Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരലക്ഷത്തിലധികം പുത്തൻ കാറുകൾ തിരിച്ച് വിളിച്ച് മാരുതി; സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി; ഉപഭോക്താക്കളെ ബന്ധപ്പെടുത്തുടങ്ങിയെന്ന് കമ്പനി

അരലക്ഷത്തിലധികം പുത്തൻ കാറുകൾ തിരിച്ച് വിളിച്ച് മാരുതി; സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി; ഉപഭോക്താക്കളെ ബന്ധപ്പെടുത്തുടങ്ങിയെന്ന് കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019 ജനുവരി 1 നും 2019 നവംബർ 21 നും ഇടയിൽ നിർമ്മിച്ച സിയാസ്, എർട്ടിഗ, എക്സ് എൽ വാഹനങ്ങളുടെ 63,493 യൂണിറ്റ് പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് (എസ്എച്ച്വി എസ്) വേരിയന്റുകൾ തിരിച്ചുവിളിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ. മാരുതി പെട്രോൾ 63,493 വാഹനങ്ങൾ ഇതിനോടകം പരിശോധിക്കും. മോട്ടോർ ജനറേറ്റർ യൂണിറ്റുമായി (എം‌ജിയു) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വിദേശ നിർമ്മാതാക്കൾ നിർമ്മിച്ചുനൽകിയ എംജിയുവിലാണ് തകരാർ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷയും മാരുതിയോടുള്ള വിശ്വാസ്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ തിരിച്ചു വിളിച്ചെന്നും കമ്പനി വ്യക്തമാക്കി. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് ആഗോളതലത്തിൽ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത് കാമ്പെയ്‌നുകൾ തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ന് മുതൽ, ഈ തിരിച്ചുവിളിക്കൽ കാമ്പെയ്‌നിന് മാരുതി സുസുക്കി ഡീലർമാരുമായി ബന്ധപ്പെടുകയും തകരാറുള്ള എല്ലാ ഭാ​ഗങ്ങൾ പരിഹരിക്കാനുള്ള നടപടികൾ എടുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. അതേസമയം മാരുതി സുസുക്കിയും ഒരു ശതമാനം കുറഞ്ഞ് 6,932 ഡോളറിലെത്തി ഓഹരികൾ വിപണി കഴിഞ്ഞ ദിവസം അവസാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP