Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെെദരാബാദിനെ തകർത്ത് എഫ്സി ഗോവ: സീണണിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയത് ഏകപക്ഷിയമായ ഒരു ​ഗോളിന്: പകരക്കാരനായി ഇറങ്ങിയ മാൻവീർ സിങ്ങാണ് ഗോവയുടെ വിജയഗോൾ വലയിലാക്കിയത്

ഹെെദരാബാദിനെ തകർത്ത് എഫ്സി ഗോവ: സീണണിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയത് ഏകപക്ഷിയമായ ഒരു ​ഗോളിന്: പകരക്കാരനായി ഇറങ്ങിയ മാൻവീർ സിങ്ങാണ് ഗോവയുടെ വിജയഗോൾ വലയിലാക്കിയത്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മത്സരം പൂർണസമയം പിന്നിടുമ്പോൾ മൻവീർ സിങ് നേടിയ ഏകഗോളിൽ ആതിഥേയരായ ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം. സ്വന്തം തട്ടകത്തിലാണ് ആതിഥേയരായ ഹൈദരാബാദ് എഫ്. സിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ഐ. എസ്. എല്ലിൽ എഫ്.സി.ഗോവയോടാണ് അവർ സീസണിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയത്. അതും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽവി.

68ാം മിനുട്ടിൽ ഗോവയ്ക്ക് ലീഡ്. ബ്രാൻഡൻ ഫെർണാണ്ടസ് ഉയർത്തി നൽകിയ കോർണർ കിക്ക് മനോഹരമായി മൻവീർ സിങ് വലയിലെത്തിച്ചു. പോസ്റ്റിൽ നിന്ന് അകന്നു പറന്ന പന്ത് ആരും മാർക്ക് ചെയ്യപ്പെടാനില്ലാതെ ഓടിയെടുത്ത മാൻവീർ മനോഹരമായി വലയിലേയ്ക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. പന്ത് ഒരു ബൗൺസിനുശേഷം വലയിൽ എഫ്സി ​ഗോവയ്ക്കുള്ള വിജയകൊടി പാറിക്കുകയായിരുന്നു.

ലെൻ ഡംഗലിന് പകരക്കാരനായി ഇറങ്ങി ആറു മിനിറ്റിനുള്ളിലായിരുന്നു മാൻവീർ വിജയഗോൾ നേടിയതും. മത്സരം ആരംഭിച്ചത് മുതൽ ഹൈദരാബാദ് ബോക്സിനകത്ത് ഗോവ നിരന്തരം ആക്രമണം നടത്തുന്നു. മികച്ച ചില ഗോളവസരങ്ങൾ സൃഷ്ടിക്കാനും ഗോവയ്ക്ക് സാധിച്ചു.

എൺപതാം മിനിറ്റിൽ ലീഡുയർത്താൻ മാൻവീറിന് മറ്റൊരു അവസരം കൂടി ലഭിച്ചു. എഡു ബെഡിയ നൽകിയ പന്തുമായി മുന്നേറി മാൻവീർ തൊടുത്ത ഷോട്ട് ഗോളി കമൽജിത്ത് സിങ് സുന്ദമായി സേവ് ചെയ്യുകയായിരുന്നു. ഏഴ് കളകളിൽ നിന്ന് പന്ത്രണ്ട് പോയിന്റുമായാണ് ഗോവ ജെംഷേദ്പുരിനെയും നോർത്ത് ഈസ്റ്റിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത്. അവരുടം മൂന്നാം ജയമാണിത്. ഏഴ് കളികളിൽ അഞ്ചും തോറ്റ ഹൈരാബാദിന് നാലു പോയിന്റ് മാത്രമാണുള്ളത്. ഒരൊറ്റ കളി മാത്രമാണ് അവർക്ക് ജയിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP