Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്റൈൻ; ചാമ്പ്യന്മാരായത് സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തുകൊണ്ട്; ഇന്ന് ബഹറിനിൽ പൊതു അവധി; വിജയം ആഘോഷിച്ച് സ്വദേശികളും വിദേശികളും

ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്റൈൻ; ചാമ്പ്യന്മാരായത് സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തുകൊണ്ട്; ഇന്ന് ബഹറിനിൽ പൊതു അവധി; വിജയം ആഘോഷിച്ച് സ്വദേശികളും വിദേശികളും

സ്വന്തം ലേഖകൻ

മനാമ:24ാം അറേബ്യൻ ഗൾഫ് കപ്പ് കിരീടത്തിൽ മുത്തമിട്ടത് ബഹ്‌റിൻ.ഖത്തറിൽ വെച്ച് നടന്ന മത്സരത്തിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബഹ്റൈൻ ആദ്യമായി ഗൾഫ് കപ്പിൽ മുത്തമിട്ടത്.ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ റുമൈഹി അറുപത്തി ഒൻപതാം മിനിറ്റിലാണ് ബഹ്‌റൈന് വേണ്ടി വിജയ ഗോൾ നേടിയത്.

പാസ്സുകളുടെ കൃത്യതയിലും,പന്ത് കൈവശം വെക്കുന്നതിലും സൗദി ബഹ്റൈനെക്കാൾ മുന്നിട്ട് നിന്നെങ്കിലും വിജയം ബഹ്‌റിനൊപ്പം ആയിരുന്നു.പല സമയങ്ങളിലും ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തു .5 മഞ്ഞകാർഡുകൾ കണ്ട മത്സരത്തിൽ മുപ്പതോളം ഫൗളുകൾ കളിയിലുടനീളം ഇരു ടീമുകളും ചെയ്തു.

അഞ്ചാം തവണയായിരുന്നു ബഹ്‌റൈൻ അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നാല് തവണയും നിർഭാഗ്യം കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും 24 മത് ടൂർണമെന്റിൽ ബഹ്‌റൈൻ ചരിത്രം കുറിക്കുകയായിരുന്നു

2003-04 ലാണ് ബഹ്‌റൈൻ അവസാനമായി ഫൈനലിൽ പ്രവേശിക്കുന്നത്. സൗദി അറേബ്യയുമായി നടന്ന കിരീടത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ഇന്ന് അതേ സൗദിയെ കാലങ്ങൾക്ക് ശേഷമുള്ള മറ്റൊരു ഫൈനലിൽ തകർക്കാനായതിൽ ബഹ്‌റൈന് അതൊരു മധുര പ്രതികാരമായി മാറി.

സെമിയിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ എത്തിയത്. ഇറാഖിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി ബഹ്‌റൈനും ഫൈനലിൽ എത്തുകയായിരുന്നു. ഏറെ വാശിയേറിയ മത്സരം ആഘോഷപൂർവമാണ് പവിഴത്തുരുത്തിലെ കാൽപന്ത് കളിയെ സ്‌നേഹിക്കുന്ന സ്വദേശികളും വിദേശികളുമായ ജനത വരവേറ്റത്.

ഇന്ന് ബഹറിനിൽ പൊതുഅവധി,വിജയം ആഘോഷിച്ച് സ്വദേശികളും വിദേശികളും

ഗൾഫ്കപ്പിന്റെ കന്നിവിജയം ആഘോഷിച്ച് ബഹ്റൈൻ സമൂഹം.ബഹറിനിൽ വിവിധ ക്ലബ്ബ്കളിലും,ബീച്ചുകളിലും വലിയ സ്‌ക്രീനിൽ മത്സരം കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.ഖത്തറിൽബഹ്റൈൻ വിജയം ഉറപ്പാക്കിയപ്പോൾ തന്നെ പവിഴദ്വീപിൽ ആഘോഷത്തിനുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചു. ഹോണുകൾ മുഴക്കിയും,ദേശീയ പതാക വീശിയും ആബാലവൃന്ദം ജനങ്ങളും നിരത്തിലിറങ്ങി.സാധാരണ ദേശീയ ദിനത്തിലാണ് ഇതുപോലെ ആഘോഷങ്ങൾ ബഹറിനിൽ നടക്കുക.ദേശീയ ദിനത്തിന് കുറച്ച് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെയാണ് ഗൾഫ് കപ്പ് ആദ്യമായി ബഹ്‌റൈനിലേക്ക് വരുന്നത്.ഈ പ്രാവശ്യത്തെ ദേശീയ ദിനത്തിന് മുൻ വർഷത്തെക്കാൾ മാറ്റ് കൂടുമെന്ന് ഇതോടെ ഏകദേശം ഉറപ്പായി.

മന്ത്രാലയത്തിനും,സർക്കാർ സ്ഥാപനങ്ങൾക്കും,സ്‌കൂളുകൾക്കും രാജാവ് തിങ്കളാഴ്‌ച്ച അവധി പ്രഖ്യാപിച്ചു.ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനി 'സെയിൻ ബഹ്റൈൻ'50 ജി ബി സൗജന്യ ഡേറ്റ നൽകി വിജയാഹ്ലാദത്തിൽ പങ്ക് ചേർന്നു.വിവിധ കമ്പനികൾ, കഫെകൾ,ഹോട്ടലുകളെല്ലാം 50% ഡിസൗണ്ട് നിശ്ചിത കാലയളവിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP