Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലബാർ കർഷകപ്രക്ഷോഭം; തലശ്ശേരി അതിരൂപതയുടെ കർഷക മഹാസംഗമം നാളെ

മലബാർ കർഷകപ്രക്ഷോഭം; തലശ്ശേരി അതിരൂപതയുടെ കർഷക മഹാസംഗമം നാളെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കർഷക മഹാസംഗമം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷതവഹിക്കും.

റാലി ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ അലക്‌സ് താരാമംഗലം നിർവഹിക്കും. റാലിയെത്തുടർന്ന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനും കളക്ടറ്റേിനും മുന്നിൽ ധർണ നടക്കും. കളക്ടറേറ്റിനു മുന്നിലെ ധർണ ആർച്ച് ബിഷപ്പ് എമരിത്തൂസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും.

പാണത്തൂർ മുതൽ കൊട്ടിയൂർവരെ ആനമതിൽ നിർമ്മിക്കുക, വന്യമൃഗശല്യത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക, കാർഷികക്കടം എഴുതിത്ത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

സംഗമത്തിൽ ഒരു ലക്ഷം പേർ അണിനിരക്കുമെന്ന് ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജന. കൺവീനർ ഫാ. മാത്യു ആശാരിപ്പറമ്പിൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ, ദേവസ്യ കൊങ്ങോല, ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP