Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ജു..സഞ്ജു എന്നാർത്തു വിളിച്ച ആരാധകർ നിരാശരായി; കാര്യവട്ടത്ത് കഴിഞ്ഞ മത്സരത്തിലെ ടീം തന്നെ കളിക്കുമെന്ന് കോഹ്ലി; രണ്ടാം ട്വന്റി-20 യിൽ ഇന്ത്യക്ക് ബാറ്റിങ്; കുറഞ്ഞ ടോട്ടലിൽ ഇന്ത്യയെ പിടിച്ചുകെട്ടുകയാണ് ലക്ഷ്യമെന്ന് ടോസ് നേടിയ വിൻഡീസ് നായകൻ പൊള്ളാർഡ്

സഞ്ജു..സഞ്ജു എന്നാർത്തു വിളിച്ച ആരാധകർ നിരാശരായി; കാര്യവട്ടത്ത് കഴിഞ്ഞ മത്സരത്തിലെ ടീം തന്നെ കളിക്കുമെന്ന് കോഹ്ലി; രണ്ടാം ട്വന്റി-20 യിൽ ഇന്ത്യക്ക് ബാറ്റിങ്; കുറഞ്ഞ ടോട്ടലിൽ ഇന്ത്യയെ പിടിച്ചുകെട്ടുകയാണ് ലക്ഷ്യമെന്ന് ടോസ് നേടിയ വിൻഡീസ് നായകൻ പൊള്ളാർഡ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: തലസ്ഥാനത്തെ ആരാധകരുടെ ആർപ്പുവിളികൾക്കിടെ രണ്ടാം ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഏറെ പ്രതീക്ഷിച്ചെങ്കിലും സഞ്ജു.വി.സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. വിന്നിങ് കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടതില്ല എന്നാണ് ടീംമാനേജ്‌മെന്റിന്റെ തീരുമാനം. കാര്യവട്ടത്ത് പരമ്പര പിടിച്ചടക്കാൻ ബാറ്റിങ്ങിന് ഒപ്പം ബൗളിങ്ങും ഫീൽഡിങ്ങും കൂടി മെച്ചപ്പെടണം.

കഴിഞ്ഞ 13 മാസത്തിനിടെ, ഇന്ത്യ വിൻഡീസിനെതിരെ ആറ് ടി-20 കൾ കളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹൈദരാബാദിൽ തുടർച്ചയായ ഏഴാം ടി-20 ജയമാണുണ്ടായത്. ആറ് വിക്കറ്റിനായിരുന്നു ജയം. മഞ്ഞ് ഒരുഘടകമായതുകൊണ്ട് തങ്ങൾ ആദ്യം ബൗൾ ചെയ്യുമായിരുന്നെന്ന് വിരാട് കോഹ്ലി പറഞ്ഞു. ടോസ് നിയന്ത്രിക്കാൻ കഴിയില്ല. പിച്ച് നന്ന്. ആദ്യപകുതിയിൽ, ബാറ്റിംഗിന് ഗുണകരമാകും. ഏതായാലും പോരാടിയാൽ മാറ്റമുണ്ടാകും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമാണ് ഇന്നും കളിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.

കുറഞ്ഞ ടോട്ടലിൽ ഇന്ത്യയെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് വിൻഡീസ് നായകൻ പൊളാർഡ് പറഞ്ഞു. ടീമിൽ നിക്കൊളാസ് പൂരാൻ മടങ്ങി എത്തി. രാംദിൻ കളിക്കുന്നില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പന്തു ചുരണ്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് നാല് ട്വന്റി20കളിൽ പുരാന് വിലക്കു ലഭിച്ചിരുന്നു. വിലക്ക് കാലാവധി തീർന്ന സാഹചര്യത്തിലാണ് പുരാൻ ടീമിലേക്കു തിരിച്ചെത്തിയത്.റണ്ണൊഴുക്ക് തടയാൻ ചില പദ്ധതികളുണ്ടെന്നും നായകൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP