Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമുകിയെ പട്ടുസാരി ഉടുപ്പിച്ച് സുന്ദരിയാക്കി ക്ഷേത്രത്തിൽ വോട്ട് ചോദിച്ച് ബോറിസ് ജോൺസൺ; പരമ്പരാഗതമായി ലേബറിന് പോകുന്ന മുഴുവൻ ഇന്ത്യൻ വോട്ടുകളും വാരാൻ ഉറച്ച് സകല അടവുകളും പ്രയോഗിച്ച് ടോറികൾ; 52 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ച് കൺസർവേറ്റിവുകൾ

കാമുകിയെ പട്ടുസാരി ഉടുപ്പിച്ച് സുന്ദരിയാക്കി ക്ഷേത്രത്തിൽ വോട്ട് ചോദിച്ച് ബോറിസ് ജോൺസൺ; പരമ്പരാഗതമായി ലേബറിന് പോകുന്ന മുഴുവൻ ഇന്ത്യൻ വോട്ടുകളും വാരാൻ ഉറച്ച് സകല അടവുകളും പ്രയോഗിച്ച് ടോറികൾ; 52 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ച് കൺസർവേറ്റിവുകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹിന്ദുക്കളുടെ വോട്ടുപിടിക്കാൻ സകല അടവുകളും പയറ്റി ബോറിസ് ജോൺസൺ. പരമ്പരാഗതമായി ലേബറിന് പോകുന്ന മുഴുവൻ ഹിന്ദു വോട്ടുകളും പിടിച്ചെടുക്കാൻ ഉറച്ച് കാമുകിയെ പട്ടുസാരി ഉടുപ്പിച്ച് ക്ഷേത്രത്തിൽ എത്തിച്ചായിരുന്നു ഇത്തവണ ബോറിസ് ജോൺസൻ തന്റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം കാഴ്ചവെച്ചത്. ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ ബോറിസ് ജോൺസനൊപ്പം കാമുകി കാരി സിമണ്ട്സ് പ്രത്യക്ഷപ്പെടുന്നത്. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ ഇന്ത്യൻ വോട്ടുകളും വാരാനാണ് ബോറിസ് ജോൺസൻ കാമുകിയെ ക്ഷേത്രത്തിൽ എത്തിച്ച പ്രചരണം നടത്തിയത്.

ഒരു മാസമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന കാരി സിമണ്ട്സ് ഒടുവിൽ തന്റെ കാമുകന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി പട്ടുസാരി ചുറ്റി ക്ഷേത്രത്തിൽ എത്തുക ആയിരുന്നു. ഷൂ അഴിച്ച് വെച്ച് ക്ഷേത്രത്തിന അകത്ത് കടന്ന ജോൺസനും കാമുകിയും ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിച്ച് പിന്തുണ ചോദിക്കുകയും ഒരുമിച്ച് അർച്ചന നടത്തുകയും ചെയ്തു. നീസ്ഡൻ ക്ഷേത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തി ഹിന്ദുക്കളുടെ പിന്തുണ തേടിയത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഹിന്ദുക്കളുമായി സംസാരിക്കാനും പിന്തുണ ഉറപ്പാക്കാനും ഇരുവരും മറന്നില്ല.

ശനിയാഴ്ചയാണ് ഇരുവരും ഒരുമിച്ച് ക്ഷേത്രത്തിൽ എത്തിയത്. അതേസമയം അവസാനത്തെ സർവ്വേയിലും 52 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് കൺസർവേറ്റിവുകൾ. നവംബർ ആറിന് ഇലക്ഷൻ പരിപാടികൾ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നത്. അതേസമയം ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് സർവേയിലും കൺസർവേറ്റീവുകൾ 11 പോയന്റ് മുന്നിലാണ്. നവംബറിൽ സർവ്വേ തുടങ്ങിയതിന് ശേഷം ഇതാദ്യമായി പാർട്ടിയുടെ ലീഡ് ഒരു പോയന്റ് കുറഞ്ഞു. വളരെ അച്ചടക്കത്തോടും സുരക്ഷിതത്വം ഉറപ്പിച്ചും ഉള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് ബോറിസ് ജോൺസൺ നടത്തുന്നത്.

എല്ലാവർക്കും സൗജന്യ ബ്രോഡ്ബാൻഡും ട്രെയിൻ നിരക്കിലെ ഡിസ്‌കൗണ്ട് വാഗ്ദാനവും പോലുള്ള ജെറമി കോർബിന്റെ കോടികൾ ചിലവഴിക്കാമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ മറികടക്കാനും ബോറിസ് ജോൺസൻ പുത്തൻ മാർഗം കണ്ടെത്തിയിരുന്നു. ചിലവു ചുരുക്കൽ പദ്ധതികൾ ഇല്ലാതാക്കുമെന്നും എൻഎച്ച്എസ് അടക്കമുള്ള പൊതു സേവനങ്ങൾക്ക് വേണ്ടി ബില്ല്യൺ കണക്കിന് പണം ചിലവഴിക്കുമെന്നുമാണ് ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യ മേഖലയിൽ ലേബറുകൾ ഈസിയായി സ്‌കോർ ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജോൺസൺ തന്റെ തന്ത്രപരമായ നീക്കത്തിലൂടെ പത്ത് പോയന്റിന്റെ മുൻതൂക്കമാണ് ഈ മേഖലയിൽ നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിക്കുമ്പോൾ ആറ് പോയന്റുകൾ മാത്രമായിരുന്നു ആരോഗ്യ മേഖലയിൽ ബോറിസ് ജോൺസന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളു.

ആരോഗ്യ മേഖല എന്നത് വോട്ടർമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കി കളം മാറ്റി ചവിട്ടിയതാണ് ബോറിസ് ജോൺസന് തുണയായത്. ഇതോടെ ആരോഗ്യ മേഖലയിലെ വോട്ടുകൾ ഒന്നടങ്കം തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ബോറിസ് ജോൺസൻ. ഇഥിന് പിന്നാലെയാണ് കാമുകിയെ സാരി ഉടുപ്പിച്ച് ഹിന്ദു വോട്ട് ഉറപ്പിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. അതേസമയം രാജ്യത്തുടനീളം ടോറികൾ ഒരേ രീതിയിലുള്ള മുൻതൂക്കമാണ് കാഴ്‌ച്ച വെയ്ക്കുന്നത്. 52 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയം കൺസർവേറ്റിവുകൾ നേടുമെന്നുമാണ് അവസാനത്തെ സർവ്വേയും സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP