Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ഒരു മാറ്റമുണ്ട്, വിൽജോയൻ ഇന്ന് കളിക്കുന്നില്ല; അദ്ദേഹം എന്റെ പെങ്ങൾക്കൊപ്പം കിടക്കയിലാണ്, അവരുടെ വിവാഹം ഇന്നലെയായിരുന്നു" മറുപടി കേട്ട് അമ്പരന്ന് അവതാരകൻ: ക്രിക്കറ്റ് ലോകത്ത് വെെറാലായി ഡുപ്ലേസിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി നടത്തിയൊരു പ്രസ്താനവനയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചർച്ചാവിഷയം. ലീഗിൽ പാൾ റോക്സിന്റെ നായകനായ ഡുപ്ലേസി, നെൽസൺ മണ്ഡേല ബേ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനെത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്.

ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്സ് ക്യാപ്റ്റൻ ട്രവർ സ്മുട്സും ​ഗ്രൗണ്ടിലെത്തി. ടോസ് നേടിയത് സ്മുട്സ്. ഫീൽഡിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മുട്സ് പവലിയനിലേക്കു മടങ്ങി. തുടർന്ന് അവതാരകൻ ഡുപ്ലേസിയുടെ നേർക്ക് മൈക്ക് നീട്ടി. ടീമിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഒരു മാറ്റമുണ്ട്. വിൽജോയൻ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങൾക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു.’ഡുപ്ലേസിയുടെ മറുപടി കേട്ട അവതാരകൻ പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ഡുപ്ലേസിയുടെ മറുപടിയും അതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വെെറാലായി കഴിഞ്ഞു.

ദക്ഷിണാഫ്രിക്കൻ താരം ഹാർദുസ് വിൽജോയനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്സും തമ്മിൽ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തിൽ മത്സരത്തിന് വിൽജോയൻ ഉണ്ടാകില്ലെന്നാണ് ഡുപ്ലേസി ​​ഗ്രൗണ്ടിൽ അവതാരകനോട് പറഞ്ഞത്.

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ടി 20 ലീഗിൽ പാൾ റോക്ക്സ് ശ്രദ്ധ ആകർഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച, പാൾ റോക്ക്സിനായി തന്റെ ഒപ്പം കളിക്കുന്ന തബ്രൈസ് ഷംസിയുമായി സൗഹൃദം പങ്കിടുന്നത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാൾ റോക്സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ബേ ജയന്റ്സിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ ഒതുങ്ങി. 10 മത്സരങ്ങളിൽനിന്ന് ആറാം ജയം കുറിച്ച പാൾ റോക്സ് 27 പോയിന്റുമായാണ് ഒന്നാമതുള്ളത്. മത്സരം തോറ്റെങ്കിലും 10 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ബേ ജയന്റ്സ് രണ്ടാമതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP