Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ രണ്ട് പെണ്ണുങ്ങൾ കാത്തിരിക്കുകയാണ്! അയ്യപ്പനും കോശിയും പാക്ക് അപ്പ് ചെയ്തതിന് പിന്നാലെ സിനിമയിൽ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി പൃഥ്വി; തന്റെ കരിയറിലെ മികച്ച പ്രോജക്ടായ ആട് ജീവിതത്തിനായി ഇടവേളയെന്ന് പൃഥ്വിയുടെ കുറിപ്പ്; ആശംസകൾ അറിയിച്ച് ആരാധകരും  

വീട്ടിൽ രണ്ട് പെണ്ണുങ്ങൾ കാത്തിരിക്കുകയാണ്! അയ്യപ്പനും കോശിയും പാക്ക് അപ്പ് ചെയ്തതിന് പിന്നാലെ സിനിമയിൽ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി പൃഥ്വി; തന്റെ കരിയറിലെ മികച്ച പ്രോജക്ടായ ആട് ജീവിതത്തിനായി ഇടവേളയെന്ന് പൃഥ്വിയുടെ കുറിപ്പ്; ആശംസകൾ അറിയിച്ച് ആരാധകരും   

മറുനാടൻ മലയാളി ബ്യൂറോ

തുടർച്ചയായ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടൻ പൃഥ്വിരാജ് സുകുമാരൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതോടെ മൂന്ന് മാസത്തെ ഇടവേള എടുക്കാനാണ് പൃഥ്വി ഒരുങ്ങുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായ ആട് ജിവിതിത്തിന് വേണ്ടിയാണ് താൻ ഒരുങ്ങുന്നതെന്ന് പൃഥ്വി പറയുന്നത്. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് തീരുമാനം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയാണ് താരം അവധിയെടുക്കുന്നത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത് ആരാധകരെ അറിയിച്ചത്. സിനിമയിൽ നിന്ന് ഇത്ര നീണ്ട ഇടവേള എടുക്കുന്നത് ആദ്യമായിട്ടാണെന്നും ഇത് തനിക്ക് എത്രത്തോളം സന്തോഷം തരുമെന്ന് അറിയില്ല എന്നുമാണ് താരം കുറിക്കുന്നത്. എന്നാൽ തന്റെ വീട്ടിലെ രണ്ട് പെണ്ണുങ്ങൾ തന്റെ ഈ തീരുമാനത്തിൽ വലിയ സന്തുഷ്ടരായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ;

അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിങ് ഇന്നു കഴിഞ്ഞു. ഇന്ന് ലൊക്കേഷനിൽ നിന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു വർഷമായി എനിക്കറിയാത്ത കാര്യമാണ് മുമ്പിലുള്ളത്. അടുത്ത മൂന്നു മാസത്തേക്ക് ഞാൻ സിനിമയിൽ നിന്നും അവധിയെടുക്കുകയാണ്. ഒരു ബ്രേക്ക് ദിവസേന രാവിലെ ഉണർന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.. സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം.. അങ്ങനെയൊന്ന് എന്റെ ഓർമ്മയിലേ ഇല്ല.

ഇത് ശരിയോ ഞാൻ സന്തുഷടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോൾ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാൻ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാൾ ഉറങ്ങിക്കാണും. എന്നാലും നാളെ ഞായർ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങളുടെ നിർമ്മാണത്തിലുള്ള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസൻസ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോൾ ഇരുപതിന് ഏവരെയും തീയേറ്ററിൽ വച്ചു കാണാം.

ബ്രേക്ക് എടുത്ത് എന്താണ് പരിപാടിയെന്നാണ് ആരാധകർ ചോദിക്കുന്നത്. വെക്കേഷന് ആശംസകൾ നേരുന്നവരും നിരവധിയാണ്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് സുപ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ ഷൂട്ടിങ് സെറ്റിൽ നിന്ന് തിരിച്ചെത്തിയ പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP