Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ഭീഷണിയിൽ ബ്രിട്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ട് സ്തംഭിച്ചത് മണിക്കൂറുകൾ; ചെക്ക് ഇൻ പൂർത്തിയായ വിമാനങ്ങൾ പോലും പറന്നുയർന്നില്ല: ലണ്ടൻ എയർപോർട്ടിൽ നടന്നത് നാടകീയ രംഗങ്ങൾ

സുരക്ഷാ ഭീഷണിയിൽ ബ്രിട്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ട് സ്തംഭിച്ചത് മണിക്കൂറുകൾ; ചെക്ക് ഇൻ പൂർത്തിയായ വിമാനങ്ങൾ പോലും പറന്നുയർന്നില്ല: ലണ്ടൻ എയർപോർട്ടിൽ നടന്നത് നാടകീയ രംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സുരക്ഷാ ഭീഷണിയെ തുടർന്ന് ഗാട്ട്വിക്ക് എയർപോർട്ട് സ്തംഭിച്ചത് മണിക്കൂറുകളോളം. വ്യോമായന ഭീഷണി നേരിട്ടതിനെ തുടർന്ന് ചെക്ക് ഇൻ പൂർത്തിയായ വിമാനങ്ങൾ പോലും മണിക്കൂറുകളാണ് എയർപോർട്ടിൽ പിടിച്ചിട്ടത്. റൺവേയിൽ നിർത്തിയിട്ട വിമാനങ്ങളിൽ യാത്രക്കാർക്ക് 40 മിനറ്റോളം കാത്തു കിടക്കേണ്ടി വന്നു. അതേസമയം ഉദ്യോഗസ്ഥർ വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തുക ആയിരുന്നു.

മറ്റൊരു ഭാഗത്ത് പൊലീസും ഫയർ ക്രൂ അംഗങ്ങളും റൺവേയിൽ കാത്തു നിന്ന് പോളണ്ടിൽ നിന്ന് വന്ന ഈസി ജെറ്റിനെ പരിശോധിച്ചു. അസാധാരണമായ സാഹചര്യമായിരുന്നു വിമാനത്താവളത്തിൽ ഉടനീളം ഉണ്ടായത്. എല്ലാ വിമാനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ കുടഞ്ഞിട്ട് പരിശോധിച്ചു. പോളണ്ടിൽ നിന്ന് വന്ന ഈസി ജെറ്റ് ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.

ഈസി ജെറ്റിന്റെ ബോംബ് ഭീഷണയെ തുടർന്നാണ് വിമാനത്താവളം നിശ്ചലമായത്. ആകാശത്ത് വെച്ച് ഒരു വിമാനം പൊട്ടി തെറിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം വന്നത്. സസെക്സ് പൊലീസിനാണ് വ്യാജ സന്ദേശം ലഭിച്ചത്. ആ വിമാനം ഇപ്പോഴും ആകാശത്താണെന്നുമായിരുന്നു സന്ദേശം. തുടർന്ന് എത്തിയ ഈസി ജെറ്റിനെ റൺവേയുടെ ഒരു അറ്റത്തേക്ക് മാറ്റിയ ശേഷം അടിയന്തിര സേവനങ്ങളും ഏർപ്പടാക്കിയ ശേഷം പരിശോധന നടത്തുക ആയിരുന്നു.

പൊലീസ് ഗാട്ട്വിക്ക് എർപോർട്ട് അധികൃതകകരുമായി സംസാരിച്ച ശേഷം ഈസി ജെറ്റിനെ പരിശോധിക്കുക ആയിരുന്നു. ഇന്നലെ ക്രാക്കോയിൽ നിന്നും യാത്ര തിരിച്ചതായിരുന്നു ഈസി ജെറ്റ്. ഇന്ന് രാവിലെ വിമാനം ഗാട്ട്വിക്കിൽ എത്തിയപ്പോൾ പൊലീസ് വളയുകയും പരിശോധിക്കുകയും ആയിരുന്നു. എന്നാൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് യാത്രക്കാരെ പരിശോധിച്ചതോടെ മനസ്സിലാവുക ആയിരുന്നു. എന്നാൽ വിമാനത്താവളം അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP