Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്കിന് പിന്നിലിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൈലിന്റെ ഖബറടക്കം നാളെ ഉച്ചയോടെ

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്കിന് പിന്നിലിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൈലിന്റെ ഖബറടക്കം നാളെ ഉച്ചയോടെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങര കണ്ണമംഗലം വാളക്കുടക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിന്നിലിരുന്ന സുഹൈൽ റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു.

എ ആർ നഗർ ചെണ്ടപുറായ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൈൽ. മാതാവ്: അയിഷാബി, സഹോദരങ്ങൾ: സഹ് ല, ശിഫാൻ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ ചെപ്യാലം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP