Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തേങ്ങാ വറുത്തരച്ച കോഴിക്കറിയും, കാഞ്ഞിരോട്ടു കായലിലെ കരിമീനും ഇന്ത്യൻ താരങ്ങളുടെ ഇഷ്ടവിഭവങ്ങൾ; വീ​ഗൻ ഡയറ്റിൽ കോലിയും; അമിത മസാലകൾ ചേർക്കാതെ മിത ഭക്ഷണവുമായി വിൻഡിസ് താരങ്ങൾ

തേങ്ങാ വറുത്തരച്ച കോഴിക്കറിയും, കാഞ്ഞിരോട്ടു കായലിലെ കരിമീനും ഇന്ത്യൻ താരങ്ങളുടെ ഇഷ്ടവിഭവങ്ങൾ; വീ​ഗൻ ഡയറ്റിൽ കോലിയും; അമിത മസാലകൾ ചേർക്കാതെ മിത ഭക്ഷണവുമായി വിൻഡിസ് താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തുമ്പോൾ ഏറ്റവും കൂടുതൽ വാർത്തയിൽ നിറയുന്നത് വിരാട് കോലിയാണ്. വേറൊന്നുമല്ല താരത്തിന്റെ ആഹാര രീതിതന്നെയാണ് ഇത്തവണയും ഏറെ ചർച്ച ചെയ്യുന്നത്. ഇത്തവണ കോഹ് ലിയുൾപ്പെടെയുള്ളവർ പിന്തുടരുന്ന വീഗൻ ഡയറ്റാണ് താരം. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് കളിക്കാർക്ക് വേണ്ടി ഒരുങ്ങുന്ന വിഭവങ്ങൾ ഇവയാണ്.

മത്സ്യ, മാംസങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതാണ് വീഗൻ ഡയറ്റ്. പാൽ, തൈര്, നെയ്യ്, മാംസം, മത്സ്യം എന്നിവ ഒഴിവാക്കുന്നു. ഇലക്കറികളും, പച്ചക്കറികളും മാത്രം ഉൾപ്പെടുത്തിയ ഭക്ഷണ രീതിയാണ് ഇത്. ടോഫുവാണ് കോഹ് ലിയുടെ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്.

കോഹ് ലിക്കായി ഒരുക്കുന്ന കേരള സദ്യയിലും തൈരും നെയ്യും ഉൾപ്പെടില്ല. പ്രഭാത ഭക്ഷണത്തിന് പശുവിൻ പാലിന് പകരം കോഹ് ലിക്ക് ബദാം പാൽ അല്ലെങ്കിൽ സോയാബീനിന്റെ പാലാണ് നൽകുക. ഒപ്പം ഗ്ലൂട്ടൺ ഫ്രീ ബ്രഡും. പച്ചമാങ്ങയും, അവക്കാഡോയും ചേർത്തുള്ള വെജിറ്റബിൾ സാലഡും കോഹ് ലിയുടെ ഡയറ്റിൽ ഇടംപിടിക്കുന്നു.

കഴിഞ്ഞ തവണ കോഹ് ലി തിരുവനന്തപുരത്ത് എത്തിയപ്പോൾ സുക്കിനി, ബ്രോക്കൊളി, ബേബി കോൺ, ബെൽ പെപ്പർ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണമാണ് ഇന്ത്യൻ നായകന് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. സമുദ്ര വിഭവങ്ങളും, കായൽ വിഭവങ്ങളും അടങ്ങിയ ഭക്ഷണമാണ് മറ്റ് താരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. ടൈഗർ പ്രോൺസ്,, മഡ് ക്രാബ്, ലോബ്‌സ്റ്റർ എന്നിവയിൽ നിന്നുള്ള വിഭവങ്ങൾക്കാണ് മറ്റ് താരങ്ങൾക്കിടയിൽ പ്രിയം.

കാഞ്ഞിരോട്ടു കായലിലെ കരിമീൻ, ചെമ്പല്ലി എന്നിവയും താരങ്ങൾക്ക് മുൻപിലെത്തും. കരിമീനും ഞണ്ടുമാണ് രവി ശാസ്ത്രിയുടെ ഇഷ്ട വിഭവം. ചിക്കൻ വിഭവങ്ങളോടാണ് കുൽദീപിനും, ഭുവിക്കും പ്രിയം. തേങ്ങാ വറുത്തരച്ച കോഴിക്കറി മുതൽ മറ്റ് ഉത്തരേന്ത്യൻ രുചികൂട്ടുകളും അവർക്ക് വേണ്ടി ഒരുങ്ങുന്നു. അധികം മസാല അടങ്ങാത്ത വിഭവങ്ങളാണ് വിൻഡിസ് താരങ്ങൾക്ക് വേണ്ടി തയ്യാറാക്കുന്നത്. സ്‌നാപ്പർ, നെയ്മീൻ എന്നിവ ഗ്രിൽ ചെയ്തതും വിൻഡിസ് കളിക്കാരുടെ തീന്മേശയ്ക്ക് മുൻപിലേക്കെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP