Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വധഭീഷണി ഉണ്ടായിട്ട് നാളെ ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ, ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും? കള്ളുകുടിച്ച് ബോധമില്ലാതെ എൽ.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ; വീട്ടുകാർക്ക് പോകും; എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്; ലാലേട്ടൻ ഇന്നലെയും ബാബു ചേട്ടനുമായി സംസാരിച്ചു; സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല; തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്: ഷെയിൻനിഗം പ്രതികരിക്കുന്നു

വധഭീഷണി ഉണ്ടായിട്ട് നാളെ ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ, ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും? കള്ളുകുടിച്ച് ബോധമില്ലാതെ എൽ.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ; വീട്ടുകാർക്ക് പോകും; എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്; ലാലേട്ടൻ ഇന്നലെയും ബാബു ചേട്ടനുമായി സംസാരിച്ചു; സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല; തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്: ഷെയിൻനിഗം പ്രതികരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനായി താരസംഘടനയായ അമ്മ ചർച്ചകൾ നടത്തി വരികയാണ്. ഇതിനിടെ ഷെയിൻ നിഗം തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തി. നിർമ്മാതാക്കാളുമായുള്ള ചർച്ചയിൽ ന്യാമായ തീരുമാനം കൈക്കൊള്ളുമെന്ന് കരുതുന്നതായി ഷെയിൻ നിഗം പറഞ്ഞു. സിനിമ പൂർത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കിയതായും ഷെയ്ൻ പ്രതികരിച്ചു. നടൻ സിദ്ദിഖുമായും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ഇക്കാര്യം സംസാരിച്ചതായും ഷെയ്ൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് നടന്റെ പ്രതികരണം.

'ചർച്ചയിൽ സിദ്ദിഖ ഒരു സ്റ്റേറ്റ്‌മെന്റ് പറയുകയുണ്ടായി. ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചതെന്ന്. നിലവിലെ സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല. തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കി. കള്ള എഗ്രിമെന്റാണ് സബ്മിറ്റ് ചെയ്തത്. അത് അസോസിയേഷനിൽ ഉള്ളവർക്കും അറിയാം. ഇതു ജനങ്ങൾ അറിയണമെന്നു ഞാൻ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്.

അല്ലെങ്കിൽ വധഭീഷണിമുഴക്കി ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ,? ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും. കള്ളുകുടിച്ച് ബോധമില്ലാതെ എൽ.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ. വീട്ടുകാർക്ക് പോകും. ആരും പറയാനൊന്നുമുണ്ടാവില്ല.എനിക്ക് പറയാനുള്ള എല്ലാകാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ ഞാൻ എന്റെ എല്ലാ വിശ്വാസവും അർപ്പിക്കുന്നു. അവർ വളരെ ന്യാമായ ഒരു തീരുമാനം എടുക്കുമെന്നുതന്നെയാണ് മനസിലാക്കാൻ പറ്റിയത്. ലാലേട്ടൻ ഇന്നലെപോലും ബാബുച്ചേട്ടനുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. എനിക്ക് ന്യായം കിട്ടുമെന്നാണ് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെ ബാധിക്കുന്നത് ആർക്കും പ്രശ്‌നമല്ലങ്കിൽ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്‌നമല്ല'-ഷെയ്ൻ വ്യക്തമാക്കി.

'വെയിൽ' സംവിധായകൻ 17 ദിവസം കൊണ്ട് സിനിമ പൂർത്തിയാകും എന്നാണ് പറയുന്നത്. തിരികെ അഭിനയിക്കാനെത്തിയാലും അതിനുള്ള അനുകൂല സാഹചര്യം സെറ്റിലുണ്ടാകുമെന്ന് കരുതുന്നുണ്ടോ? എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് അങ്ങനെ ചോദിച്ചാൽ ഞാനെന്ത് പറയാനാ. എന്റെ എല്ലാ ബുദ്ധിമുട്ടുകളും സിദ്ദിഖ് ഇക്കയോടും ഇടവേള ബാബുച്ചേട്ടനോടും പറഞ്ഞതാണ്. അമ്മ ഇനി എനിക്ക് വേണ്ടി സംസാരിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷയെന്നാണ് ഷെയിൻ നൽകിയ മറുപടി.

അഞ്ച് ദിവസത്തെ ഷൂട്ടിൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ ഒരു സീനും രണ്ട് സോങ് കട്ടും കൂടുതലെടുത്തു. ഇത് എനിക്കെവിടെയും തെളിയിക്കേണ്ട കാര്യമില്ല. ഇത് ഞാൻ സഹകരിച്ചതുകൊണ്ടല്ലേ? 18 മണിക്കൂർ ഷൂട്ട് ചെയ്‌തെന്ന് പറഞ്ഞാൽ 18 മണിക്കൂർ റഷ് ഉണ്ടെന്നല്ല! 18 മണിക്കൂർ ഇല്ലെന്ന് കാണിക്കാൻ ക്യാമറാ ലോഗ് കാണിക്കാമെന്നാണ് പറയുന്നത്. ഇത്തരം കോമൺസെൻസില്ലാതെ സംസാരിക്കുന്നവരാണ് എനിക്കെതിരെ ന്യായങ്ങളും കൊണ്ടുവരുന്നത്. എന്റെ നിസ്സഹായാവസ്ഥയാണ് ഞാൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ഷെയിൻ നിഗം വിഷയത്തിൽ വീണ്ടും ചർച്ചകൾ ആരംഭിച്ചത്. പ്രശ്നം തീർക്കാനുള്ള ചർച്ചകൾക്കായി മുന്നിട്ടിറങ്ങിയത് നടൻ സിദ്ധിഖാണ്. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമ്മ നേരിട്ട് നേതൃത്വം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ആലുവയിൽ നടൻ സിദ്ദിഖിന്റെ വീട്ടിൽ വച്ച് ഷെയ്ൻ നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു. നിലവിൽ മുടങ്ങി കിടക്കുന്ന മൂന്ന് ചിത്രങ്ങളും ഉടനെ പൂർത്തിയാക്കാം എന്ന് ഷെയ്ൻ നിഗം അമ്മയെ അറിയിച്ചിട്ടുണ്ട്. നിർമ്മാതാക്കളുമായും ഫെഫ്കയുമായുമുള്ള ചർച്ചകളിൽ അമ്മ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നും ഷെയ്ൻ നിഗം ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടനെ ഫെഫ്ക ഭാരവാഹികളുമായി ചർച്ച നടത്തുമെന്നും അതിനു ശേഷം നിർമ്മാതക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഒത്തുതീർപ്പ് ചർച്ചകളുടെ ഇതുവരെയുള്ള പുരോഗതിയും മറ്റു വിവരങ്ങളും അമ്മ പ്രസിഡന്റ് മോഹൻലാലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കണമെന്ന നിർദ്ദേശമാണ് മോഹൻലാലിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നലെ രാത്രിയാണ് ആലുവയിൽ നടൻ സിദ്ധീഖിന്റെ മധ്യസ്ഥതയിൽ ഇടവേള ബാബുവും ഷെയ്ൻ നിഗവും കണ്ടത്. അമ്മയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ൻ അറിയിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ തീർക്കാനുള്ള നീക്കങ്ങളിലാണ് ഇടവേള ബാബുവും സംഘവും.

അതേസമയം ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകൻ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP