Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരട് ഫ്ളാറ്റ് പൊളിക്കൽ; സമീപ വാസികൾക്ക് 125 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ: വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും: വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് ഒരു വർഷത്തേക്ക്

മരട് ഫ്ളാറ്റ് പൊളിക്കൽ; സമീപ വാസികൾക്ക് 125 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ: വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും: വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് ഒരു വർഷത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള പ്രീമിയം തുക സംസ്ഥാന സർക്കാർ വഹിക്കും. 125 കോടി രൂപയാണ് ഇൻഷുറൻസ് പരിരക്ഷയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ പ്രീമിയമായി സംസ്ഥാന സർക്കാർ 69 ലക്ഷം അടയ്ക്കണം. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി വഴിയാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് സമീപത്ത് താമസിക്കുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷയുണ്ടാകുക.

ഇൻഷുറൻസ് വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്നതിനുള്ള കരാർ എടുത്ത കമ്പനികൾക്ക് ടെണ്ടർ നൽകുമ്പോൾ ഉൾപ്പെടുത്താത്തതിനെത്തുടർന്നാണ് സംസ്ഥാന സർക്കാരിന് ഏറ്റെടുക്കേണ്ടി വരുന്നത്. ഇൻഷുറൻസ് പ്രീമിയമായി 83 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

ചർച്ചയെ തുടർന്ന് 69 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടെ പരിശോധന ബുധാനാഴ്ച ആരംഭിക്കും. ഇവയുടെ വിപണിവില ഉൾപ്പെടെ കണക്കാക്കും. വീഡിയോ പകർത്തും. ജനുവരി 11നാണ് ഫ്‌ളാറ്റുകൾ തകർക്കുന്നതിനായുള്ള സ്‌ഫോടനം നടത്തുക. ഒരു വർഷത്തേക്കാണ് വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക.

എന്നാൽ, ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ടെൻഡറിൽ ഇക്കാര്യം ഉൾപ്പെടുത്താത്തതിനാൽ ഇൻഷുറൻസ് പ്രീമിയം സർക്കാർ വഹിക്കണമെന്ന് കമ്പനികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ ‘വൈബ്രേഷൻ ടെസ്റ്റ്’ നടത്തുന്നതിന്റെ ചെലവും സർക്കാരായിരിക്കും വഹിക്കുക. മദ്രാസ് ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ഇതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP