Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭർതൃഗൃഹത്തിൽ നിന്ന് ഇറക്കിവിട്ടു; പോകാൻ ഇടമില്ലാതെ പുനലൂർ ഗാന്ധിഭവനിൽ അഭയംതേടി യുവതി; വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം ചെയ്‌തെന്നും എഞ്ചിനീയറല്ലെന്ന കാര്യം മനസ്സിലാക്കിയ ശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനവും തുടങ്ങി; ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരി വാങ്ങി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭർതൃഗൃഹത്തിൽ നിന്ന് ഇറക്കിവിട്ടു; പോകാൻ ഇടമില്ലാതെ പുനലൂർ ഗാന്ധിഭവനിൽ അഭയംതേടി യുവതി; വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം ചെയ്‌തെന്നും എഞ്ചിനീയറല്ലെന്ന കാര്യം മനസ്സിലാക്കിയ ശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനവും തുടങ്ങി; ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരി വാങ്ങി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്ത്രീധനം പീഡന നിരോധന നിയമം ഉണ്ടെങ്കിലും കേരളത്തിൽ അടക്കം ഈ നിയമം യുവാക്കളുടെ അടക്കം മനോവിചാരങ്ങളിൽ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നതിന് തെളിവായി കൊല്ലത്തു നിന്നുള്ള യുവിതിയുടെ കഥ. സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ട് വയസുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. പുനലൂർ കരവാളൂർ സ്വദേശിയാണ് പുനലൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് വീട് വിട്ടുപോകാൻ തന്നോട് ആവശ്യപ്പെട്ടതായും അതിനാൽ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണെന്നും യുവതി പറഞ്ഞു.

ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ് പരാതി. .ബന്ധു വീടുകളിലും ഷെൽറ്റർ ഹോമിലുമായി കഴിഞ്ഞിരുന്ന യുവതിയെയും കുഞ്ഞിനെയും ഒടുവിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

കരവാളൂർ സ്വദേശിയായ ബാലചന്ദ്രൻ പിള്ള ഭാര്യ ശ്യാമള എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം ഭർതൃപിതാവും മാതാവും വീട് പൂട്ടിപ്പോയെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവർ പരാതിയിൽ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സിജി ചന്ദ്രനുമായി മൂന്നുവർഷം മുൻപായിരുന്നു വിവാഹം. അന്ന് തന്നെ വിവാഹം ചെയ്തതും കളവു പറഞ്ഞാണെന്ന് യുവതി ആരോപിക്കുന്നു.

മൂന്നു വർഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂർ സ്വദേശിയായ സിജി ചന്ദ്രൻ യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാൽ ഇയാൾ എഞ്ചിനിയറല്ലെന്ന കാര്യം യുവതി പിന്നീട് മനസിലാക്കി. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരിൽ വീട്ടുകാർ പീഡനം തുടങ്ങിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

രണ്ട് ദിവസം മുമ്പ് ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയി.യുവതിയോടും കുഞ്ഞിനോടും അടുത്ത വീട്ടിൽ പോയി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഭർത്താവ് ഫോണിൽ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും ഇവർ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ ഇവർ ഒടുവിൽ ഗാന്ധി ഭവനിൽ അഭയം തേടുകയായിരുന്നു. ഇതിന് ശേഷം ഇവിടെനിന്നെത്തിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് ഭർത്താവിന്റെ ബന്ധുക്കളും പറഞ്ഞു. ബന്ധുവീട്ടിലും പുനലൂരിലെ കന്യാസ്ത്രീ മഠത്തിലുമായിട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി യുവതിയുടെയും കുഞ്ഞിന്റെയും താമസം. ഇന്നലെ വൈകിട്ട് പത്തനാപുരം ഗന്ധിഭവൻ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP