Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആംഗ്യം കൊണ്ടോ വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ സ്നേഹം നടിച്ചോ പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുക ഒരു വർഷത്തിൽ കുറയാത്ത തടവും 10,000 ദിർഹം പിഴയും; സംഘടിതമായ പീഡനത്തിന് ശിക്ഷ ഇരട്ടിയാകും; യുഎഇയിലെ പീഡനനിയമ ഭേദഗതിക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത

ആംഗ്യം കൊണ്ടോ വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ സ്നേഹം നടിച്ചോ പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുക ഒരു വർഷത്തിൽ കുറയാത്ത തടവും 10,000 ദിർഹം പിഴയും; സംഘടിതമായ പീഡനത്തിന് ശിക്ഷ ഇരട്ടിയാകും; യുഎഇയിലെ പീഡനനിയമ ഭേദഗതിക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിൽ ഇനിമുതൽ ലൈംഗിക പീഡനത്തിനിരയാകുന്ന പുരുഷന്മാർക്കും പൊലീസിൽ പരാതിപ്പെടാം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി ഭേദഗതി വരുത്തിയ പീഡനനിയമത്തിന് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ ഭേദഗതിപ്രകാരം ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനിമുതൽ പൊലീസിൽ പരാതിപ്പെടാം.

ലൈംഗിക പീഡന കേസുകളിൽ സ്ത്രീകൾ മാത്രമാണ് ഇരകളെന്ന അവസ്ഥയയായിരുന്നു യു.എ.യിൽ ഉണ്ടായിരുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു വർഷത്തിൽ കുറയാത്ത തടവോ 10,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമായിരുന്നു പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നത്.

ആംഗ്യം കൊണ്ടോ വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ സ്നേഹം നടിച്ചോ പീഡിപ്പിക്കുന്നതും കുറ്റകരമാണെന്നും നിയമലംഘകർ സ്ത്രീയോ പുരുഷനോ ആരുമായാലും ശിക്ഷ ഉറപ്പാക്കുമെന്നുമാണ് ഈ ഭേദഗതിയിൽ പറയുന്നത്. സംഘടിത സ്വഭാവത്തിലുള്ള ലൈംഗിക പീഡനത്തിന് ഇരട്ടി ശിക്ഷയാണ് ലഭിക്കുക. പ്രതികൾക്ക് രണ്ടു വർഷം തടവോ 50,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷയാണ് ലഭിക്കുക.

പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവർക്ക് നീതി തേടാമെന്നുമുള്ള പുതിയ തീരുമാനത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ വാർത്താപ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP