Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"നല്ല വെളിച്ചമുള്ള വഴികാണിക്കാനും ഇനി ​ഗൂ​ഗിൾ മാപ്പ്"; സ്ത്രീകൾക്കുനേരെ രാത്രിയുടെ മറവിൽ നടക്കുന്ന അക്രമങ്ങൾ തടയിടാൻ ​ലക്ഷ്യം; രാത്രിയാത്രയ്ക്ക് ഈ വഴി സുരക്ഷിതമാണോ എന്ന് യാത്രക്കാർക്ക് തീരുമാനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ:  നിങ്ങൾ നടക്കുകയോ ഡ്രൈവിങ് ചെയ്യുകയോ ലോകത്തെവിടെയെങ്കിലും പോയാലും നിങ്ങൾ പോകുന്നിടത്തെല്ലാം ​ഗൂ​ഗിൽ മാപ്പ് വലിയൊരു ഉപകാരം തന്നെയാണ്. വഴികൾ മാത്രം കാണിച്ചു തന്നിരുന്ന മാപ്പ് പിന്നീട് പമ്പുകളും, എടിഎം, റെസ്റ്റോറന്റ്, തുടങ്ങി എല്ലാം ഇപ്പോൾ വ്യക്തമായി ​ഗൂ​ഗിൽ മാപ്പ് കൃത്യമായി കാണിച്ച് തന്നിരിക്കും. ഇപ്പോൾ ട്രാഫിക്ക് റോഡുകൾ മാത്രം കാണിക്കാൻ മാത്രമല്ല, നല്ല തെളിച്ചമുള്ള വഴികളും കാണിക്കാൻ തയ്യാറായി ​ഗൂ​ഗിൾ മാപ്പ്. പുതിയ ബീറ്റാ വേർഷൻ 10.31.0.-ലാണ് വഴികൾ എത്രത്തോളം വെളിച്ചമുള്ളതാണെന്ന് തെളിയുക.

നഗരങ്ങളിലെ വെളിച്ചമുള്ള റോഡുകളും കവലകളും മനസ്സിലാക്കാൻ ഉപയോഗപ്രദമാകുന്നതരത്തിലാണ് പുതിയ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. നല്ല വെളിച്ചമുള്ള റോഡുകളാണെങ്കിൽ മഞ്ഞ വര തെളിയും. വെളിച്ചക്കുറവുള്ള വഴികളും എടുത്തുകാണിക്കും. രാത്രിയാത്രയ്ക്ക് ഈ വഴി സുരക്ഷിതമാണോ എന്ന് യാത്രക്കാർക്ക് തീരുമാനിക്കാം.

ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പാക്കാൻ ഗൂഗിൾ ആലോചിക്കുന്നത്. സ്ത്രീകൾക്കുനേരെ രാത്രിയുടെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് തടയിടാൻ പുതിയ സൗകര്യം സഹായമാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കായി ഗൂഗിൾ ‘സ്‌റ്റേ സേഫർ’ ആപ്പ് ഇറക്കിയിരുന്നു. ടാക്സികളിൽ യാത്രചെയ്യുമ്പോൾ ഡ്രൈവർമാർ വഴിമാറ്റിയോടിച്ചാൽ സിഗ്നൽ കാണിക്കുന്നതാണിത്. യഥാർഥ വഴിയിൽനിന്ന് 0.5 കിലോ മീറ്റർ മാറിയോടിയാൽ യാത്രക്കാരുടെ മൊബൈലിൽ സിഗ്നൽ വരും. യാത്രചെയ്യുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് പോവുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP