Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡൽഹിയിലെ അഗ്നിബാധയ്ക്ക് കാരണമായത് ഷോർട്ട് സർക്യൂട്ടെന്ന് ഡെപ്യൂട്ടി ഫയർ ഓഫീസർ; സ്‌കൂൾ ബാഗ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഏറെയും അകത്ത് ഉറങ്ങി കിടന്ന തൊഴിലാളികളും; 33 പേരുടെ മരണം വിഷപ്പൂക ശ്വസിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ; മരണം ഇതുവരെ 42 കവിഞ്ഞു; ഗുരുതരമായി പരുക്കേറ്റ 20 പേരും നീരിക്ഷണത്തിൽ; കൊല്ലപ്പെട്ടവരുടെ വിവരങ്ങളും നിശ്ചയമില്ല; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു മിനിസ്റ്റർ; ദാരുണ സംഭവത്തിൽ അനുശോചനവുമായി മോദിയും രാജ്‌നാഥ് കോവിന്ദും

ഡൽഹിയിലെ അഗ്നിബാധയ്ക്ക് കാരണമായത് ഷോർട്ട് സർക്യൂട്ടെന്ന് ഡെപ്യൂട്ടി ഫയർ ഓഫീസർ; സ്‌കൂൾ ബാഗ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഏറെയും അകത്ത് ഉറങ്ങി കിടന്ന തൊഴിലാളികളും; 33 പേരുടെ മരണം വിഷപ്പൂക ശ്വസിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ; മരണം ഇതുവരെ 42 കവിഞ്ഞു; ഗുരുതരമായി പരുക്കേറ്റ 20 പേരും നീരിക്ഷണത്തിൽ; കൊല്ലപ്പെട്ടവരുടെ വിവരങ്ങളും നിശ്ചയമില്ല; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു മിനിസ്റ്റർ; ദാരുണ സംഭവത്തിൽ അനുശോചനവുമായി മോദിയും രാജ്‌നാഥ് കോവിന്ദും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിലെ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 42 ആയി. 52 പേരെ രക്ഷപ്പെടുത്തി. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവർ ഏറെയും സമീപത്തെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്ന് പുർച്ചയൊണ് ഡൽഹി ഝാൻസി റോഡിലെ ആനന്ദ് മണ്ഡി ഏരിയയിലാണ് ഇന്ന് പുലർച്ചെ 5:12ന് അഗ്നിബാധയുണ്ടായത്. ഫാക്ടറിയിൽ നിന്നുള്ള അഗ്നിബാധയാണ് സമീപത്തെ വീട്ടിലേക്ക് ആളിപടർന്നതെന്ന് പൊലീസ് പറയുന്നത്.

50 ലധികം പേരെ അഗ്നിശമന സേന ആദ്യഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ആദ്യം 11 യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളും പിന്നീട് കൂടുതൽ യൂണിറ്റുകളും എത്തിയാണ് മാർക്കറ്റ് പരിസരത്തെ വൻ അഗ്നിബാധ ശമിപ്പിച്ചത്. 30 ലധികം ഫയർ ഇഞ്ചനുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. തീ നിയന്ത്രണവിധേയമായതായി പൊലീസ് പറയുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നും.രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നോർത്ത് ഡി.സി.പി മോനിക്കാ ഭരദ്വാജ് വ്യക്തമാക്കുന്നത്്. അതേ സമയം തീ പിടിത്തിൽ അസ്വഭാവികയുണ്ടെങ്കിൽ അന്വേശിക്കുമെന്നും പൊലീസ് പറയുന്നു. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.രാവിലെ 5: 20നാണ് അഗ്‌നിബാധയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുടുങ്ങി കിടന്നതിൽ രക്ഷപ്പെടുത്തിയ 52 പേർ ഡൽഹി ആർ.എം.എൽ ആശുപത്രിയിലും ഹിന്ദു റാവു ആശുപത്രിയിലുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടിണ്ട്.

അഗ്‌നിബാധയുടെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. ദാരുണമായ സംഭവമെന്നുമായിരുന്നു കെജ്രിവാളിന്റെ ട്വിറ്റ്. സ്‌കൂൾബാഗുകളും വാട്ടർ ബോട്ടുകളുമെല്ലാം നിർമ്മിക്കുന്ന ഫാക്ടറിയിലാണ് പുലർച്ചയോടെ തീപിടിത്തമുണ്ടായത്. 600 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് തീ ആളിപ്പടരുകയായിരുന്നെന്ന് ഡെപ്യൂട്ടി ഫയർ ഓഫീസർ സുനിൽ ചൗദരി പറയുന്നത്.

അഗ്നിബാധയിൽ വെന്തു മരിച്ചവരിൽ ഏറെയും ഫാക്ടറിയിൽ ഉറങ്ങി ക്കിടന്ന തൊഴിലാൡകളാണ്. സമീപത്തെ വീടുകളിലേക്കും തീ ആളിപ്പടർന്നതോടെ ഇവരെ അഗ്നിശമന സേന രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിബാധയുണ്ടായ സ്ഥലത്ത് മരിച്ച ആളുകളുടെ വിവരങ്ങൾ പൂർണമായും ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

 

മരിച്ചവരുടെ ബന്ധുക്കൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി എത്തിചേർന്നിട്ടുണ്ട്. അതേ സമയം ഫാക്ടറിയിൽ 13 ലധികം മിഷനുകൾ പ്രവർത്തിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. വിവരം അറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് എത്തിയവർക്ക് പലരും ഏത് ആശുപത്രിയിലാണ് ഇവരുള്ളതെന്ന് അറിയാത്ത സ്ഥിതിയാണ്. 34 ആളുകളുടെ മരണകാരണം വിഷപുക ശ്വസിച്ചതാണെന്ന് ആശുപത്രി വൃത്തങ്ങൾ പറുന്നു.

 

പരുക്കേറ്റ 15 പേരേ നിരീക്ഷണ വിഭാഗത്തിലാണെന്നും ഡൽഹി എൽ.എൻപിജി ആശുപത്രി വൃത്തങ്ങൾ പറയുന്നത്. മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റ് രാംനാഥ് കോവിന്ദും ട്വിറ്റ് ചെയ്തു. റെവന്യു മന്ത്രി കൈലാഷ് ഖാലോട്ട് കളക്ടറോട് സംഭവത്തിൽ വിഷദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി മിനിസ്റ്റർ ഇമ്രാൻ ഹുസൈനും മാധ്യമങ്ങളോട് പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP