Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ ഒരു ആഗ്രഹം കൂടി സഫലമാകുന്നു..! സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു; നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനാകുന്നു; വധു ഐശ്വര്യ; വിവാഹ നിശ്ചയം കഴിഞ്ഞു; കുർത്ത ധരിച്ച കല്യാണ ചെക്കനായായ നടന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം..

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ ഒരു ആഗ്രഹം കൂടി സഫലമാകുന്നു..! സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു; നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനാകുന്നു; വധു ഐശ്വര്യ; വിവാഹ നിശ്ചയം കഴിഞ്ഞു; കുർത്ത ധരിച്ച കല്യാണ ചെക്കനായായ നടന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ ഒരാഗ്രഹം കൂടി ഒടുവിൽ സഫലമാകുന്നു. നടനും തിരക്കഥാകൃത്തുമായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. തന്റെ സിനിമയിലെ കഥാപാത്രത്തിന്റെ ആഗ്രഹം പോലെ സുന്ദരിയായ പെൺകുട്ടിയെയാണ് അദ്ദേഹം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. അതും ഐശ്വര്യ റായിയുടെ പേരുള്ള പെൺകുട്ടിയെ.

ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങലും ഇപ്പോൾ പുറത്തുവന്നു. 2003 മുതൽ മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ൽ അമർ അക്‌ബർ ആന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ശിക്കാരി ശംഭു, വികടകുമാരൻ, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തി. മോഹൻലാൽ നായകനാകുന്ന എന്ന ചിത്രമാണ് തിയേറ്ററിൽ എത്താനുള്ളത്. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുകയാണ് സിനിമയായ 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' വലിയ ഹിറ്റായിരുന്നു. മിമിക്രി പശ്ചാത്തലമുള്ള ഒരു സാധാരണ ചെറുപ്പക്കാരനായി വന്ന് നായകന നടനായ വ്യക്തിയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ.

സ്‌കൂൾ കലോത്സവങ്ങളിലെ മിമിക്രി വേദികളിൽ നിന്നു സിനിമയിലെത്തിയ കലാകാരനാണ് അദ്ദേഹം. സ്‌ക്രിപ്റ്റുമായി വന്നു സിനിമയിലെ നായകനായ അപൂർവതയുണ്ട് വിഷ്ണുവിന്റെ സിനിമാജീവിതത്തിന്. അമർ അക്‌ബർ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP