Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോം ഗ്രൗണ്ടിൽ സഞ്ജു കളിക്കുമോ?; ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ന് വെെകിട്ട് കാര്യവട്ടത്ത്; തിരിച്ചടിക്കാൻ കരുത്തരായി വെസ്റ്റിൻഡീസും

ഹോം ഗ്രൗണ്ടിൽ സഞ്ജു കളിക്കുമോ?;  ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ന് വെെകിട്ട് കാര്യവട്ടത്ത്; തിരിച്ചടിക്കാൻ കരുത്തരായി വെസ്റ്റിൻഡീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :  ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ 2–ാം മത്സരം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ന് വെെകിട്ട് നടക്കുമ്പോൾ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഇന്ത്യൻ ജഴ്സിയിൽ മലയാളി താരം സഞ്ജു വി.സാംസണിന്റെ രണ്ടാം വരവ്. എന്നാൽ, ഹോം ഗ്രൗണ്ടിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ കളിയിൽ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാൻ മാനേജ്മെന്റ് തയ്യാറാകുമോയെന്നാണ് മറുചോദ്യം.

സെപ്റ്റംബറിൽ ഇതേ ഗ്രൗണ്ടിൽ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യ 'എ'യ്ക്കുവേണ്ടി 48 പന്തിൽ 91 റൺസടിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടിയില്ല. രണ്ട് പരമ്പരകളിൽ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിപ്പിക്കാതിരുന്നാൽ ടീം മാനേജ്മെന്റിനെതിരേയും ചോദ്യമുയരും. കളിപ്പിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന് കൂടുതൽ സാധ്യത തിരുവനന്തപുരത്തുതന്നെയാകും.

ആഭ്യന്തര ടൂർണമെന്റുകളിലും ഐപിഎല്ലിലും നിരന്തരം കഴിവു തെളിയിച്ചിട്ടും സഞ്ജു സാംസണ് വീണ്ടും ടീമിലെത്താൻ 4 വർഷം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും 3 മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നു. തൊട്ടുപിന്നാലെ വിൻഡീസിനെതിരായ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെ വീണ്ടും ടീമിൽ. തുടർച്ചയായി 4 മത്സരങ്ങളിൽ സഞ്ജു പുറത്തിരുന്നു കഴിഞ്ഞു. കെ.എൽ.രാഹുലിനു പകരം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയാണു ബിസിസിഐ വൃത്തങ്ങൾ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, പരിചയസമ്പത്തും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനവും രാഹുലിനു തുണയായി.

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ വിൻഡീസിന്റെ 207 റൺസ് പിന്തുടർന്നു ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഇരുടീമുകളും ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കളിക്കാർക്ക് ഉജ്വല സ്വീകരണം നൽകി. നൂറുകണക്കിന് ആരാധകരും താരങ്ങളെ കാണാനെത്തി. കോവളം റാവിസ് ഹോട്ടലിലാണ് ഇരുടീമുകളും താമസിക്കുന്നത്. മത്സരത്തിനായി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു ഇതിനോടകം ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. നാൽപതിനായിരത്തിലധികം കാണികൾ എത്തുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP