Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി വേറെ ലെവലാണ് മക്കളെ! അതിരപ്പള്ളിയിലെ പ്രണയനിമിഷങ്ങൾ കോർത്ത് തകർപ്പൻ ഫോട്ടോഷൂട്ട് ; ശ്രീലങ്കൻ സ്വദേശികളായ നവവരനും വധുവിനും ദൈവത്തിന്റെ സ്വന്തം നാട് തീർത്തത് വിസ്മയം; മനോഹര ക്ലിക്കുകൾ പിറന്നത് പ്രശസ്ത ലെ വെഡ്ഡ് ഫോട്ടോഗ്രഫിയുടെ ക്യാമറയിലൂടെ; നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കേരളവും; ഫോട്ടോഗ്രഫർക്ക് നിറഞ്ഞ കൈയടി;വൈറലായ ചിത്രങ്ങൾ ഇതാ

മലയാളി വേറെ ലെവലാണ് മക്കളെ! അതിരപ്പള്ളിയിലെ പ്രണയനിമിഷങ്ങൾ കോർത്ത് തകർപ്പൻ ഫോട്ടോഷൂട്ട് ; ശ്രീലങ്കൻ സ്വദേശികളായ നവവരനും വധുവിനും ദൈവത്തിന്റെ സ്വന്തം നാട് തീർത്തത് വിസ്മയം; മനോഹര ക്ലിക്കുകൾ പിറന്നത് പ്രശസ്ത ലെ വെഡ്ഡ്  ഫോട്ടോഗ്രഫിയുടെ ക്യാമറയിലൂടെ; നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കേരളവും; ഫോട്ടോഗ്രഫർക്ക് നിറഞ്ഞ കൈയടി;വൈറലായ ചിത്രങ്ങൾ ഇതാ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വിവാഹ ഫോട്ടോഷൂട്ടുകൾ കൗതുകമാകുന്ന കാലമാണ് ഇത്. പ്രി വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്, സേവ് ദി ഡേറ്റ് തുടങ്ങി വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾ ഒഴിവാക്കാൻ പറ്റാത്ത കാര്യമായി മലയാളിക്ക് മാറികഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. സിനിമയെ വെല്ലുന്ന മാസ്മരിക ക്ലിക്കുകളുമായിട്ടാണ് ഫോട്ടോഗ്രാഫേഴ്‌സ് തങ്ങളുടെ കഴിവിനെ അടയാളപ്പെടുത്തുന്നത്. വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾക്ക് മികച്ച അഭിപ്രായം ലഭിക്കുമ്പോഴും ഒരു വിഭാഗം ഇതിനെ വിമർശിച്ചും രംഗത്ത് വരാറുണ്ട്.

എന്നാൽ ഫോട്ടോഗ്രഫേഴ്‌സ് ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് തങ്ങളെ ഏൽപിച്ച ദൗത്യവുമായി മുന്നോട്ട് പോകുന്നത്. വൈറൽ ഫോട്ടോഷൂട്ടുകളിൽ ഇപ്പോഴിതാ സോഷ്യൽ മീഡിയ കീഴടക്കുന്നത് ശ്രീലങ്കൻ തമിഴ് വംശജരായ നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ടാണ്.

കേരളത്തിൽ എത്തി വിവാഹം കഴിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. അതിനായി കൊല്ലം ആർ.പി മാളിലെ പ്രശസ്ത വെഡ്ഡിങ് ഫോട്ടോഗ്രഫി എജൻസിയായ ലെ വെഡ്ഡിങ്ങിനെ സമീപിക്കുകയും ചെയ്തു. ലെവെഡ്ഡിങ്ങിലെ മുജീബ് റഹ്മാൻ എന്ന ഫോട്ടോ ഗ്രഫറും സംഘവുമാണ് അതിരപ്പള്ളി പശ്ചാത്തലമാക്കിയ കിടിലൻ ഫോട്ടോഷൂട്ട് കവർ ചെയ്തത്. വെള്ളചാട്ടത്തിൽ ഈറനണിഞ്ഞ് പ്രമയിനിമിഷങ്ങൾ പങ്കുവയ്ക്കുന്ന നവവരനും വധുമുമാണ് ചിത്രത്തിൽ.

ശ്രീലങ്കൻ സ്വദേശികാളായ നിശാന്തും പ്രെറ്റയുമാണ് നവവരനും വധുവും.കുടുംബത്തിലെ നാൽപത്‌പേരോളം ഒരു മാസം അടുപ്പിച്ച് കുമരകം ലേക്ക്‌സോങ് റിസോർട്ടിൽ ആയിരുന്നു ഇവരുടെ താമസം.നിഷാന്തിന്റെ ആഗ്രഹപ്രകാരമാണ് അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ വെച്ച് വെഡ്ഡിങ് ഷൂട്ട് നടത്തുക എന്നത്.അതനുസരിച്ചാണ് അതിരപ്പള്ളി തിരഞ്ഞെടുക്കുന്നത്.

 

വരന്റെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വെച്ച് മനോഹരമായി തന്നെ കല്ല്യാണം നടത്താൻ ലിവെഡ്ഡും അതിന്റെ അണിയറ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്നു.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ തീർത്ത സിനിമാ ഗാനങ്ങളെ വെല്ലുന്ന ചിത്രങ്ങളാണ് ഇവര് പകർത്തിയത് ഒപ്പം മനോഹരമായ പ്രിവെഡ്ഡിങ് ഫോട്ടോഷൂട്ടും. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ് ചിത്രങ്ങൾ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP