റാർസ് വെറും 5 ഓവറിൽ 125 റൺസ് നേടി. ഇത് ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. കർണാടക സോഷ്യൽ ക്ലബിനെതിരായ മത്സരത്തിലാണ് അവർ ഈ റൺസ് നേടിയത്. ലക്ഷ്യം നേടാനിറങ്ങിയ കർണാടക സോഷ്യൽ ക്ലബിന് 5 ഓവറിൽ 26 റൺസ് മാത്രമേ നേടാനായുള്ളൂ. ഹിദ് പ്രീമിയർ ലീഗുമായി സഹകരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്പോർട്സ് രാജേഷ് എം എൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം -ആരോഗ്യം / പരിസ്ഥിതി അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, പ്രഛുർ ശുക്ല (സി ബി എ ), ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകൻ മുകുന്ദ വാര്യർ, ടൂർണമെന്റ് കൺവീനർ ആദിൽ അഹമ്മദ്, ഹിദ് പ്രീമിയർ ലീഗ് കൺവീനർ നൗഷാദ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ (ഐഎസ്ബി) മെഗാ മേള 2019 ഡിസംബർ 15, 16 തീയതികളിൽ ഈസ ടൗണിലെ സ്‌കൂൾ കാമ്പസിൽ നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP