Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ

ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: നാട്ടിലെ കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ലകാലം ഒഴിഞ്ഞു വെക്കുന്നവരാണ് പ്രവാസി മലയാളികൾ. ഉരുകുന്ന ചൂടിലും ജോലി ചെയ്യുന്നവരാണ് ഇവർ. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വരുക്കൂട്ടി നാട്ടിലേക്ക് അയ്ച്ച് മുണ്ടു മുറുക്കി ഉടുക്കുന്നവരുടെ കാര്യം പലപ്പോഴും നാട്ടിലിരിക്കുന്ന ഭാര്യമാരും മറ്റു ബന്ധുക്കളും മടിക്കും. അവർക്ക് അവരുടെ സൗകര്യങ്ങളെ കുറിച്ചു മാത്രമാകും ചിന്തയെന്ന ആക്ഷേപം പ്രവാസികളിൽ കുറഞ്ഞപക്ഷത്തിനെങ്കിലും ഉണ്ട് താനും. ഭർത്താവിന് ചതിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരുടെ എണ്ണവും വർദ്ധിച്ചു വരുന്നുണ്ട്. ഇത്തരത്തിൽ എട്ടിന്റെ പണി കിട്ടിയ ഒരു പ്രവാസി മലയാളിടുടെ കഥയും പുറത്തുവന്നു. ഭാര്യയുടെ ചതിയിൽ സ്വന്തം ജീവിതമാർഗ്ഗം വഴിമുട്ടി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തൃശ്ശൂർ സ്വദേശിയായ യുവാവ്.

ജീവിതത്തിൽ തന്റേതെന്ന് കരുതിയത് എല്ലാം നഷ്ടമാകുന്ന അവസ്ഥയിലാണ് ഈ യുവാവ്. ഏറെ സ്‌നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ ഗൾഫിൽ കഴിഞ്ഞിരുന്ന കുടുംബം തകർച്ചയെ നേരിട്ടത് അതിവേഗമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവ് മാതാവിന്റെ ചികിത്സാർത്ഥം നാട്ടിലേക്ക് പോയതോടെയാണ് ചതിക്കപ്പെട്ടത്. മരുഭൂമിയിൽ അധ്വാനിച്ചു നേടിയ സമ്പാദ്യമെല്ലാ ഭാര്യയുടെ വഞ്ചനയിൽ ഈ യുവാവിന് കൈവിട്ടു പോകുകയായിരുന്നു. സ്‌നേഹം നടിച്ച് കൊടും ചതിയിൽപെടുത്തുകയാിരുന്നു ഭാര്യ. ഇപ്പോൾ മറ്റു മാർഗ്ഗങ്ങളില്ലാതെ അപഹരിച്ച പണം തിരികെ കിട്ടണം. നഷ്ടപരിഹാരം ലഭിക്കണം' എന്നവശ്യപ്പെട്ട നോർക്കയ്ക്ക് പരാതി നൽകിയിരിക്കയാണ് യുവാവ്.

ട്വിസ്റ്റുകൾ നിറഞ്ഞ സീരിയൽ കഥകളെ പോലും കടത്തിവെട്ടുന്ന വിധത്തിൽ കാറും കോളും നിറഞ്ഞ കഥയാണ് തൃശ്ശൂർ സ്വദേശിയുടേത്. ലോക കേരള പ്രവാസി പരാതി പരിഹാര കമ്മിറ്റി മുഖാന്തരം നോർക്ക വകുപ്പ് ജോ. സെക്രട്ടറിക്കാണ് യുവാവ് പരാതി നൽകിയത്. 2010ൽ നാട്ടിൽ വിവാഹിതരായ ഇവർക്ക് അഞ്ചു വയസ്സുള്ള കുഞ്ഞുണ്ട്. ഈ മകനെ തനിക്ക് വിട്ടു കിട്ടണമെന്നും ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം. 2013ൽ യു.എ.ഇയിൽ താമസമാരംഭിച്ചിരുന്നു. ദുബൈയിലാണ് തനിക്ക് ജോലിയെങ്കിലും ഭാര്യയുടെ ജോലി സൗകര്യാർഥം മറ്റൊരു എമിറേറ്റിലായിരുന്നു താമസം. ഭാര്യയെ ജോലി സ്ഥലത്ത് വിടാൻ ഒരാളെ ഏർപ്പാട് ചെയ്തിരുന്നു.

2018 ജൂണിൽ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോയി. അമ്മയുടെ പരിചരണത്തിന് കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരുടെയും വരുമാനം മുടങ്ങിയാൽ ജീവിതം ദുഷ്‌കരമാകുമെന്ന ഭാര്യയുടെ അഭിപ്രായം ന്യായമെന്ന് വിശ്വസിച്ചു. ഇത് യുവാവ് വിശ്വസിക്കുകയും ചെയ്തു. മാതാവിനെ കാണാനെന്ന് പറഞ്ഞ് ഭാര്യ നവംബർ 28ന് നാട്ടിലത്തെി. ഡിസംബർ നാലിന് തിരികെ പോയി. ഒരു ദിവസം വീട്ടിൽ ഒപ്പം താമസിച്ചു. ഒരു മാസമായപ്പോൾ ഗർഭിണിയാണെന്ന് ഫോണിൽ അറിയിച്ചു. ചികിൽസാ ചെലവുകൾക്ക് വീട് പണയപ്പെടുത്തി പണം വായ്പയെടുത്ത് അയച്ചു.

നാട്ടിൽ നിന്ന് തിരികെ യു.എ.ഇയിലെത്തി ആറു മാസമായപ്പോൾ യുവതി കുഞ്ഞിന് ജന്മം നൽകി. ഇതോടെ യുവാവിന് താൻ ചതിക്കപ്പെട്ടുവെന്ന കാര്യം ബോധ്യമായി. ഭാര്യ ചികിൽസ തേടിയ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവർ നാട്ടിലെത്തുമ്പോൾ തന്നെ മൂന്ന് മാസം ഗർഭിണിയായിരുന്നു എന്ന രേഖകളും മനസ്സിലായി. ഇതോടെ വഞ്ചിച്ച ഭാര്യയുമായി തുടർന്നു പോകാൻ കഴിയില്ലെന്ന നിലയിലേക്ക് അദ്ദേഹമെത്തി. യുഎഇയിൽ ജോലി സ്ഥലത്ത് വിടുന്ന ആളുമായി ഒരുമിച്ച് താമസിച്ചിരുന്നതായുള്ള വിവരമാണ് ആ യുവാവിന് ലഭിച്ചത്. ഇയാൾക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇതിനിടെയായിരുന്നു ഭാര്യയും ചതിവു പ്രവർത്തിച്ചത്.

മകനെ തനിക്കൊപ്പം വിടണമെന്നും പണം തിരികെ ആവശ്യപ്പെട്ടും വിവാഹ മോചനം തേടിയും ഭാര്യയുമായി ഫോണിൽ സംസാരിച്ചു. വിവാഹ മോചനത്തിന് സമ്മതിച്ച അവർ മകനെ വിട്ടുതരുന്നതിനും പണത്തെക്കുറിച്ചും മറുപടി തന്നില്ല. ഇതിനിടെ അമ്മ മരിച്ചു. തിരികെ ജോലിക്ക് യു.എ.ഇയിലെത്താൻ ശ്രമിച്ചപ്പോൾ യാത്രാവിലക്ക്. നാട്ടിലേക്ക് തിരിക്കുമ്പോൾ തന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ പണം കൃത്യമായി അടക്കുമെന്ന് ഭാര്യ ഏറ്റിരുന്നു. യു.എ.ഇയിലേക്കുള്ള തന്റെ വരവ് മുടക്കാൻ മന$പൂർവം ബാങ്ക് അടവ് മുടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

യു.എ.ഇ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, താൻ യു.എ.ഇയിൽ ഇല്ലാത്തതിനാൽ പരാതി തീർപ്പാകുന്നത് തടസ്സപ്പെടുന്നു. ഇന്ത്യൻ കോൺസുലേറ്റ് മുഖേന യാത്രാ വിലക്ക് നീക്കാൻ ശ്രമം നടത്തുന്നുണ്ട്. തൃശൂർ ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇനി ഒരാളും ഇത്തരം ചതിയിലകപ്പെടരുതെന്ന നിർബന്ധമാണ് പരാതി സമർപ്പിക്കാൻ പ്രേരണയെന്ന് യുവാവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP