Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

42 പേരുടെ ജീവനെടുത്ത അതേ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ഞെട്ടലോടെ ഡൽഹി

42 പേരുടെ ജീവനെടുത്ത അതേ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ഞെട്ടലോടെ ഡൽഹി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിൽ 42 പേരുടെ ജീവനെടുത്ത അതേ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം. റാണി ഝാൻസി റോഡിലെ അനജ് മണ്ഡിലാണ് സംഭവം. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വീണ്ടുമുണ്ടായ തീപിടുത്തത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. ഇതോടെ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി.

ഇന്നലെ വെളുപ്പിന് നടന്ന അപകടത്തിൽ 42 പേർ മരിക്കുകയും 52 പേരെ രക്ഷപ്പെടുത്തുക്കയും ചെയ്തിരുന്നു. നിരവധിപേർക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവർ ഏറെയും സമീപത്തെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്നലെ പുർച്ചയൊണ് ഡൽഹി ഝാൻസി റോഡിലെ ആനന്ദ് മണ്ഡി ഏരിയയിൽ അഗ്നിബാധയുണ്ടായത്. ഫാക്ടറിയിൽ നിന്നുള്ള അഗ്നിബാധയാണ് സമീപത്തെ വീട്ടിലേക്ക് ആളിപടർന്നതെന്ന് പൊലീസ് നി​ഗമനം.

50 ലധികം പേരെ അഗ്നിശമന സേന ആദ്യഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ആദ്യം 11 യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളും പിന്നീട് കൂടുതൽ യൂണിറ്റുകളും എത്തിയാണ് മാർക്കറ്റ് പരിസരത്തെ വൻ അഗ്നിബാധ ശമിപ്പിച്ചത്. 30 ലധികം ഫയർ ഇഞ്ചനുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്.

ഡൽഹിയിൽ കൂട്ടമരണങ്ങൾക്കിടയാക്കി തീപിടിത്തം ആവർത്തിക്കുന്നത്‌ സുരക്ഷാമാനദണ്ഡത്തിലെ വീഴ്‌ച. അനധികൃത നിർമ്മാണവും അഗ്നിസുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതുമാണ്‌ അപകടങ്ങളുടെ വ്യാപ്‌തി വർധിപ്പിക്കുന്നത്‌. അനാജ്‌ മണ്ഡിയിലെ ബാഗ്‌ ഫാക്ടറിയിലേക്കുള്ള ഇടുങ്ങിയ വഴികൾ അഗ്നിശമനസേനയെ വലച്ചു. കെട്ടിടത്തിൽ വായുസഞ്ചാരത്തിന്‌ ജനലുകളോ അഗ്നിസുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നുള്ള ആരോപണം ഉയരുന്നുണ്ട്.

മുകളിൽ അനധികൃതമായി നിർമ്മിച്ച ഷീറ്റുകൊണ്ടുള്ള മേൽക്കൂരയ്‌ക്ക്‌ തീപിടിച്ചതാണ്‌ അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്‌. അന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാൾ അനധികൃതനിർമ്മാണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP