Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹിതരാകാതെ പ്രായപൂർത്തിയായ ആണും പെണ്ണും ഹോട്ടലിൽ കഴിയുന്നത് കുറ്റകരമല്ല; തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്ന് മദ്രാസ് ഹെെക്കോടതി; കോയമ്പത്തൂരിൽ അനാശാസ്യ നടപടികൾ ആരോപിച്ച് തഹസിൽദാർ ഹോട്ടൽ പൂട്ടി സീൽ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്

വിവാഹിതരാകാതെ പ്രായപൂർത്തിയായ ആണും പെണ്ണും ഹോട്ടലിൽ കഴിയുന്നത് കുറ്റകരമല്ല; തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്ന് മദ്രാസ് ഹെെക്കോടതി; കോയമ്പത്തൂരിൽ അനാശാസ്യ നടപടികൾ ആരോപിച്ച് തഹസിൽദാർ ഹോട്ടൽ പൂട്ടി സീൽ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നെെ: വിവാഹിതരാകാതെ പ്രായപൂർത്തിയായആണും പെണ്ണും ഹോട്ടൽ മുറിയിൽ കഴിയുന്നത് കുറ്റകരമല്ലെന്ന്  മദ്രാസ് ഹൈക്കോടതി. അതിൽ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും ജസ്റ്റിസ്‌ എംഎസ് രമേഷ് വ്യക്തമാക്കി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ലെന്നും അതൊരു തരത്തിലും ക്രിമിനൽ കുറ്റമല്ലെന്നും. അവരെ തടയാൻ നിയമത്തിൽ വകുപ്പുകളുമില്ലെന്നുമായിരുന്നു കോടതിയുടെ വ്യക്തമായ നിരീക്ഷണം.

കോയമ്പത്തൂരിൽ അനാശാസ്യ നടപടികൾ ആരോപിച്ച് തഹസിൽദാർ ഒരു ഹോട്ടൽ പൂട്ടി സീൽ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ വർഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജൂൺ 25 ന് ഇവിടെ പൊലീസ് പരിശോധന നടത്തുമ്പോൾ, അവിവാഹിതരായ ഒരാണും പെണ്ണും ഇവിടെ ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയിൽ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ തഹസിൽദാർ അപാർട്‌മെന്റ് അടച്ചുപൂട്ടി സീൽ ചെയ്യുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത് ഉടമ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ. വ്യത്യസ്ത ലിംഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയായവർ ഒരുമിച്ച് കഴിയുന്നത് കുറ്റമല്ലെന്നും. ഒരു ഹോട്ടലിൽ അവിവാഹിതർ ഒരുമിച്ച് കഴിയുന്നുവെന്നത് നിയമനടപടി എടുക്കേണ്ട കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. അത് തടയുകയോ അതിന്റെ പേരിൽ ഒരു അപാർട്ട്‌മെന്റ് അടച്ചുപൂട്ടു കയോ ചെയ്യുന്നതാണ്‌ നിയമവിരുദ്ധമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP