Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎസിൽ ഇന്ത്യൻ സമൂഹത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ കാശ്മീർ പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച് പ്രമീള; രാജ്യാന്തര നിരീക്ഷകരെയും മാധ്യമപ്രവർത്തകരെയും കശ്മീർ സന്ദർശിക്കാൻ അനുവദിക്കണം; ഇടതു ലിബറൽ നേതാവിനെതിരെ പ്രതിഷേധം ശക്തം; കയ്യടി നേടാനുള്ള ശ്രമമെന്ന് നേതാക്കൾ

യുഎസിൽ ഇന്ത്യൻ സമൂഹത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ കാശ്മീർ പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച് പ്രമീള; രാജ്യാന്തര നിരീക്ഷകരെയും മാധ്യമപ്രവർത്തകരെയും കശ്മീർ സന്ദർശിക്കാൻ അനുവദിക്കണം; ഇടതു ലിബറൽ നേതാവിനെതിരെ പ്രതിഷേധം ശക്തം; കയ്യടി നേടാനുള്ള ശ്രമമെന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ : യുഎസിലെ ഇന്ത്യൻ സമൂഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ കശ്മീർ പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച് ഇന്ത്യൻ വംശജയായ പ്രമീള ജയ്പാൽ. കശ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങൾ നീക്കുകയും കരുതൽ തടങ്കൽ അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. രാജ്യാന്തര നിരീക്ഷകരെയും മാധ്യമപ്രവർത്തകരെയും കശ്മീർ സന്ദർശിക്കാൻ അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേയും കശ്മീർ വിഷയം ഉന്നയിച്ച് പ്രമീള പ്രസ്താവന നടത്തിയിരുന്നു.

പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ യുഎസിലുള്ള ഇന്ത്യക്കാർ 25,000 ഇമെയിലുകൾ അയക്കുകയും, അനേകം സംഘടന നേതാക്കൾ പ്രമീളയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും അവർ അതിന് വഴങ്ങാൻ തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എതിർപ്പ് മറികടന്ന് പ്രമേയം അവതരിപ്പിച്ച പ്രമീളയുടെ ഓഫീസിന് മുന്നിൽ പ്രകടനവും ഇവർ നടത്തി. നേരത്തേ യുഎസിലെ ഇന്ത്യൻ സ്ഥാനപതിയും മിഷൻ ഉപമേധാവിയും പ്രമീളയെ കണ്ടു കശ്മീരിലെ യഥാർഥ വസ്തുതകൾ അറിയിച്ചെങ്കിലും നിലപാടു മാറ്റാൻ അവർ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡെമോക്രാറ്റിക്ക് പാർട്ടിയംഗമായ പ്രമീളയുടെ പ്രമേയത്തിന് സഹഅവതാരകനായി റിപ്പബ്ലിക്കൻ പാർട്ടിയിൽ പെട്ട സ്റ്റീവ് വാട്കിൻസിനെ മാത്രമേ പിന്തുണ നൽകിയിരുന്നുള്ള തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാട്ടിയെന്ന ആരോപിക്കപ്പെട്ടയാളാണ് വാട്കിൻസ്. സാധാരണ പ്രമേയമായതിനാൽ സെനറ്റിൽ ഇതു വോട്ടിനിടാനോ നിയമസാധുത നേടാനോ കഴിഞ്ഞിരുന്നില്ല.

ഇടതു ലിബറൽ പക്ഷക്കാരിയായ പ്രമീള അവരുടെ കയ്യടി നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപണം ഇതിനോടകം ഉയരുന്നുണ്ട്. യുഎസ് കോൺഗ്രസിൽ അംഗമായ ഇന്ത്യൻ വംശജരിൽ ആദ്യ വനിതയാണ് പ്രമീള. ഇത് രണ്ടാം വട്ടമാണു കശ്മീർ പ്രമേയം വരുന്നത്. പാക്ക് വംശജയായ റഷീദ് തലയ്ബ് നവംബറിൽ പ്രമേയം കൊണ്ടുവന്നപ്പോൾ അത് അവതരിപ്പിക്കുന്നതിനെ തുണയ്ക്കാൻ അന്ന് ആരുമുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ, കശ്മീരിലെ വാർത്താ വിതരണ ബന്ധം ഉടൻ പുനഃസ്ഥാപിക്കണമെന്നും നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമീളയും, ജയിംസ് പി. മെക്ഗവേൺ എന്നിവർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് ഹേം പിയോക്കിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

‌രാജ്യാന്തര മാധ്യമങ്ങളെയും മനുഷ്യാവകാശ നിരീക്ഷകരെയും ഉടൻ കാശ്മീരിലേയ്ക്കയക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അന്വേഷിച്ചു നടപടികൾ സ്വീകരിക്കുന്നതിന് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും കത്തിൽ ആവശ്യമുന്നയിച്ചിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായാണ് ഇവർ യുഎസ് കോൺ​ഗ്രസിൽ എത്തുന്നത്. പാലക്കാടുകാരിയായ പ്രമീള ജയപാൽ (50) എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു ഇപ്പോൾ പ്രവർത്തനം.

ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സിൽ യുഎസിലെത്തി. ഡെമോക്രാറ്റ് പിന്തുണ തേടുന്ന പ്രമീള കഴിഞ്ഞവർഷം വാഷിങ്ടൺ സംസ്ഥാന സെനറ്റിലേക്കു മൽസരിച്ചു ജയിച്ചിരുന്നു. മാതാപിതാക്കൾ ബെംഗളൂരുവിലാണു താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP