Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

14 സ്റ്റേഷനുകളിലായി 51 സർവ്വീസ് നടത്തിയിട്ട് വരുമാനമായി കിട്ടുന്നത് ഏഴ് കോടി; ആഗോളതലത്തിൽ സാങ്കേതിക വിദ്യയ്ക്കും ബാറ്ററി അനുബന്ധ ഉപകരണങ്ങൾക്കും ചെലവ് കുറഞ്ഞിട്ടും കേരളത്തിൽ ഇപ്പോഴും ഇരട്ടി വില! സംസ്ഥാനത്തിന് അകത്തു നിന്നുള്ളവർക്ക് മാത്രം പങ്കെടുക്കാവുന്ന തരത്തിൽ ചട്ടങ്ങളുണ്ടാക്കിയതും കള്ളക്കളിക്ക്; ഖജനാവിനെ മുടുപ്പിക്കാൻ ഇരട്ടി വിലയ്ക്ക് സോളാർ ബോട്ടുകൾ വാങ്ങി ഗതാഗത വകുപ്പ്; ശശീന്ദ്രന്റെ വകുപ്പ് വീണ്ടും വിവാദത്തിൽ

14 സ്റ്റേഷനുകളിലായി 51 സർവ്വീസ് നടത്തിയിട്ട് വരുമാനമായി കിട്ടുന്നത് ഏഴ് കോടി; ആഗോളതലത്തിൽ സാങ്കേതിക വിദ്യയ്ക്കും ബാറ്ററി അനുബന്ധ ഉപകരണങ്ങൾക്കും ചെലവ് കുറഞ്ഞിട്ടും കേരളത്തിൽ ഇപ്പോഴും ഇരട്ടി വില! സംസ്ഥാനത്തിന് അകത്തു നിന്നുള്ളവർക്ക് മാത്രം പങ്കെടുക്കാവുന്ന തരത്തിൽ ചട്ടങ്ങളുണ്ടാക്കിയതും കള്ളക്കളിക്ക്; ഖജനാവിനെ മുടുപ്പിക്കാൻ ഇരട്ടി വിലയ്ക്ക് സോളാർ ബോട്ടുകൾ വാങ്ങി ഗതാഗത വകുപ്പ്; ശശീന്ദ്രന്റെ വകുപ്പ് വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇരട്ടി വിലയ്ക്ക് സോളാർ ബോട്ടുകൾ വാങ്ങി ഖജനാവിനെ മുടുപ്പിക്കാൻ ജലഗതാഗത വകുപ്പും. സംസ്ഥാനസർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വിവാദ ഉത്തരവ്. സ്വകാര്യ കമ്പനിയിൽ നിന്നാണ് ബോട്ട് വാങ്ങുന്നത്. അതുകൊണ്ട് തന്നെ അഴിമതിയാണ് ഇതിന് പിന്നിലെന്ന സംശയവും സജീവാണ്. സംസ്ഥാനത്ത് 14 സ്റ്റേഷനുകളിലായി 51 ബോട്ടുകൾ സർവീസ് നടത്തിയിട്ടും വർഷം ഏഴുകോടി മാത്രമാണ് വരുമാനം. ഇത്തരത്തിലൊരു വകുപ്പാണ് ആറരക്കോടിക്ക് ബോട്ട് വാങ്ങുന്നത്.

ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസുകളെല്ലാം കടുത്ത നഷ്ടത്തിലാണ്. ഇതിനിടെയാണ് വിലനൽകി സോളാർ ബോട്ട് വാങ്ങാനുള്ള കരാർ. വർഷം 56 കോടി നഷ്ടത്തിലാണ് ജലഗതാഗത വകുപ്പ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് നീക്കം. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യകമ്പനിക്കാണ് കരാർ നൽകിയത്. ഇതേ കമ്പനിയിൽനിന്ന് നാലുവർഷംമുൻപാണ് 1.72 കോടി രൂപയ്ക്ക് സോളാർബോട്ട് വാങ്ങിയത്. ഇപ്പോൾ ഇത്തരം രണ്ടു ബോട്ടുകൾക്കാണ് കരാർ നൽകിയത്. ബോട്ട് ഒന്നിന് 3.15 കോടി രൂപ. ഇതുകൂടാതെ 82 ലക്ഷം വീതം ചെലവിൽ രണ്ട് യാത്രാബോട്ടുകളും വാങ്ങും. ഗാതഗതമന്ത്രി എകെ ശശീന്ദ്രൻ അടക്കമുള്ളവരുടെ അറിവോടെയാണ് കച്ചവടം.

ആഗോളതലത്തിൽത്തന്നെ സോളാർ ബോട്ടിന്റെ സാങ്കേതിക വിദ്യയ്ക്കും അതിന്റെ ബാറ്ററി അനുബന്ധ ഉപകരണങ്ങൾക്കും ചെലവ് കുറഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ബോട്ട് വാങ്ങുമ്പോൾ പുതിയ സോളാർ ബോട്ടുകളുടെ വില കുറയേണ്ടതിനുപകരം ഇരട്ടിയിലധികമായി കൂടുകയാണ്. പദ്ധതി സാമ്പത്തികമായി അനുകൂലമാണോ കരാറിൽ ക്വോട്ട് ചെയ്ത നിരക്ക് വിപണിവിലയ്ക്ക് ആനുപാതികമാണോ എന്ന് പരിശോധിച്ചിട്ടില്ല. ഷിപ്പ് ടെക്നോളജി, സോളാർ എനർജി വകുപ്പുകളുടെ ഉപദേശവും തേടിയിട്ടില്ല. ഇതൊന്നും ചോദിക്കാതെ ഇഷ്ടം പോലെ ബോട്ട് വാങ്ങുകയാണ്.

ടെൻഡറിൽ പങ്കെടുക്കാൻ പുറത്തുനിന്ന് ഒരു കമ്പനിക്കും കഴിയാത്ത തരത്തിലാണ് ഇതിന്റെ നിയമാവലിയും മാർഗനിർദ്ദേശവും. കേരളത്തിൽ നിർമ്മിക്കുന്നതും കേരളത്തിന്റെ തുറമുഖ സാങ്കേതിക സമിതി അംഗീകരിക്കുന്നതുമായ സ്ഥാപനങ്ങൾക്കേ കരാറെടുക്കാനാകൂ. പുറത്തെ കമ്പനികൾക്കും പങ്കെടുക്കാനായാൽ സോളാർ ബോട്ട് വിലക്കുറവിൽ വാങ്ങാനാകുമായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും അട്ടിമറി നടത്തുകയായിരുന്നു ഇദ്യോഗസ്ഥർ. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സോളാർ ബോട്ടിന്റെ ബാറ്ററിയും പാനലും പ്രശ്‌നമുള്ളതാണെന്ന് ആക്ഷേപമുണ്ട്.

വൈക്കത്തെ ചാർജിങ് സ്റ്റേഷനിൽ വൈദ്യുതചാർജ് വൻതോതിൽ ഉയർന്നതായും ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്‌തെങ്കിലും അത് വകുപ്പിൽനിന്ന് കാണാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP