Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം; വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ; വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കാന്തപുരം ഉൾപ്പെടെ പങ്കെടുക്കുമെന്ന് സമസ്ത

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം; വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ; വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കാന്തപുരം ഉൾപ്പെടെ പങ്കെടുക്കുമെന്ന് സമസ്ത

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതാക്കൾ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനും സമസ്ത നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ വ്യക്തമാക്കിയിരുന്നു.

'പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. മുസ്ലിം സമുദായത്തെ ദളിതരാക്കി മാറ്റുന്നതാണ് ഈ നിയമ ഭേദഗതി'. ബില്ലിനെ മതേതര രാഷ്ടീയ കക്ഷികൾ എതിർത്ത് തോൽപ്പിക്കണമെന്നും കാന്തപുരം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ബിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് എതിരാണ്. കോൺഗ്രസ്, ലീഗ് എംപിമാർ ഈ വിഷയത്തിൽ ആത്മാർത്ഥത കാട്ടുമെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി ബിൽ നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. 1955 ലെ പൗരത്വ ബില്ലാണ് ഭേദഗതി ചെയ്യുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ കുടിയേറ്റക്കാർക്ക് മതിയായ രേഖകളില്ലെങ്കിലും ഇന്ത്യൻ പൗരത്വം നൽകുക എന്നാണ് ബില്ലിലെ പ്രധാന ഭേദഗതി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ബില്ലിൽ നിന്നും ഒഴിവാക്കും.

തിങ്കളാഴ്ച സഭയിൽ ഹാജരായിരിക്കണമെന്ന് നിർദ്ദേശിച്ച് എം പിമാർക്ക് ബിജെപി കഴിഞ്ഞ ദിവസം വിപ്പ് നൽകിയിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ലോക്സഭയിൽ ബിജെപിക്ക ഭൂരിപക്ഷമുള്ളതിനാൽ ബില്ല് പാസാകുന്നതിന് തടസമുണ്ടാകില്ല. അതേസമയം, രാജ്യസഭയിൽ ബില്ല് പാസാക്കാൻ അൽപ്പം പ്രയാസപ്പെടും. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ബില്ല് പരാജയപ്പെട്ടേക്കാം. എന്നാൽ സമാനമായ സാഹചര്യത്തിൽ പല ബില്ലുകളം അടുത്തിടെ പാസായിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് എൻഡിഎ സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP